Asianet News MalayalamAsianet News Malayalam

Gold Rate Today: റോക്കറ്റ് കുതിപ്പിൽ സ്വർണവില; അമ്പരന്ന് സ്വർണാഭരണ പ്രേമികൾ

സ്വർണവില വീണ്ടും 54000 ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില അറിയാം

Gold Rate Today 06 07 2024
Author
First Published Jul 6, 2024, 9:52 AM IST | Last Updated Jul 6, 2024, 1:41 PM IST

തിരുവനന്തപുരം: കുത്തനെ ഉയർന്ന് സ്വർണവില. ഒരു പവന് 520 രൂപയാണ് ഇന്ന് വർധിച്ചത് ഇതോടെ സ്വർണവില വീണ്ടും 54000 ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,120 രൂപയാണ് 

ജൂലൈ ഒന്ന് മുതൽ സ്വർണവില ഉയരുന്ന പ്രവണതയാണ് ഉള്ളത്. ഈ മാസം ഇതുവരെ 1120 രൂപയാണ് സ്വർണത്തിന് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6765 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5565 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപയാണ് കൂടിയത്. വിപണി വില  98 രൂപയാണ്.
 
കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജൂൺ 26 -. ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു

ജൂൺ 27 -.ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു  വിപണി വില 52,600 രൂപ
ജൂൺ 28 -. ഒരു പവന് സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 52,920 രൂപ
ജൂൺ 29 -. ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 53,000 രൂപ
ജൂൺ 30 -. സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,000 രൂപ
ജൂലൈ 1 -. സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,000 രൂപ
ജൂലൈ 2 -. ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 53,080 രൂപ
ജൂലൈ 3 -. സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,080 രൂപ
ജൂലൈ 4 -. ഒരു പവന് സ്വർണത്തിന് 520 രൂപ ഉയർന്നു.  വിപണി വില 53,600 രൂപ
ജൂലൈ 5 -. സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,600 രൂപ
ജൂലൈ 6 -.  ഒരു പവന് സ്വർണത്തിന് 520 രൂപ ഉയർന്നു. വിപണി വില 54,120 രൂപ

 

Latest Videos
Follow Us:
Download App:
  • android
  • ios