Asianet News MalayalamAsianet News Malayalam

Gold Rate Today: കുതിപ്പ് തുടർന്ന് സ്വർണവില; നെഞ്ചിടിപ്പോടെ സ്വർണാഭരണ പ്രേമികൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. 240 രൂപയാണ് പവന് കൂടിയത് . തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില വർധിക്കുന്നത്.

Gold Rate Today 11 05 2024
Author
First Published May 11, 2024, 10:42 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. 240 രൂപയാണ് പവന് കൂടിയത് . തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില വർധിക്കുന്നത്. ഇന്നലെ അക്ഷയ തൃതീയ ദിനത്തിൽ രണ്ട് തവണയായി 680 രൂപയാണ് സ്വർണവില വർധിച്ചിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53800 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 25 രൂപ ഉയർന്ന്  6625 രൂപയായി. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 20 രൂപ ഉയർന്ന് 5525 രൂപയായി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 90 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്. 

മേയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മെയ് 1 - ഒരു പവന് സ്വർണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 52440 രൂപ 
മെയ് 2 - ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53000 രൂപ 
മെയ് 3 - ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 52600 രൂപ 
മെയ് 4 - ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 52680 രൂപ 
മെയ് 5 - സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. വിപണി വില 52680 രൂപ 
മെയ് 6 - ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 52840 രൂപ
മെയ് 7 - ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 53080 രൂപ
മെയ് 8 - ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53000 രൂപ
മെയ് 9 - ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 52920 രൂപ
മെയ് 10 - ഒരു പവന് സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 53600 രൂപ
മെയ് 11 - ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 53800 രൂപ



 

 

Latest Videos
Follow Us:
Download App:
  • android
  • ios