Asianet News MalayalamAsianet News Malayalam

Gold Rate Today: നെഞ്ചിടിപ്പേറ്റണ്ട, സ്വർണവില താഴേക്ക്; പവന് ഇന്ന് എത്ര നൽകണം?

കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 1400 രൂപയോളമാണ് സ്വർണത്തിന് ഒറ്റയടിക്ക് വർധിച്ചത്

Gold Rate Today 17 09 2024
Author
First Published Sep 17, 2024, 9:58 AM IST | Last Updated Sep 17, 2024, 9:58 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ വില റെക്കോർഡിലേക്ക് അടുത്തിരുന്നു. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 1400 രൂപയോളമാണ് സ്വർണത്തിന് ഒറ്റയടിക്ക് വർധിച്ചത്. ഇന്ന് 120 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 54,920 രൂപയാണ്

പവന് 120 രൂപ കുറഞ്ഞതോടു കൂടി വിപണി വില 55000 ത്തിന് താഴെയെത്തി. വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6870 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5690 രൂപയാണ്. വെള്ളിയുടെ വിലഇന്നലെ ഉയർന്നിരുന്നു. ഒരു രൂപയാണ് വർധിച്ചത്. ഇന്ന് വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്.

സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ

സെപ്റ്റംബർ 1  - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,560 രൂപ

സെപ്റ്റംബർ 2  - ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 53,360 രൂപ

സെപ്റ്റംബർ 3  - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ

സെപ്റ്റംബർ 4  - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ

സെപ്റ്റംബർ 5  - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ

സെപ്റ്റംബർ 6  - ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 53,760 രൂപ

സെപ്റ്റംബർ 7  - ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 53,440 രൂപ

സെപ്റ്റംബർ 8  - സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 53,440 രൂപ

സെപ്റ്റംബർ 9  - സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 53,440 രൂപ

സെപ്റ്റംബർ 10 - സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 53,440 രൂപ

സെപ്റ്റംബർ 11 - ഒരു പവന് സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 53,720 രൂപ

സെപ്റ്റംബർ 12 - ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു.. വിപണി വില 53,640 രൂപ

സെപ്റ്റംബർ 13 - ഒരു പവന് സ്വർണത്തിന് 960 രൂപ ഉയർന്നു. വിപണി വില 54,600 രൂപ

സെപ്റ്റംബർ 14 - ഒരു പവന് സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 54,920 രൂപ

സെപ്റ്റംബർ 15 - സ്വർണ വിലയിൽ മാറ്റമില്ല. . വിപണി വില 54,920 രൂപ

സെപ്റ്റംബർ 16 - ഒരു പവന് സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 55,040 രൂപ

സെപ്റ്റംബർ 17 - ഒരു പവന് സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 54,920 രൂപ

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios