500 രൂപയില്‍ താഴെയുള്ള മികച്ച ടോക്ക്‌ടൈം പ്ലാനുകള്‍ ഇവയാണ്
എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ജിയോ, വി എന്നിവ ടോക്ക്‌ടൈം പ്ലാനുകള്‍ 10 രൂപ മുതല്‍ ആരംഭിച്ച് ആയിരക്കണക്കിന് രൂപയുടെ വരെ റീചാര്‍ജുകള്‍ വാഗ്ദാനം ചെയ്യുന്നു. ബിഎസ്എന്‍എല്ലില്‍ നിന്നുള്ള ചില പ്ലാനുകളും 2021 മാര്‍ച്ച് 31 വരെ ഫുള്‍ ടോക്ക്‌ടൈം നല്‍കുന്നു. ഇതില്‍ 500 രൂപയ്ക്ക് താഴെയുള്ള ടോക്ക്‌ടൈം പ്ലാനുകള്‍ ഏതാണ് മികച്ചതെന്നു നോക്കാം. ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് മുഴുവന്‍ ടോക്ക്‌ടൈം മൂല്യവും നല്‍കുന്ന ചില പദ്ധതികള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഇതടക്കം മികച്ച ടോക്ക്‌ടൈം പ്ലാനുകള്‍ ഏതെന്നു നോക്കാം:
100 രൂപയ്ക്ക് താഴെയുള്ള എയര്‍ടെല്‍ ടോക്ക്‌ടൈം പ്ലാനുകള്‍:
എയര്‍ടെല്‍ 10 രൂപ മുതല്‍ ടോക്ക്‌ടൈം പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു. 20 രൂപയ്ക്കും 100 രൂപയ്ക്കും ടോക്ക്‌ടൈം വൗച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു.
28 ദിവസത്തെ വാലിഡിറ്റിയുള്ള എയര്‍ടെല്‍ ടോക്ക്‌ടൈം പ്ലാനുകള്‍: 45 രൂപ, 49 രൂപ, 79 രൂപ വിലയുള്ള ടോക്ക്‌ടൈം പ്ലാനുകളും എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നു. 49, 79 രൂപ പ്ലാനുകള്‍ യഥാക്രമം 100, 200 എംബി ഡേറ്റയും വാഗ്ദാനം ചെയ്യുന്നു, 45 രൂപയുടെ പദ്ധതിക്ക് 28 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഒരു പ്ലാന്‍ സജീവമായി നിലനിര്‍ത്തുന്നതിന് വാലിഡിറ്റി അനുയോജ്യമാണെന്നു ഓര്‍ക്കണം.
ബിഎസ്എന്‍എല്‍ ടോക്ക്‌ടൈം പ്ലാനുകള്‍:
ബിഎസ്എന്‍എല്ലിന് 10 രൂപ, 20 രൂപ, 30 രൂപ, 40 രൂപ, 50 രൂപ, 60 രൂപ, 70 രൂപ, 80 രൂപ, 90 രൂപ, 100 രൂപ, 110 രൂപ, 120 രൂപ, 150 രൂപ, 200 രൂപ, 300 രൂപ എന്നിങ്ങനെയുള്ള വിവിധങ്ങളായ ടോക്ക് ടൈം പ്ലാനുകളുണ്ട്. ഇതില്‍ ചിലത് ഫുള്‍ ടോക്ക്‌ടൈം ലഭിക്കും, അതും ഈ മാസം അവസാനം വരെ.
വി ടോക്ക്‌ടൈം പ്ലാനുകള്‍: വോഡഫോണ്‍ ഐഡിയയ്ക്ക് 10 രൂപ, 20 രൂപ, 30 രൂപ, 100 രൂപ, 500 രൂപ മുതല്‍ ടോക്ക്‌ടൈം പ്ലാനുകളുണ്ട്.
28 ദിവസത്തെ വാലിഡിറ്റിയുള്ള വി ടോക്ക്‌ടൈം പ്ലാനുകള്‍: 49 രൂപ, 59 രൂപ, 65 രൂപ, 79 രൂപ, 85 രൂപ എന്നിവ 400 എംബി വരെ ഡാറ്റയും ടോക്ക്‌ടൈം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന കോംബോ പ്ലാനുകളാണ്.
ജിയോ ടോക്ക്‌ടൈം വൗച്ചറുകള്‍: 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ, 500 രൂപ എന്നിങ്ങനെ ജിയോ വൗച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നു. പദ്ധതികള്‍ ടോക്ക്‌ടൈം ആനുകൂല്യങ്ങള്‍ മാത്രമേ നല്‍കുന്നുള്ളൂ. ഒരു വര്‍ഷം അല്ലെങ്കില്‍ രണ്ട് വര്‍ഷം റീചാര്‍ജ് ചെയ്യാതെ തന്നെ ഉപയോക്താക്കള്‍ക്ക് ജിയോഫോണ്‍ ഹാന്‍ഡ്‌സെറ്റ് നല്‍കുന്ന ജിയോഫോണ്‍ ഓഫറുകളും കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ പ്ലാനുകളുടെ വില യഥാക്രമം 1499 രൂപയും 1999 രൂപയുമാണ്. പരിധിയില്ലാത്ത സേവനങ്ങളില്‍ പരിധിയില്ലാത്ത വോയ്‌സ് കോളുകളും പ്രതിമാസം 2 ജിബി ഡാറ്റയും ഉള്‍പ്പെടുന്നു. പുതിയ ജിയോ ഫോണ്‍ ഓഫറിനായി 22 രൂപ മുതല്‍ ആരംഭിക്കുന്ന ഡാറ്റാ പാക്കുകളും ജിയോ അവതരിപ്പിച്ചു.