സ്വർണമുണ്ടോ? വായ്പയെടുക്കാൻ ഇത് ബെസ്റ്റ് ടൈം; പ്രമുഖ ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകൾ അറിയാം

പരമ്പരാഗത വായ്പകളിൽ നിന്ന് വ്യത്യസ്തമായി, ഇവയ്ക്ക് ക്രെഡിറ്റ് പരിശോധന ആവശ്യമില്ല. പണയം വയ്ക്കുന്ന സ്വർണത്തിന്റെ മൂല്യവും പരിശുദ്ധിയുമാണ് വായ്പ കൊടുക്കുന്നവർ പ്രാഥമികമായി ശ്രദ്ധിക്കുന്നത്

Gold loan interest rates 2024: SBI, PNB, HDFC Bank, ICICI Bank, Axis Bank, Bank of Baroda

വനവായ്പകൾ പോലെയുള്ള മറ്റ് വായ്പകളിൽ നിന്ന് വ്യത്യസ്തമായി സ്വർണ വായ്പകൾ ഏറെ സൗകര്യപ്രദമാണ്. പെട്ടെന്ന് തന്നെ വായ്പയ്ക്ക് അനുമതി ലഭിക്കുമെന്നതും, കുറച്ച് പേപ്പർ വർക്കുകൾ മാത്രം മതിയെന്നതും സ്വർണ്ണ വായ്പകൾക്ക് അനുകൂലമായ ഘടകമാണ്.
 
സ്വർണ്ണ വായ്പ പലിശ നിരക്കുകൾ

സ്വർണ വായ്പ പലിശ നിരക്ക് 8.25% മുതൽ 18% വരെയാണ്. വായ്പ കൊടുക്കുന്നയാളെ ആശ്രയിച്ച് കാലാവധി 6 മുതൽ 36 മാസം വരെ വ്യത്യാസപ്പെടും. ബാങ്ക് വെബ്‌സൈറ്റുകൾ പ്രകാരം വിവിധ ബാങ്കുകളുടെ ഏറ്റവും പുതിയ സ്വർണ്ണ വായ്പ പലിശ നിരക്കുകൾ പരിശോധിക്കാം.

12 മാസത്തെ ബുള്ളറ്റ് തിരിച്ചടവ് സ്വർണ്ണ വായ്പ പദ്ധതി പ്രകാരം 8.65% പലിശ നിരക്കാണ് എസ്ബിഐ ഈടാക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ സ്വർണ്ണ വായ്പ പലിശ നിരക്ക് നിലവിൽ 9.25% ആണ്. ബാങ്ക് ഓഫ് ബറോഡയുടെ സ്വർണ്ണ വായ്പ പലിശ നിരക്ക്  9.15%  ആണ്. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സ്വർണ്ണ വായ്പ പലിശ നിരക്ക് 9.00% മുതലാണ് തുടങ്ങുന്നത്. ഐസിഐസിഐ ബാങ്ക് സ്വർണ്ണ വായ്പക്ക് 9%  പലിശയാണ് ഈടാക്കുന്നത്. ആക്സിസ് ബാങ്ക് സ്വർണ്ണ വായ്പക്ക് 9.30 ശതമാനം മുതൽ  പലിശ നിരക്ക് ഈടാക്കുന്നു .

ALSO READ: വിവാഹം മുകേഷ് അംബാനിയുടെ മകന്റേതാകുമ്പോൾ ആഘോഷം കടലിൽ വെച്ചുമാകാം; രണ്ടാം പ്രീ-വെഡ്ഡിംഗ് പാർട്ടി ഈ മാസം

കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ളവർക്ക് സ്വർണ്ണ വായ്പ ഉപയോഗപ്രദമാണ്. പരമ്പരാഗത വായ്പകളിൽ നിന്ന് വ്യത്യസ്തമായി, ഇവയ്ക്ക് ക്രെഡിറ്റ് പരിശോധന ആവശ്യമില്ല. പണയം വയ്ക്കുന്ന സ്വർണത്തിന്റെ മൂല്യവും പരിശുദ്ധിയുമാണ് വായ്പ കൊടുക്കുന്നവർ പ്രാഥമികമായി ശ്രദ്ധിക്കുന്നത്

Latest Videos
Follow Us:
Download App:
  • android
  • ios