ഉയർന്ന കൊളസ്ട്രോൾ, ധമനികളിലെ തടസ്സം എന്നിവ ഒഴിവാക്കാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍...

ചില ഭക്ഷണങ്ങൾ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. അത്തരത്തില്‍ ഉയർന്ന കൊളസ്ട്രോൾ, ധമനികളിലെ തടസ്സം  എന്നിവ ഒഴിവാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില  ഭക്ഷണങ്ങളെ പരിചയപ്പെടാം... 

10 foods that prevent high cholesterol and arteries blockage

മോശം കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ ശരീരത്തില്‍ കൂടുമ്പോള്‍ അത്  ധമനികളിൽ അടിഞ്ഞുകൂടുകയും ഫലകങ്ങൾ അഥവാ പ്ലാക്ക് ഉണ്ടാക്കുകയും ചെയ്യും.   ഈ ഫലകങ്ങൾ രക്തയോട്ടം തടസ്സപ്പെടുത്തുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ചില ഭക്ഷണങ്ങൾ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. അത്തരത്തില്‍ ഉയർന്ന കൊളസ്ട്രോൾ, ധമനികളിലെ തടസ്സം  എന്നിവ ഒഴിവാക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില  ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഓട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ബീറ്റാ ഗ്ലൂക്കനും മറ്റ് പോഷകങ്ങളും അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

രണ്ട്... 

മുഴുധാന്യങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ബാര്‍ലി പോലെയുള്ള മുഴുധാന്യങ്ങള്‍ കഴിക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. 

മൂന്ന്... 

സിട്രസ് പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട് പോലെയുള്ള സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

നാല്... 

ഫാറ്റി ഫിഷാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. 

അഞ്ച്... 

നട്സാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ നട്സ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇതിനായി വാള്‍നട്സും ബദാം പ്രത്യേകമായി കഴിക്കുക. 

ആറ്... 

അവക്കാഡോയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയ ഇവ എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനും എച്ച്‌ഡിഎൽ അഥവാ നല്ല കൊളസ്‌ട്രോളിന്‍റെ അളവ് കൂട്ടുന്നതിനും സഹായിക്കും. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. ഹൃദയാരോഗ്യത്തിന്‍റെ ആരോഗ്യത്തിനും അവക്കാഡോ കഴിക്കുന്നത് ഏറെ നല്ലതാണ്. 

ഏഴ്... 

ബെറി പഴങ്ങളാണ് അടുത്തതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയവയിലെ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

എട്ട്... 

പയറു വര്‍ഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍  ഉള്‍പ്പെടുന്നത്. ഫൈബറും പ്രോട്ടീനും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ഒമ്പത്... 

ഇലക്കറികളാണ് ഒമ്പതാമതായി ഈ പട്ടികയില്‍  ഉള്‍പ്പെടുന്നത്. കലോറി കുറവും ആന്‍റി ഓക്സിഡന്‍റുകളും ധാതുക്കളും മറ്റും ധാരാളം അടങ്ങിയതുമായ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

പത്ത്... 

വെണ്ടയ്ക്ക, വഴുതനങ്ങ തുടങ്ങിയ ഫൈബര്‍ അടങ്ങിയ പച്ചക്കറികളും കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദ്രോഗ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. 

Also read: അടുക്കളയിലുള്ള ഈ ചേരുവകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios