മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ

1 ടീസ്പൂൺ കറ്റാർവാഴ ജെല്ലിൽ 1 ടീസ്പൂൺ റോസ് വാട്ടർ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

aloe vera face pack for glow and healthy skin

ചർമ്മത്തെ സംരക്ഷിക്കുന്നതിന് ഏറ്റവും മികച്ച ചേരുവകയാണ് കറ്റാർവാഴ ജെൽ. കറ്റാർവാഴ ഫലപ്രദമായ പ്രകൃതിദത്ത മോയ്‌സ്ചുറൈസറാണ്. അതിൽ അലോയിൻ അടങ്ങിയിട്ടുണ്ട്. മുഖക്കുരു അല്ലെങ്കിൽ സൂര്യപ്രകാശം മൂലമുണ്ടാകുന്ന കറുത്ത പാടുകൾ മങ്ങാനും ഇത് സഹായിക്കുന്നു. മുഖം സുന്ദരമാക്കാൻ പരീക്ഷിക്കാം കറ്റാർവാഴ കൊണ്ട് ഫേസ് പാക്കുകൾ.

ഒന്ന്

1 ടീസ്പൂൺ കറ്റാർവാഴ ജെല്ലിൽ 1 ടീസ്പൂൺ റോസ് വാട്ടർ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം മുഖം കഴുകുക.  ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

രണ്ട്

2 ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ, 1 ടേബിൾസ്പൂൺ തേൻ, ഒരു ടേബിൾസ്പൂൺ പഴുത്ത വാഴപ്പഴം എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുക. വാഴപ്പഴത്തിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കും.

മൂന്ന്

2 ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ ഒരു സ്പൂൺ നാരങ്ങ നീര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. 

നാല്

അര ടീസ്പൂൺ മഞ്ഞൾ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് കറ്റാർവാഴ ജെൽ പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. 

പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കൂ

 

Latest Videos
Follow Us:
Download App:
  • android
  • ios