Gold Rate Today: വമ്പൻ ഇടിവിൽ സ്വർണവില; ആശ്വാസത്തിൽ സ്വർണാഭരണ പ്രേമികൾ
അന്താരാഷ്ട്ര സ്വർണ്ണവിലയിലെ ഇടിവാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ 880 രൂപയാണ് സ്വർണത്തിനു കുറഞ്ഞത്. ഇന്ന് മാത്രം 240 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,320 രൂപയാണ്.
അന്താരാഷ്ട്ര സ്വർണ്ണവിലയിലെ ഇടിവാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിക്കുന്നത്. പ്രതീക്ഷിച്ചതുപോലെ യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് 25 ബിപിഎസ് കുറച്ചതിനെത്തുടർന്ന് ഇന്നലെ അന്താരാഷ്ട്ര സ്വർണ്ണവില 2% ത്തിൽ കൂടുതൽ ഇടിഞ്ഞ് 2584-2583 ഡോളറിൽ എത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപ കുറഞ്ഞു. വില 7040 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. വില 5820 രൂപയാണ്. വെള്ളിയുടെ വിലയും താഴേക്കാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 94 രൂപയാണ്
ഡിസംബറിലെ സ്വർണവില ഒറ്റ നോട്ടത്തിൽ
ഡിസംബർ 01 - സ്വർണ വിലയിൽ മാറ്റമില്ല, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 57,200 രൂപ
ഡിസംബർ 02 - ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 56,720 രൂപ
ഡിസംബർ 03 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
ഡിസംബർ 04 - സ്വർണ വിലയിൽ മാറ്റമില്ല .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
ഡിസംബർ 05 - ഒരു പവൻ സ്വർണത്തിന് 80 രൂപ വർധിച്ചു .വിപണി വില 57,120 രൂപ
ഡിസംബർ 06 - ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 56,920 രൂപ
ഡിസംബർ 07 - സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,920 രൂപ
ഡിസംബർ 08- സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,920 രൂപ
ഡിസംബർ 09 - ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 57,040 രൂപ
ഡിസംബർ 10 - ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്നു. വിപണി വില 57,640 രൂപ
ഡിസംബർ 11 - ഒരു പവൻ സ്വർണത്തിന് 640 രൂപ ഉയർന്നു. വിപണി വില 58,280 രൂപ
ഡിസംബർ 12 - സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 58,280 രൂപ
ഡിസംബർ 13 - ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞു. വിപണി വില 57,840 രൂപ
ഡിസംബർ 14 - ഒരു പവൻ സ്വർണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില 57,120 രൂപ
ഡിസംബർ 15 - സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 57,120 രൂപ
ഡിസംബർ 16 -സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 57,120 രൂപ
ഡിസംബർ 17 -ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 57,200 രൂപ
ഡിസംബർ 18 -ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 57,080 രൂപ
ഡിസംബർ 19 -ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു. വിപണി വില 56,560 രൂപ
ഡിസംബർ 20 -ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 56,320 രൂപ