Monkeypox : പനിയും വിറയലും, ഉറക്കം നഷ്ടപ്പെട്ടു; മങ്കിപോക്സിനെ തമാശയായി കാണരുതെന്ന് അമേരിക്കൻ നടൻ

മങ്കിപോക്സ് എന്ന രോ​ഗം എത്രത്തോളം അപകടകാരിയാണെന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് അമേരിക്കൻ നടനായ മാറ്റ് ഫോർഡ്. 

American Actor Matt Ford Comes Out In Public With Monkeypox Infection Shares Symptoms He Is Facing

രാജ്യത്ത് കൊവിഡ് 19ന് പിന്നാലെ അതിവേ​ഗം പടർന്ന് കൊണ്ടിരിക്കുകയാണ് മങ്കിപോക്സും (monkeypox). മങ്കിപോക്സ് എന്ന രോ​ഗം എത്രത്തോളം അപകടകാരിയാണെന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് അമേരിക്കൻ നടനായ മാറ്റ് ഫോർഡ് (American actor Matt Ford). രോ​ഗം തന്നെ വല്ലാതെ തളർത്തിയെന്നും രാത്രിയിൽ ഉറക്കം ലഭിക്കുന്നില്ലെന്നും ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ മാറ്റ് പറയുന്നു.

രാജ്യത്ത് 142-ലധികം ആളുകളെ ബാധിച്ച വൈറസിനോട് യുഎസ് സർക്കാരിന്റെ മന്ദഗതിയിലുള്ള പ്രതികരണത്തെ കുറിച്ചും അദ്ദേഹം തുറന്ന് പറഞ്ഞു. വാക്‌സിനുകളിലും പരിശോധനകളിലും സർക്കാർ വേഗത കൂട്ടേണ്ടതുണ്ട്. മന്ദഗതിയിലുള്ള പ്രതികരണം അസ്വീകാര്യമാണെന്നും മാറ്റ് പറഞ്ഞു.

സ്കിൻ-ടു-സ്കിൻ കോൺടാക്റ്റ് വഴിയാണ് തനിക്ക് വൈറസ് ബാധയുണ്ടായതെന്നും ലോസ് ഏഞ്ചൽസിൽ രോഗം ബാധിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടതെന്നും മാറ്റ് കൂട്ടിച്ചേർത്തു. പനി, വിറയൽ, അമിതക്ഷീണം തുടങ്ങിയ ലക്ഷണങ്ങളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. 

ആസ്ത്മ രോ​ഗികൾ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

പനി അൽപം കുറഞ്ഞപ്പോഴേക്കും ചൊറിച്ചിലും വേദനയുമുള്ള കുമിളകൾ ശരീരത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മങ്കിപോക്സ് ആണെന്ന് ബോധ്യമായതെന്നും മാറ്റ് പറയുന്നു. ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ ഇല്ലാതായതോടെ ശരീരത്തിന്റെ വിവിധ സ്ഥലങ്ങളിൽ കൂടുതൽ ചൊറിച്ചിലും പാടുകൾ പ്രത്യക്ഷപ്പെട്ടു. 

മങ്കിപോക്സ് തമാശയല്ലെന്നും നിസ്സാരമായി കാണരുതെന്നും മാറ്റ് പറയുന്നു. കഴിയുമെങ്കിൽ വാക്സിനേഷൻ എടുക്കാൻ തയ്യാറാകണമെന്നും ജാ​ഗ്രത കൈവിടരുതെന്നും മാറ്റ് ട്വീറ്റ് ചെയ്തു. വേദനസംഹാരികൾ കഴിക്കാതെ രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്താണ് മങ്കിപോക്സ് അണുബാധ? (monkeypox)

കുരങ്ങ് പനി അഥവാ മങ്കി പോക്സ്, സ്മാൾ പോക്സ് (Smallpox) പോലുള്ള അസുഖമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 1970 ലാണ് മങ്കിപോക്സ് അണുബാധ കേസുകൾ ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം 11 ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ വന്യമൃഗങ്ങളിൽ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടർന്നത്. രോഗം ബാധിച്ചയാൾ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത്.

മങ്കിപോക്സ് പിടിപെടുന്നത് എങ്ങനെ തടയാം?

കൈ ശുചിത്വം ആണ് ആദ്യം ശ്രദ്ധിക്കേണ്ട ഒരു കാര്യം. നിങ്ങളുടെ കുട്ടികൾ സോപ്പും വെള്ളവും അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് 20 സെക്കൻഡ് നേരം കൈ കഴുകുന്നത് ഉറപ്പാക്കുക.മാംസം നന്നായി വേവിക്കുക.ചുണങ്ങോ പനിയോ ഉള്ള ഒരു വ്യക്തിയുമായി സമ്പർക്കം ഒഴിവാക്കുക.രോഗിയുടെ ഏതെങ്കിലും ദ്രാവകവുമായോ വസ്തുക്കളുമായോ സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക.

വൃക്കകൾ ആരോഗ്യകരമായി നിലനിർത്താൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios