മുഖത്തെ ചുളിവുകൾ മാറാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. മറ്റൊന്ന്, കറ്റാർവാഴയിൽ ധാരാളമായി ജലാംശം അടങ്ങിയിരിക്കുന്നു. അത് ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം നിലനിർത്തുകയും ചർമ്മം വരണ്ട് പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യും.
സൗന്ദര്യ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. സൗന്ദര്യ സംരക്ഷണത്തിന് പണ്ട് മുതൽക്കേ ഉപയോഗിച്ച് വരുന്ന ഒന്നാണ് കറ്റാർവാഴ. തികച്ചും പ്രകൃതിദത്തമായ ഗുണങ്ങളുള്ള കറ്റാർ വാഴയുടെ ഗുണങ്ങൾ പണ്ടുള്ളവർക്കൊക്കെ സുപരിചിതമാണ്.
ഇന്നത്തെ തലമുറയുടെ ഇടയിലും ഇതിനു നല്ല പ്രചാരം ലഭിക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും ഒരു പോലെ സഹായിക്കുന്ന കറ്റാർവാഴക്ക് ലോകമെമ്പാടും ആവശ്യക്കാരേറെയുണ്ട്. എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളുമില്ലാത്ത ചർമ്മം ആഗ്രഹിക്കാത്തവർ കുറവായിരിക്കും. മുഖസൗന്ദര്യത്തിനുള്ള ലേപനങ്ങൾ, മുഖ സൗന്ദര്യം കൂട്ടാനുള്ള ടോണർ, സൺസ്‌ക്രീൻ ലോഷനുകൾ, തുടങ്ങിയവയിലെല്ലാം കറ്റാർവാഴയുടെ ജെൽ ഉപയോഗിച്ചു വരുന്നു.
വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. മറ്റൊന്ന്, കറ്റാർവാഴയിൽ ധാരാളമായി ജലാംശം അടങ്ങിയിരിക്കുന്നു. അത് ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം നിലനിർത്തുകയും ചർമ്മം വരണ്ട് പോകാതിരിക്കാൻ സഹായിക്കുകയും ചെയ്യും.
വരണ്ട ചർമ്മക്കാർക്ക് കറ്റാർവാഴ ഒരു മോയ്സ്ചറൈസർ പോലെ ഉപയോഗിക്കാവുന്നതാണ്. കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള ജീവകങ്ങളായ എ, ബി, സി, ഫോളിക് ആസിഡ് തുടങ്ങിയവ മൃതകോശങ്ങൾ നീക്കം ചെയ്യാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു.
രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലിൽ ഒരു നുള്ള് മഞ്ഞൾ, ഒരു ടീസ്പൂൺ പാൽ, കുറച്ച് തുള്ളി റോസ് വാട്ടർ എന്നിവ ചേർത്ത് പാക്ക് ഉണ്ടാക്കുക. 15 മിനുട്ട് നേരം ഈ പാക്ക് ഇട്ടേക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. വരണ്ട ചർമ്മമുള്ളവർക്ക് മികച്ചതാണ് ഈ പാക്ക്. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ മുഖത്തെ ചുളിവുകൾ മാറ്റാൻ സഹായിക്കുന്നു.
വണ്ണം കുറയ്ക്കാൻ ചെറുനാരങ്ങ ഫലപ്രദമാണോ? ഡയറ്റീഷ്യൻ പറയുന്നു