Gold Rate Today: സ്വർണവില വർദ്ധനവ് തുടരുന്നു; ആശങ്കയോടെ ഉപഭോക്താക്കൾ
വെള്ളിയാഴ്ച 600 രൂപയും ശനിയാഴ്ച 160 രൂപയുമാണ് വർധിച്ചത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർധിച്ചത് 960 രൂപയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് ൨൦൦ രൂപയാണ് വർധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില ഉയരുന്നുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,760 രൂപയാണ്.
വെള്ളിയാഴ്ച 600 രൂപയും ശനിയാഴ്ച 160 രൂപയുമാണ് വർധിച്ചത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർധിച്ചത് 960 രൂപയാണ്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 6445 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5330 രൂപയാണ്. അതേസമയം വെള്ളിയുടെ വില കുറഞ്ഞു. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയായി
ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഓഗസ്റ്റ് 1 - ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ
ഓഗസ്റ്റ് 2 - ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ
ഓഗസ്റ്റ് 3 - ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 5 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 6 - ഒരു പവന് സ്വർണത്തിന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ
ഓഗസ്റ്റ് 7 - ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ
ഓഗസ്റ്റ് 8 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 50,800 രൂപ
ഓഗസ്റ്റ് 9 - ഒരു പവന് സ്വർണത്തിന് 600 രൂപ ഉയർന്നു. വിപണി വില 51,400 രൂപ
ഓഗസ്റ്റ് 10 - ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 51,560 രൂപ
ഓഗസ്റ്റ് 11 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,560 രൂപ
ഓഗസ്റ്റ് 12 - ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 51,560 രൂപ