നഗരങ്ങളില്‍ തിങ്ങി താമസിക്കുന്നവര്‍ക്കിടയില്‍ വന്ധ്യതയ്ക്ക് സാധ്യതയേറാം; കാരണം
നഗരങ്ങളിലാകട്ടെ നിലവില്‍ ഏറ്റവും വലിയൊരു പ്രശ്നമായി വരുന്നത് വായുമലിനീകരണമാണ്. വര്‍ധിച്ചുവരുന്ന വാഹനങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍, ജനസാന്ദ്രത എല്ലാം കൂടി വായുമലിനീകരണത്തെ കുത്തനെ ഉയര്‍ത്തുകയാണ്.
ഇന്ന് നഗരങ്ങളിലേക്ക് താമസം മാറുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതും വലിയ നഗരങ്ങളിലേക്ക്. ജോലി, പഠനം എന്നിങ്ങനെയുള്ള സൗകര്യങ്ങളുടെ ഭാഗമായാണ് ഇതുപോലെ വൻ നഗരങ്ങളിലേക്ക് ആളുകള്‍ വലിയ തോതില്‍ കുടിയേറി പാര്‍ക്കുന്നത്.
എന്നാല്‍ നഗരങ്ങളിലാകട്ടെ നിലവില്‍ ഏറ്റവും വലിയൊരു പ്രശ്നമായി വരുന്നത് വായുമലിനീകരണമാണ്. വര്‍ധിച്ചുവരുന്ന വാഹനങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍, ജനസാന്ദ്രത എല്ലാം കൂടി വായുമലിനീകരണത്തെ കുത്തനെ ഉയര്‍ത്തുകയാണ്.
ഇന്ത്യയിലാണെങ്കില്‍ ദില്ലി, മുംബൈ പോലുള്ള നഗരങ്ങളെല്ലാം വായുമലിനീകരണത്തിന്‍റെ തോത് വലിയ രീതിയിലാണ് ഉയര്‍ന്നിരിക്കുന്നത്. അലര്‍ജി, ആസ്ത്മ, ശ്വാസകോശ അണുബാധകള്‍, തുടര്‍ച്ചയായ ചുമ, രോഗ പ്രതിരോധ ശേഷി ദുര്‍ബലമാകല്‍, മാനസികാരോഗ്യപ്രശ്നങ്ങള്‍ എന്നിങ്ങനെ പല ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമാണ് വായുമലിനീകരണം സൃഷ്ടിക്കുന്നത്.
ഇതിനൊപ്പം തന്നെ വായുമലിനീകരണം വന്ധ്യതയ്ക്കും സാധ്യത കൂട്ടുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. മലിനീകരണത്തിന്‍റെ പശ്ചാത്തലത്തില്‍ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോൺ വ്യതിയാനങ്ങളാണത്രേ വന്ധ്യതയ്ക്കും വഴിയൊരുക്കുന്നത്.
ബീജത്തിന്‍റെ കൗണ്ട് കുറയ്ക്കുക, ബീജത്തിന്‍റെ ആരോഗ്യം ക്ഷയിപ്പിക്കുക, സ്ത്രീകളിലാണെങ്കില്‍ ആര്‍ത്തവ ക്രമക്കേടുകള്‍, പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം വായു മലിനീകരണമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഐവിഎഫ് ചികിത്സയില്‍ പോലും ഫലം കിട്ടാതിരിക്കാൻ വായു മലിനീകരണം കാരണമാകാമെന്നും വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. ഇത് മാത്രമല്ല നവജാത ശിശുക്കളെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍, നവജാതശിശുക്കളുടെ മരണം എന്നിവയിലും വായു മലിനീകരണം വില്ലനായി വരുന്നു.
ആരോഗ്യകരമായ ഭക്ഷണരീതി, ദിവസവും 7-8 മണിക്കൂര്‍ സുഖരമായ ഉറക്കം, വ്യായാമം എന്നിങ്ങനെയുള്ള ഹെല്‍ത്തി ലൈഫ്സ്റ്റൈല്‍ ഒരു പരിധി വരെ വായു മലിനീകരണം വന്ധ്യത അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കുന്നത് തടയുന്നു. അതുപോലെ തന്നെ അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക, വായു മലിനീകരണമുള്ളയിടങ്ങളില്‍ പോകുമ്പോള്‍ മാസ്ക് ധരിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, എയര്‍ പ്യൂരിഫയറിന്‍റെ ഉപയോഗം എന്നിങ്ങനെയുള്ള തയ്യാറെടുപ്പുകളും ആരോഗ്യത്തിന് നല്ലതുതന്നെ.
Also Read:- ശ്രദ്ധിക്കണേ ഷുഗര്‍ ക്യാൻസറിന് വഴിയൊരുക്കാം; നിങ്ങളറിയേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-