Gold Rate Today: നേരിയ ഇടിവിൽ സ്വർണവില; വരും ദിവസങ്ങളിൽ വില കുറയുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ

ശനിയാഴ്ച മുതൽ ഉയർന്ന സ്വർണവിലയിൽ നേരിയ ഇടിവാണ് ഇന്നുള്ളത്.

Gold Rate Today 08 05 2024

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവന് 80  രൂപ കുറഞ്ഞു. നാല്‌ ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53000 രൂപയാണ്

ശനിയാഴ്ച മുതൽ ഉയർന്ന സ്വർണവിലയിൽ നേരിയ ഇടിവാണ് ഇന്നുള്ളത്. അമേരിക്കയിലുണ്ടാകുന്ന തൊഴിലവസരങ്ങളിലെ ദുർബലമായ വളർച്ചയെത്തുടർന്ന് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നതിനാൽ സ്വർണ്ണ വില ഇന്നലെ ഔൺസിന് 2,320 ഡോളറിന് മുകളിൽ ഉയർന്നു. ഇത് വില ഉയർത്താൻ കാരണമായിരുന്നു. 

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ ഉയർന്ന് 6625 രൂപയായി.  ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5 രൂപ വർധിച്ച് 5515 രൂപയായി. വെള്ളിയുടെ വിലയും ഉയർന്നു. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 88 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103  രൂപയാണ്. 

മേയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മെയ് 1 - ഒരു പവന് സ്വർണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 52440 രൂപ 
മെയ് 2 - ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53000 രൂപ 
മെയ് 3 - ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 52600 രൂപ 
മെയ് 4 - ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 52680 രൂപ 
മെയ് 5 - സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. വിപണി വില 52680 രൂപ 
മെയ് 6 - ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 52840 രൂപ
മെയ് 7 - ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 53080 രൂപ
മെയ് 8 - ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53000 രൂപ

Latest Videos
Follow Us:
Download App:
  • android
  • ios