ഉച്ചയ്ക്ക് അല്‍പം മയങ്ങുന്ന ശീലമുണ്ടോ?; ഈ രോഗമുള്ളവര്‍ ശ്രദ്ധിക്കുക...

ധാരാളം പേര്‍ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടാകാറുണ്ട്. സത്യത്തില്‍ ഉച്ചയ്ക്ക് ഭക്ഷണശേഷം മയങ്ങുന്നത് നല്ലതാണോ? പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേക്കര്‍ പങ്കുവച്ച ചില വിവരങ്ങള്‍ അറിയാം. 

afternoon sleep is healthy for those who have certain health issues hyp

ഉച്ചയ്ക്ക് ഭക്ഷണശേഷം അല്‍പനേരം മയങ്ങുന്നത് പലരുടെയും ശീലമാണ്. പ്രത്യേകിച്ച ഈ സമയത്ത് വീട്ടില്‍ തന്നെ തുടരുന്നവര്‍. ഇങ്ങനെ ഉച്ചയ്ക്ക് അല്‍പനേരം മയങ്ങുന്നത് നല്ലതാണെന്ന് പലരും പറഞ്ഞ് നിങ്ങള്‍ കേട്ടിരിക്കും. എങ്കിലും ധാരാളം പേര്‍ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടാകാറുണ്ട്.

സത്യത്തില്‍ ഉച്ചയ്ക്ക് ഭക്ഷണശേഷം മയങ്ങുന്നത് നല്ലതാണോ? പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേക്കര്‍ പങ്കുവച്ച ചില വിവരങ്ങള്‍ അറിയാം. 

ഉച്ചനേരത്ത് ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ അല്‍പം മയങ്ങുന്നത് ശരീരത്തിനും മനസിനും ഒരുപോലെ നല്ലതാണെന്നാണ് രുജുത നിര്‍ദേശിക്കുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ ഇതില്‍ ശ്രദ്ധിക്കാനുണ്ട്. ഇക്കാര്യങ്ങളും രുജുത പരാമര്‍ശിക്കുന്നു. 

ഉച്ചമയക്കത്തിന്‍റെ ഗുണങ്ങള്‍...

1. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. പ്രത്യേകിച്ച് ബിപി (രക്തസമ്മര്‍ദ്ദം) ഉള്ളവര്‍ക്കും ഹൃദയത്തിന് നേരത്തേ പ്രശ്മമുണ്ടായി ചികിത്സ നേടിയവര്‍ക്കും. 

2. ഹോര്‍മോണ്‍ പ്രശ്നങ്ങളുള്ളവര്‍ക്കും ഇത് ഗുണകരമാണ്. പ്രമേഹം, തൈറോയ്ഡ്, പിസിഒഡി, അമിതമായി ഭക്ഷണം കഴിക്കുന്ന പ്രശ്നമുള്ളവര്‍ എന്നിവര്‍ക്ക്.

3. ദഹനം കൂട്ടാനും ഉച്ചമയക്കം സഹായിക്കുന്നു. ഐബിഎസ്, മലബന്ധം, മുഖക്കുരു, താരൻ എന്നിവയുള്ളവര്‍ക്ക് ഗുണകരം.

4. ഉച്ചമയക്കം രാത്രിയിലെ മയക്കത്തെ തടസപ്പെടുത്തില്ല. മാത്രമല്ല രാത്രിയിലെ ഉറക്കത്തെ പോസിറ്റീവായി സ്വാധീനിക്കുകയും ചെയ്യുന്നു. 

5. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടാല്‍ ഇതില്‍ ആശ്വാസം കിട്ടാനും ഉച്ചമയക്കം സഹായിക്കുന്നു. ഉദാഹരണത്തിന് വര്‍ക്കൗട്ട് അനുബന്ധമായി വരുന്ന ശരീരവേദന, ചെറിയ ക്ഷീണം- ശരീരവേദന, തലവേദന പോലുള്ള പ്രശ്നങ്ങള്‍.

6. ശരീരത്തില്‍ നിന്ന് കൊഴുപ്പ് പുറന്തള്ളപ്പെടുന്നതിനും ഇത് സഹായിക്കുന്നു.

എപ്പോള്‍? എത്ര സമയം? 

ഉച്ചമയക്കത്തിനും പക്ഷേ സമയം നല്‍കണം. ഒന്ന് മുതല്‍ മൂന്ന് മണിക്കുള്ളില്‍ മുപ്പത് മിനുറ്റ് നേരത്തേക്ക് കുറഞ്ഞത് മയങ്ങണം. ഇത് ഒരു മണിക്കൂര്‍- ഒന്നര മണിക്കൂര്‍ വരെ നീളുകയും ആവാം. 

എങ്ങനെ?

വീട്ടിലുള്ളവര്‍ക്കാണെങ്കില്‍ ഉച്ചമയക്കത്തിന് കിടക്കാവുന്നതാണ്. എന്നാല്‍ ജോലിസ്ഥലത്താണെങ്കിലോ? ഡെസ്കില്‍ തന്നെ അല്‍പനേരം തല വച്ച് കിടക്കണമെന്നാണ് രുജുത നിര്‍ദേശിക്കുന്നത്. ഇത് ആരെങ്കിലും ചോദ്യം ചെയ്താല്‍- ഈ ശീലം ഉത്പാദനക്ഷമത കൂട്ടുകയേ ഉള്ളൂവെന്ന് അവരെ അറിയാക്കാൻ ശ്രമിക്കാമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. ഇനി ഇത്തരത്തില്‍ മയങ്ങാനുള്ള അവസരമൊന്നുമില്ല എങ്കില്‍ ജനലിലൂടെ അല്‍പസമയം ദൂരെ എവിടേക്കെങ്കിലും നോക്കി മനസിനെ അയച്ചുവിടാൻ ശ്രമിക്കാം. ഇതും 'റിലാക്സ്' ചെയ്യാൻ സഹായിക്കുമെന്ന് ഇവര്‍ പറയുന്നു. 

ചെയ്യരുതാത്തത്...

ഉച്ചമയക്കം ആവാം, എന്നാലത് നാല് മുതല്‍ ഏഴ് വരെയുള്ള സമയങ്ങളില്‍ വേണ്ട. ഉച്ചഭക്ഷണത്തിന് ശേഷം ചായ, കാപ്പി, സിഗരറ്റ്, ചോക്ലേറ്റ് എന്നിവ കഴിക്കുന്നതും നല്ലതല്ല. ഇവയെല്ലാം മയക്കത്തെ അസ്വസ്ഥമാക്കാം. അതുപോലെ തന്നെ നമ്മെ മാനസികമായി ഉണര്‍ത്തുന്ന തരത്തിലുള്ള വിഷയങ്ങളിലേക്ക്- ഉദാഹരണത്തിന് ഫോണ്‍ ഉപയോഗം- ടിവി എന്നിവയിലേക്ക് പോകുന്നത് ഉചിതമല്ലെന്നും രുജുത പറയുന്നു. 

Also Read:- വാടിയ പച്ചക്കറി 'ഫ്രഷ്' ആക്കാൻ കച്ചവടക്കാര്‍ ചെയ്യുന്നത് ഇതാണോ?; വീഡിയോ...

 

Latest Videos
Follow Us:
Download App:
  • android
  • ios