നെല്ലിക്കയോ ഓറഞ്ചോ? ഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചത് ഏതാണ്?
ശരീരത്തിലെ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ നെല്ലിക്ക സഹായിക്കുന്നു.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയ രണ്ട് ഭക്ഷണങ്ങളാണ് ഓറഞ്ചും നെല്ലിക്കയും. നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. നെല്ലിക്ക പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇത് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാനുള്ള ശരീരത്തിൻ്റെ പ്രവണതയെ സന്തുലിതമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവ് തടയുകയും ചെയ്യുന്നു. ഇത് വിശപ്പ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
ഓറഞ്ചിനേക്കാൾ ഉയർന്ന വിറ്റാമിൻ സി ഉള്ളതിനാൽ നെല്ലിക്ക ഒരു സൂപ്പർഫുഡ് ആയി കണക്കാക്കപ്പെടുന്നു. ഈ ശക്തമായ ആൻ്റിഓക്‌സിഡൻ്റ് ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.
ഫ്ലേവനോയിഡുകൾ, പോളിഫെനോൾസ് തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിലെ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ നെല്ലിക്ക സഹായിക്കുന്നു.
ജലാംശം നിലനിർത്തുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ചൊരു പഴമാണ് ഓറഞ്ച്. ഓറഞ്ച് കഴിച്ചതിനുശേഷം അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയുന്നു. ഓറഞ്ചിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിൻ്റെ മെറ്റബോളിസത്തെ വളരെയധികം ത്വരിതപ്പെടുത്തുന്നു. വിറ്റാമിൻ സി ശരീരത്തെ കൊഴുപ്പിനെ ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്നു.
ഓറഞ്ചിൽ അടങ്ങിയിട്ടുള്ള നാരുകൾ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ദഹനവ്യവസ്ഥയുടെ ആരോഗ്യകരമായ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാൻ നെല്ലിക്കയും ഓറഞ്ചും സഹായകമാണ്. ശരീരത്തിലെ ജലാംശം നിലനിർത്താൻ ഓറഞ്ച് സഹായിക്കുന്നു. അതേസമയം നെല്ലിക്ക വിഷാംശം ഇല്ലാതാക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്യുന്നു.
വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ തക്കാളി സൂപ്പ് കഴിച്ചോളൂ