Gold Rate Today: വീഴ്ചയിൽ നിന്നും ഉയരാതെ സ്വർണവില; വീണ്ടും താഴേക്കെത്തി വെള്ളിയുടെ വില
ചൊവ്വ, ബുധൻ ദിവസങ്ങളിലായി 960 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇതോടെ സ്വർണവില 51000 ത്തിന് താഴെയെത്തി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. വെള്ളിയുടെ വിലയിലാണ് ഇന്ന് മാറ്റമുള്ളത്. ഒരു ഗ്രാമ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,800 രൂപയാണ്.
ചൊവ്വ, ബുധൻ ദിവസങ്ങളിലായി 960 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇതോടെ സ്വർണവില 51000 ത്തിന് താഴെയെത്തി. വിവാഹ വിപണിക്ക് വളരെ ആശ്വാസമാണ് ഈ വില ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്.
വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ മാറ്റമില്ല, ഗ്രാമിന് 6,350 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,255 രൂപയാണ്. വെള്ളിയുടെ കഴിഞ്ഞ ദിവസങ്ങളിലായി കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 86 രൂപയായി
ഓഗസ്റ്റിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഓഗസ്റ്റ് 1 - ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ
ഓഗസ്റ്റ് 2 - ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ
ഓഗസ്റ്റ് 3 - ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 5 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 6 - ഒരു പവന് സ്വർണത്തിന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ
ഓഗസ്റ്റ് 7 - ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ
ഓഗസ്റ്റ് 8 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 50,800 രൂപ