കുടലിന്‍റെ അഥവാ വയറിന്‍റെ ആരോഗ്യത്തിനായി ചെയ്യേണ്ട പത്ത് കാര്യങ്ങള്‍...

വയറില്‍ എപ്പോഴും ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹന പ്രശ്നങ്ങളുമൊക്കെ കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെ സൂചനയാകാം. വയറിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 
 

10 Daily Habits for a healthy gut and regular bowel movement

കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. വയറില്‍ എപ്പോഴും ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹന പ്രശ്നങ്ങളുമൊക്കെ കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെ സൂചനയാകാം. വയറിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിനായി പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

രണ്ട്...

വെള്ളം ധാരാളം കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും വയറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. കുറഞ്ഞത് ദിവസവും എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. 

മൂന്ന്...

രാവിലെ വെറുംവയറ്റില്‍ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.

നാല്... 

വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രോബയോട്ടിക്സ് ഭക്ഷണങ്ങള്‍ കഴിക്കുക. തൈര് പോലുള്ള പുളിച്ച ഭക്ഷണസാധനങ്ങള്‍ പലതും പ്രോബയോട്ടിക് ആണ്. ഇവ വയറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

അഞ്ച്...

കുടലിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണങ്ങളാണ് പ്രീബയോട്ടിക്സ്. അതിനാല്‍ ആപ്പിൾ, വാഴപ്പഴം, ബാർലി, ഓട്സ്, ചിയ, ഫ്ളാക്സ് വിത്തുകൾ, വെളുത്തുള്ളി, ഉള്ളി, ബീൻസ്, പയർവർഗങ്ങൾ തുടങ്ങിയ പ്രീബയോട്ടിക് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്...

സംസ്കരിച്ച ഭക്ഷണത്തിന്‍റെയും പഞ്ചസാരയുടെയും അമിത ഉപയോഗം പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതും കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ഏഴ്... 

ഫൈബര്‍ ധാരാളം അടങ്ങിയ ചിയാ സീഡ് വിത്തുകളിട്ട വെള്ളം രാവിലെ കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

എട്ട്... 

സ്ട്രെസ് കുറയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഉറക്കക്കുറവും വയറിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ദിവസവും കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക. 

ഒമ്പത്... 

പതിവായി വ്യായാമം ചെയ്യുന്നതും ദഹനം മെച്ചപ്പെടുത്താനും വയറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

പത്ത്... 

രാത്രി പാല്‍ കുടിക്കുന്നതും ഫിഗ്സ് ചേര്‍ത്ത പാല്‍ കുടിക്കുന്നതുമൊക്കെ രാവിലെയുള്ള മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: വെളുത്ത രക്താണുക്കൾ അഥവാ വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണം കൂട്ടാന്‍ സഹായിക്കും ഈ ഏഴ് ഭക്ഷണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios