Asianet News MalayalamAsianet News Malayalam

കഠിനമായ വയറുവേദന; 56കാരന്‍റെ വൃക്കയിൽ നിന്ന് നീക്കം ചെയ്‌തത് 206 കല്ലുകൾ

"പ്രാരംഭ അന്വേഷണത്തിലും അൾട്രാസൗണ്ട് സ്‌കാനിലും ഇടതുവശത്തെ വൃക്കയിൽ കല്ലുകൾ സാന്നിധ്യം കണ്ടെത്തി, ഇത് സിടി കുബ് സ്‌കാൻ ഉപയോഗിച്ച് വീണ്ടും സ്ഥിരീകരിച്ചു...'' - ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ പൂള നവീൻ കുമാർ പറഞ്ഞു.

206 Kidney Stones Removed In 1 Hour From 56 Year Old Hyderabad Man
Author
Hyderabad, First Published May 20, 2022, 2:43 PM IST

 56 കാരൻറെ വൃക്കയിൽ നിന്ന് നീക്കം ചെയ്‌തത് 206 കല്ലുകൾ. അവെയർ ഗ്ലെനീഗിൾസ് ഗ്ലോബൽ ആശുപത്രിയിലെ ഡോക്ടർമാർ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ നൽഗൊണ്ട നിവാസിയായ വീരമല്ല രാമലക്ഷ്മയ്യയുടെ വൃക്കയിൽനിന്നാണ് നിന്നാണ് കല്ലുകൾ നീക്കം ചെയ്തത്. 

കടുത്ത വേദനയെ തുടർന്ന് വീരമല്ല പ്രദേശത്തെ ഒരു ഡോക്ടറെ ആദ്യം കാണിച്ചിരുന്നു. അന്ന് ഡോക്ടർ നൽകിയ മരുന്ന് കഴിച്ച് വേദനയ്ക്ക് താത്കാലിക ശമനം ലഭിച്ചെങ്കിലും അദ്ദേഹത്തെ ഇത് ദിനംപ്രതി അലട്ടിയിരുന്നു. വിട്ടുമാറാത്ത വേദന ജോലിയേയും ബാധിച്ചു. ശേഷം ഇടതുഭാഗത്ത് കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് 2022 ഏപ്രിൽ 22 നാണ് ഇയാൾ ആശുപത്രിയിൽ ചികിത്സയ്‌ക്കായി എത്തുന്നത്.

"പ്രാരംഭ അന്വേഷണത്തിലും അൾട്രാസൗണ്ട് സ്‌കാനിലും ഇടതുവശത്തെ വൃക്കയിൽ കല്ലുകൾ സാന്നിധ്യം കണ്ടെത്തി, ഇത് സിടി കുബ് സ്‌കാൻ ഉപയോഗിച്ച് വീണ്ടും സ്ഥിരീകരിച്ചു...-  ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ പൂള നവീൻ കുമാർ പറഞ്ഞു.

തുടർന്ന് ഒരു മണിക്കൂർ നീണ്ട കീഹോൾ ശസ്‌ത്രക്രിയയിലൂടെ രോഗിയുടെ വൃക്കയിൽ നിന്നും 206 കല്ലുകൾ നീക്കം ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം രോഗം പൂർണമായും ഭേദമായാണ് വീരമല്ല ആശുപത്രി വിട്ടതെന്നും ഡോക്ടർ പറഞ്ഞു.

കിഡ്നി സ്റ്റോൺ വരാതിരിക്കാൻ ചെയ്യേണ്ടത്... 

ഒന്ന്...

വൃക്കയിലെ കല്ല് വരാതിരിക്കാന്‍ ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ദിവസവും എട്ട്​ മുതൽ പത്ത് ഗ്ലാസ്​ വരെ വെള്ളം കുടിക്കാം. 

രണ്ട്...

ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക. ഉപ്പിന്‍റെ അമിത ഉപയോഗം വൃക്കയിലെ കല്ലിനുള്ള സാധ്യത കൂട്ടും.  

മൂന്ന്...

കോളകൾ ഉൾപ്പെടെ കൃത്രിമശീതളപാനീയങ്ങൾ കഴിയുന്നതും ഒഴിവാക്കുക.

നാല്...

കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കയിലെ കല്ല് വരാതിരിക്കാന്‍ സഹായിക്കും. ഇതിനായി പാൽ, പാലുൽപന്നങ്ങൾ, മുട്ട എന്നിവ കഴിക്കാം. 

അഞ്ച്...

മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

ആറ്...

നാടന്‍ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാവുന്നതാണ്. വാഴപ്പിണ്ടി വൃക്കയിലെ കല്ല് പരിഹരിക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ്. ഇതിന്‍റെ ജ്യൂസ് കഴിക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വാഴപ്പിണ്ടി വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതും വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്. 

ഏഴ്...

ഭക്ഷണത്തില്‍ ആരോഗ്യകരമായ തോതില്‍ മാഗ്നിഷ്യം ഉള്‍പ്പെടുത്തുന്നത് കിഡ്നി സ്റ്റോൺ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. മത്തങ്ങക്കുരു, ചീര, മുരിങ്ങയില, ബദാം, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവയിൽ മാഗ്നിഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.  

മൂത്രത്തില്‍ കല്ലിന് സാധ്യത കൂടുതലും ആര്‍ക്ക്? ലക്ഷണങ്ങളും അറിയാം...

 

 

Latest Videos
Follow Us:
Download App:
  • android
  • ios