Gold Rate Today: 'താഴത്തില്ലെടാ...' 58,000 ത്തിനു മുകളിൽ തുടർന്ന് സ്വർണവില; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ

ഇന്നലെ 640 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില ഈ മാസം ആദ്യമായി 58,000 കടന്നിരുന്നു

Gold Rate Today 12 12 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വമ്പൻ വർദ്ധനവ് ഉണ്ടായതിന് ശേഷമാണു സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,280 രൂപയാണ്.  

ഇന്നലെ 640 രൂപ ഒറ്റയടിക്ക് വർധിച്ച് സ്വർണവില ഈ മാസം ആദ്യമായി 58,000 കടന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് വിപണിയിൽ 1360 രൂപയാണ് സ്വർണത്തിന് വർധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില വീണ്ടും 2700 ഡോളർ കടന്നിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ ഉയര്ന്ന 7285 ലേക്കെത്തി. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 6015 രൂപയായി. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 101  രൂപയാണ്. 

ഡിസംബറിലെ സ്വർണവില ഒറ്റ നോട്ടത്തിൽ 

ഡിസംബർ 01 - സ്വർണ വിലയിൽ മാറ്റമില്ല, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 57,200 രൂപ
ഡിസംബർ 02 - ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞു. വിപണി വില 56,720 രൂപ
ഡിസംബർ 03 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
ഡിസംബർ 04 - സ്വർണ വിലയിൽ മാറ്റമില്ല .ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപ
ഡിസംബർ 05 - ഒരു പവൻ സ്വർണത്തിന് 80  രൂപ വർധിച്ചു .വിപണി വില 57,120 രൂപ
ഡിസംബർ 06 - ഒരു പവൻ സ്വർണത്തിന് 200  രൂപ കുറഞ്ഞു. വിപണി വില 56,920 രൂപ
ഡിസംബർ 07 - സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,920 രൂപ
ഡിസംബർ 08- സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56,920 രൂപ
ഡിസംബർ 09 - ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു. വിപണി വില 57,040 രൂപ
ഡിസംബർ 10 - ഒരു പവൻ സ്വർണത്തിന് 600  രൂപ ഉയർന്നു. വിപണി വില 57,640 രൂപ
ഡിസംബർ 11 - ഒരു പവൻ സ്വർണത്തിന് 640  രൂപ ഉയർന്നു. വിപണി വില 58,280 രൂപ
ഡിസംബർ 12 - സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 58,280 രൂപ

Latest Videos
Follow Us:
Download App:
  • android
  • ios