വിറ്റാമിന്‍ ഡി ശരീരത്തിന് വേണമെന്ന് പറയുന്നതിന്‍റെ ആറ് കാരണങ്ങള്‍...

എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. 

6 reasons to get vitamin D to your body

ശരീരത്തിന്‍റെ ആരോഗ്യത്തിന് വിറ്റാമിന്‍ ഡി ഏറെ പ്രധാനമാണ്. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്ന ഒന്നാണ് വിറ്റാമിന്‍ ഡി. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്.

ഇത്തരത്തില്‍ ലഭിക്കുന്ന വിറ്റാമിന്‍ ഡി തൈറോയ്ഡിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും. അതുപോലെ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി. 

അറിയാം വിറ്റാമിന്‍ ഡിയുടെ ഗുണങ്ങള്‍... 

ഒന്ന്... 

എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട ഒന്നാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കും. അതിനാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവുണ്ടായാല്‍ എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവ ഉണ്ടാകാം. 

രണ്ട്...

ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ കുറവു മൂലം രോഗപ്രതിരോധശേഷി ദുര്‍ബലപ്പെടും.  അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്...

ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനുമൊക്കെ ശരീരത്തിന് വിറ്റാമിന്‍ ഡി ആവശ്യമാണ്. 

നാല്...

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിറ്റാമിന്‍ ഡി ആവശ്യമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് വരെ കാരണമാകും. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്... 

തൈറോയ്ഡിന്‍റെ ആരോഗ്യത്തിനും വിറ്റാമിന്‍ ഡി ആവശ്യമാണ്. വിറ്റാമിന്‍ ഡിയുടെ കുറവു മൂലം ഹൈപ്പോതൈറോയ്ഡിസം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. 

ആറ്... 

സ്ട്രെസ് കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനുമൊക്കെ രാവിലെ ഇളം വെയില്‍ കൊള്ളുന്നത് നല്ലതാണ്.  

വിറ്റാമിന്‍ ഡി കിട്ടുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, ഓറഞ്ച് ജ്യൂസ്, സാൽമൺ മത്സ്യം, കൂണ്‍, ഗോതമ്പ്, റാഗ്ഗി, ഓട്സ്,  ഏത്തപ്പഴം തുടങ്ങിയവ കഴിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. 

Also read: ദിവസവും പാൽ കുടിക്കാറുണ്ടോ? എങ്കില്‍, നിങ്ങളിത് ഉറപ്പായും അറിഞ്ഞിരിക്കണം...

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios