Gold Rate Today: സ്വർണവില കുതിപ്പ് തുടരുന്നു; നാല് ദിനകൊണ്ട് ഉയർന്നത് 1080 രൂപ
സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ നാല് ദിവസം കൊണ്ട് 1080 രൂപയുടെ കുത്തനെയുള്ള വർദ്ധനവാണ് ഉണ്ടായത്. ഇന്നത്തെ വിപണി നിരക്ക് അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ നാലാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 320 രൂപ വർദ്ധിച്ചിരുന്നു. നാല് ദിവസംകൊണ്ട് 1080 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Today's Gold Rate) 38,280 രൂപയാണ്.
Read Also: രാജ്യത്തെ ഏറ്റവും വലിയ വിനോദ കമ്പനിയാകും; സീയും സോണിയും ഒന്നിക്കുന്നതിന് അനുമതി
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 10 രൂപ ഉയർന്നു. ഇന്നലെ 40 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 4785 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു, 5 രൂപയാണ് ഉയർന്നത്. ഇന്നലെ 35 രൂപ ഉയർന്നിരുന്നു. നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3955 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം
സാധാരണ വെള്ളിയുടെ വില 66 രൂപയാണ്.ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില ഒറ്റനോട്ടത്തിൽ
സെപ്റ്റംബർ 20 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില - 36760 രൂപ
സെപ്റ്റംബർ 21 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില - 36640 രൂപ
സെപ്റ്റംബർ 22 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില - 36800 രൂപ
സെപ്റ്റംബർ 23 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില - 37200 രൂപ
സെപ്റ്റംബർ 24 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു വിപണി വില - 36800 രൂപ
സെപ്റ്റംബർ 25 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 36800 രൂപ
സെപ്റ്റംബർ 26 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില - 36960 രൂപ
സെപ്റ്റംബർ 27 - ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു വിപണി വില - 36640 രൂപ
സെപ്റ്റംബർ 28 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 36640 രൂപ
സെപ്റ്റംബർ 29 - - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില - 37120 രൂപ
സെപ്റ്റംബർ 30 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില - 37320 രൂപ
ഒക്ടോബർ 01 - ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില - 37200 രൂപ
ഒക്ടോബർ 02 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില - 37200 രൂപ
ഒക്ടോബർ 03 - ഒരു പവൻ സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില - 37480 രൂപ
ഒക്ടോബർ 04 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില - 37880 രൂപ
ഒക്ടോബർ 05 - ഒരു പവൻ സ്വർണത്തിന് 32 രൂപ ഉയർന്നു. വിപണി വില - 38200 രൂപ