Gold Rate Today: രണ്ടാഴ്ചയ്ക്ക് ശേഷം ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം; ഇടിവ് തുടരുന്നു
അഞ്ച് ദിവസംകൊണ്ട് ഇതുവരെ 560 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 200 രൂപ കുറഞ്ഞതോടെ സ്വർണവില വീണ്ടും 53000 ത്തിന് താഴെയെത്തിയത് ഉപഭോക്താക്കൾക്ക് ആശ്വാസമായി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുതൽ സ്വർണവില താഴുകയാണ്. അഞ്ച് ദിവസംകൊണ്ട് ഇതുവരെ 560 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 200 രൂപ കുറഞ്ഞതോടെ സ്വർണവില വീണ്ടും 53000 ത്തിന് താഴെയെത്തിയത് ഉപഭോക്താക്കൾക്ക് ആശ്വാസമായി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52600 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6575 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5475 രൂപയാണ്. അതേസമയം ഇന്നലെ കുറഞ്ഞ വെള്ളിയുടെ വില ഇന്ന് ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ ഉയർന്ന് 94 രൂപയായി
ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂൺ 1 - ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53200 രൂപ
ജൂൺ 2 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53200 രൂപ
ജൂൺ 3 - ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 52880 രൂപ
ജൂൺ 4 - ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53440 രൂപ
ജൂൺ 5 - ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53280 രൂപ
ജൂൺ 6 - ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53840 രൂപ
ജൂൺ 7 - ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 54080 രൂപ
ജൂൺ 8 - ഒരു പവന് സ്വർണത്തിന് 1,520 രൂപ കുറഞ്ഞു. വിപണി വില 52,560 രൂപ
ജൂൺ 9 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ
ജൂൺ 10 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,560 രൂപ
ജൂൺ 11 - ഒരു പവന് സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 52,680 രൂപ
ജൂൺ 12 - ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 52,920 രൂപ
ജൂൺ 13 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,920 രൂപ
ജൂൺ 14 -ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 52,720 രൂപ
ജൂൺ 15 -ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 53,200 രൂപ
ജൂൺ 16 -സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,200 രൂപ
ജൂൺ 17 -ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53040 രൂപ
ജൂൺ 18 -ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 52960 രൂപ
ജൂൺ 19 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52960 രൂപ
ജൂൺ 20 -ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 53120 രൂപ
ജൂൺ 21 -ഒരു പവന് സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 53720 രൂപ
ജൂൺ 22 -ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53,080 രൂപ
ജൂൺ 23- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,080 രൂപ
ജൂൺ 24 -ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53,000 രൂപ
ജൂൺ 25 -. സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,000 രൂപ
ജൂൺ 26 -. ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു വിപണി വില 52,800 രൂപ
ജൂൺ 27 -. ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു വിപണി വില 52,600 രൂപ