ക്യാൻസറിനുള്ള സാധ്യത കൂടുതൽ ; കീടനാശിനികള്‍ കലര്‍ന്ന പച്ചക്കറികള്‍ കഴിച്ചാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ

ഓക്കാനം, വയറുവേദന, വയറിളക്കം തുടങ്ങിയവ കീടനാശിനികളുടെ ഏറ്റവും സാധാരണമായ പാർശ്വഫലങ്ങളിൽ ഉൾപ്പെടുന്നു. ഇവ കൂടാതെ തലവേദന, തലകറക്കം നാഡീസംബന്ധമായ പ്രശ്നങ്ങൾക്കും ഇവ കാരണമാകുന്നു. 

14 year old girl dies after eating pesticide sprayed cabbage

കീടനാശിനി കലർന്ന കാബേജ് കഴിച്ച് 14 വയസ്സുകാരി മരിച്ചു. ശ്രീ ഗംഗാനഗറിലാണ് സംഭവം. വീട്ടിൽ തന്നെ നട്ടുവളർത്തിയ കീടനാശിനി ചേർത്ത ക്യാബേജ് കഴിച്ചാണ് കുട്ടി മരിച്ചത്.  കാബേജ് കഴിച്ചതിന് ശേഷം പെൺകുട്ടിക്ക് കുറച്ച് നേരം നടന്നപ്പോൾ ഓക്കാനം അനുഭവപ്പെടുകയായിരുന്നു. ചില അസ്വസ്ഥതകൾ ഉള്ളതായി കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. ശേഷം കുട്ടിയെ ഉടൻ തന്നെ വീടിന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഡിസംബർ 24-ന് വൈകുന്നേരം കുട്ടി മരിക്കുകയാണ് ഉണ്ടായത്.  വയലിൽ കൃഷി ചെയ്തിരുന്ന കാബേജിൽ പെൺകുട്ടിയുടെ അമ്മാവൻ ക്യാബേജിൽ കീടനാശിനി തളിച്ചതാണ് രോഗത്തിനും മരണത്തിനും കാരണമായതെന്ന് കണ്ടെത്തി.

കീടനാശിനികൾ അടങ്ങിയ പച്ചക്കറികൾ

ഇലക്കറികൾ പോഷകങ്ങളാൽ സമ്പന്നമാണ്. എന്നാൽ അവയിൽ കീടനാശിനികൾ ചേർക്കാറുമുണ്ട്.  ഫെന്തോയേറ്റ്, പ്രൊഫെനോഫോസ്, ക്ലോർപൈറിഫോസ്, അസെഫേറ്റ്, മോണോക്രോട്ടോഫോസ്, ഡിക്ലോർവോസ്, ക്വിനൽഫോസ് തുടങ്ങിയ കീടനാശിനികൾ ക്യാബേജിൽ ഉപയോ​ഗിച്ച് വരുന്നതായി ഇന്റർനാഷണൽ ജേണൽ ഓഫ് കറൻ്റ് മൈക്രോബയോളജി ആൻഡ് അപ്ലൈഡ് സയൻസസ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. 

കാബേജിലെയും മറ്റ് ഇലക്കറികളിലെയും കീടങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സാധാരണ കീടനാശിനികളിൽ യഥാക്രമം 12% ഉം 10% ഉം ഉപയോഗിക്കുന്ന കീടനാശിനികളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ട് കീടനാശിനികളായ Pyrinex 48 EC, Perferthion എന്നിവ ഉൾപ്പെടുന്നു. പൈറെത്രോയിഡ്‌സ്, ബൈപൽ എന്നിവയാണ് മറ്റ് കീടനാശിനികൾ. ആദ്യത്തേതിൽ Lambda super, Attack, K-Optimal, PAWA, Regent 50SC, Golan, Confidor എന്നിവ ഉൾപ്പെടുന്നു. 

ഓക്കാനം,  വയറുവേദന, കീടനാശിനി,  വയറിളക്കം തുടങ്ങിയവ കീടനാശിനികളുടെ ഏറ്റവും സാധാരണമായ പാർശ്വഫലങ്ങളിൽ ഉൾപ്പെടുന്നു. ഇവ കൂടാതെ തലവേദന, തലകറക്കം നാഡീസംബന്ധമായ പ്രശ്നങ്ങൾക്കും ഇവ കാരണമാകുന്നു. 

കീടനാശിനി അവശിഷ്ടങ്ങൾ ശ്വസിക്കുന്നതിലൂടെ ശ്വാസതടസ്സം, ചുമ, ശ്വാസംമുട്ടൽ, ശ്വാസകോശത്തിലും തൊണ്ടയിലും അസ്വസ്ഥത തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും അവ കാരണമാകും. 

കീടനാശിനികൾ അടങ്ങിയ ഉൽപ്പന്നങ്ങളുമായി സമ്പർക്കം പുലർത്തുമ്പോൾ അലർജി പ്രശ്നങ്ങൾ, ചുണങ്ങു, ചുവപ്പ്, ചൊറിച്ചിൽ തുടങ്ങിയവയ്ക്ക് ഇടയാക്കും. കീടനാശിനി അമിത അളവിൽ ശ്വസിക്കുന്നത് രക്താർബുദം, ലിംഫോമ എന്നിവയുൾപ്പെടെയുള്ള അർബുദ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവ രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ശരീരത്തെ അണുബാധകൾക്കും രോഗങ്ങൾക്കും കൂടുതൽ ഇരയാക്കുകയും ചെയ്യുന്നു.

മുതിർന്ന ഒരാളുടെ ശരീരത്തിൽ കീടനാശിനികൾ സൃഷ്ടിക്കുന്നതിലുമധികമാണ് കുട്ടികളിൽ ഉണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ. കാരണം, കുട്ടികളിൽ അവരുടെ ശരീരഭാരത്തെ അപേക്ഷിച്ച് ഗണ്യമായ അളവിൽ ക‍ീടനാശിനികൾ ഉള്ളിലെത്തുന്നുണ്ട്. 

കുട്ടികളിൽ കീടനാശിനി ശരീരത്തിലെത്തുന്നത് തലച്ച‍ോറിന്റെ വികാസത്തെ തന്നെ ദോഷകരമായി ബാധിക്കും. പ്രീ സ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ കീടനാശിനികളുടെ സമ്പർക്കം അർബുദസാധ്യത കൂട്ടുന്നതായി മറ്റൊരു അമേരിക്കൻ പഠനം പറയുന്നു. 

കീടനാശിനികൾ ഏറ്റവും കൂടുതലായി ഉപയോ​ഗിക്കുന്ന ഇലക്കറികളിൽ ഒന്നാണ് ചീര. ചീരയിൽ ഉപയോഗിക്കുന്ന കീടനാശിനികളിൽ ഓർഗാനോഫോസ്ഫേറ്റുകൾ ഉൾപ്പെടാം. അവ വിവിധ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കീടനാശിനിയുടെ അവശിഷ്ടങ്ങൾ അടങ്ങിയ ചീര കഴിക്കുന്നത് കാലക്രമേണ നാഡീസംബന്ധമായ പ്രത്യാഘാതങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

ശരീരഭാരം കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

 

 

Latest Videos
Follow Us:
Download App:
  • android
  • ios