Gold Rate Today: റെക്കോർഡിട്ട് സ്വർണവില, 55000 തൊട്ടു; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ
സ്വർണവില സർവകാല റെക്കോർഡിൽ. ഒറ്റയടിക്ക് 720 രൂപ വർധിച്ച് സ്വർണവില 55000 ത്തിലേക്ക് എത്തി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ഒറ്റയടിക്ക് 720 രൂപ വർധിച്ച് സ്വർണവില 55000 ത്തിലേക്ക് എത്തി. ഇന്നലെ 280 രൂപ വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് പവന് കൂടിയത് 1000 രൂപയാണ്.
അന്താരാഷ്ട്ര സ്വർണ്ണവില സർവകാല റെക്കോർഡിൽ ആണ്. 2450 ഡോളർ റെക്കോർഡ് തകർത്ത് 2482 ഡോളറിലേക്ക് കുതിച്ചെങ്കിലും നേരിയ കുറവോടെ 2472 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
യുഎസിൽ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ട്. പണപ്പെരുപ്പം തങ്ങളുടെ ലക്ഷ്യമായ 2 ശതമാനത്തിലേക്ക് കുറയാൻ കാത്തിരിക്കേണ്ടതില്ലെന്ന ജെറോം പവലിൻ്റെ അഭിപ്രായം കാരണം ഫെഡറൽ നിരക്ക് സെപ്തംബറിൽ തന്നെ കുറയ്ക്കാനാണ് തീരുമാനം. ഇത് സ്വർണവില ഉയരാനുള്ള ഒരു കാരണമാണ്. ഡൊണാൾഡ്ട്രംപ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയും, ഭൗമരാഷ്ട്രീയ അപകടസാധ്യതകളും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നു.
അതേസമയം, അന്താരാഷ്ട്ര സ്വർണ്ണവില 1.6% കൂടിയപ്പോൾ ഇന്ത്യൻ വിപണിയിൽ ഒരു ശതമാനത്തിന് അടുത്ത് മാത്രമാണ് വർദ്ധനവ് ഉണ്ടായത്. അടുത്ത ആഴ്ച അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിലുള്ള പ്രതീക്ഷയാണ് കാരണം.
വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6875 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5710 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപ വർധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 100 രൂപയായി
ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂലൈ 1 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,000 രൂപ
ജൂലൈ 2 - ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 53,080 രൂപ
ജൂലൈ 3 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,080 രൂപ
ജൂലൈ 4 - ഒരു പവന് സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 53,600 രൂപ
ജൂലൈ 5 -സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,600 രൂപ
ജൂലൈ 6 - ഒരു പവന് സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 54,120 രൂപ
ജൂലൈ 7 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54,120 രൂപ
ജൂലൈ 8 - ഒരു പവന് സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 53,960 രൂപ
ജൂലൈ 9 - ഒരു പവന് സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 53,680 രൂപ
ജൂലൈ 10 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,680 രൂപ
ജൂലൈ 11 - ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 53,840 രൂപ
ജൂലൈ 12 - ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 54,080 രൂപ
ജൂലൈ 13 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54,080 രൂപ
ജൂലൈ 14 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54,080 രൂപ
ജൂലൈ 15 - ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 54,000 രൂപ
ജൂലൈ 16 - ഒരു പവന് സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 54,280 രൂപ
ജൂലൈ 17 - ഒരു പവന് സ്വർണത്തിന് 720 രൂപ ഉയർന്നു. വിപണി വില 55,000 രൂപ