Gold Rate Today: വമ്പൻ കുതിച്ചുചാട്ടത്തിൽ സ്വർണവില; ചങ്ക് തകർന്ന് സ്വർണാഭരണ പ്രേമികൾ
കഴിഞ്ഞദിവസം 2455 ഡോളർ ആയിരുന്ന സ്വർണവില ണ്ടുശതമാനതിലധികം വർദ്ധിച്ച് 2507 ഡോളറിലേക്ക് എത്തി. കേരളത്തിൽ പവന് 840 രൂപ വർദ്ധിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ യു എസ് വിപണി തുറന്നപ്പോൾ അന്താരാഷ്ട്ര സ്വർണ്ണ വിലയിൽ വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. ഇതോടെ കേരളത്തജിൽ സ്വർണവില വീണ്ടും 53000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53360 രൂപയാണ്.
കഴിഞ്ഞദിവസം 2455 ഡോളർ ആയിരുന്ന സ്വർണവില ണ്ടുശതമാനതിലധികം വർദ്ധിച്ച് 2507 ഡോളറിലേക്ക് എത്തി. കേരളത്തിൽ പവന് 840 രൂപ വർദ്ധിച്ചു. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. ഇന്ന് ഗ്രാമിന് 105 രൂപ വർദ്ധിച്ചു 6670 രൂപയായി. കഴിഞ്ഞ മാസം ധനമന്ത്രി നിർമ്മല സീതാരാമൻ സ്വർണ്ണത്തിൻറെ ഇറക്കുമതി ചുങ്കം കുറച്ചതിനുശേഷം ഉള്ള ഏറ്റവും വലിയ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപ വർധിച്ച് 5515 രൂപയായി. വെള്ളിയുടെ വില ഇന്ന് വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്.
ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഓഗസ്റ്റ് 1 - ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ
ഓഗസ്റ്റ് 2 - ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ
ഓഗസ്റ്റ് 3 - ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 5 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 6 - ഒരു പവന് സ്വർണത്തിന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ
ഓഗസ്റ്റ് 7 - ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ
ഓഗസ്റ്റ് 8 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 50,800 രൂപ
ഓഗസ്റ്റ് 9 - ഒരു പവന് സ്വർണത്തിന് 600 രൂപ ഉയർന്നു. വിപണി വില 51,400 രൂപ
ഓഗസ്റ്റ് 10 - ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 51,560 രൂപ
ഓഗസ്റ്റ് 11 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,560 രൂപ
ഓഗസ്റ്റ് 12 - ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 51,560 രൂപ
ഓഗസ്റ്റ് 13 - ഒരു പവന് സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വില 52,520 രൂപ
ഓഗസ്റ്റ് 14 - ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 52,440 രൂപ
ഓഗസ്റ്റ് 15 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 52,440 രൂപ
ഓഗസ്റ്റ് 16 - ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു.വിപണി വില 52,520 രൂപ
ഓഗസ്റ്റ് 17 - ഒരു പവന് സ്വർണത്തിന് 840 രൂപ ഉയർന്നു. വിപണി വില 53,360 രൂപ