വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ?; അറിഞ്ഞിരിക്കേണ്ട രണ്ട് സുപ്രധാന കാര്യങ്ങള്‍
വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് ഇപ്പോള്‍ ഏറെക്കുറെ എല്ലാ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളും. ലോക്ക്ഡൌണ്‍ കാലത്ത് തമ്മിലുള്ള കൂടിച്ചേരലുകള്‍ ഒഴിവായതോടെ വാട്ട്സ്ആപ്പ് പോലുള്ള സന്ദേശ കൈമാറ്റ ആപ്പുകള്‍ക്ക് വലിയതോതിലുള്ള വളര്‍ച്ചയാണ് ഉണ്ടായത്. വാട്ട്സ്ആപ്പിലെ പല ഫീച്ചറുകളും തീര്‍ത്തും ലളിതമാണ് എന്നാല്‍ ചില ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെടില്ല. ഇത്തരം ഫീച്ചറുകള്‍ എങ്ങനെ മറയ്ക്കാം. അതാണ് നാം പരിശോധിക്കുന്നത്.
1. ബ്ലൂടിക്ക് ഒഴിവാക്കാം - ഏറെക്കാലം കാത്തിരുന്നു വാട്ട്സ്ആപ്പില്‍ വന്ന ഫീച്ചറാണ് ബ്ലൂടിക്ക്. നാം അയക്കുന്ന ഒരു സന്ദേശം അത് ലഭിച്ചയാള്‍ കണ്ടു എന്നതിന്‍റെ സൂചകമായി സന്ദേശത്തിന് വലത് ഭാഗത്ത് താഴെയായുള്ള രണ്ട് ടിക്കുകള്‍ നീല നിറത്തിലാകും. എന്നാല്‍ ഈ സംവിധാനം ഇഷ്ടമില്ലാത്തവരും ഉണ്ടാകും. ചിലപ്പോള്‍ ശല്യക്കാരായ സന്ദേശം അയക്കുന്നവരെ ഒഴിവാക്കാനും, സ്വകാര്യതയ്ക്കും ഇത് അത്യവശ്യമാണ്. അതിനാല്‍ എങ്ങനെ ഡബിള്‍ നീലടിക്ക് ഒഴിവാക്കാം എന്ന് പരിശോധിക്കാം.
1. വാട്ട്സ്ആപ്പ് ആപ്പ് ഓപ്പണ്‍ ചെയ്യുക
2.സെറ്റിംഗ്സ് ഓപ്ഷന്‍ എടുക്കുക
3. ഇതില്‍ അക്കൌണ്ടില്‍ -പ്രൈവസി ഓപ്ഷനെടുക്കുക
4-Read Receipts എന്ന ഓപ്ഷന്‍ ഡിസെബിള് ചെയ്യുക
ഇത് ഏത് സമയത്ത് വേണമെങ്കിലും ഉപയോക്താവിന് എനെബിള്‍ ചെയ്യുക. എന്നാല്‍ ഇത് ഡിസെബിള്‍ ചെയ്താല്‍ പിന്നീട് നിങ്ങള്‍ മറ്റൊരാള്‍ക്ക് അയക്കുന്ന സന്ദേശങ്ങള്‍ക്കും ബ്ലൂടിക്ക് കാണുവാന്‍ സാധിക്കില്ല.
2. ലാസ്റ്റ് സീന്‍ ഒഴിവാക്കാം - നിങ്ങള്‍ ഓണ്‍ലൈനില്‍ സാന്നിധ്യം മനസിലാക്കാനും, എപ്പോള്‍ അവസാനമായി വാട്ട്സ്ആപ്പില്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു എന്നത് സൂചിപ്പിക്കുന്നതാണ് ലാസ്റ്റ് സീന്‍. മുകളില്‍ പറഞ്ഞ പോലെ ശല്യക്കാരായ സന്ദേശം അയക്കുന്നവരെ ഒഴിവാക്കാനും, സ്വകാര്യതയ്ക്കും വേണ്ടി ഇത് ഇഷ്ടപ്പെടാത്തവരുണ്ടാകും. അതിനാല്‍ ഇത് ഒഴിവാക്കാം. നിങ്ങളുടെ ചാറ്റിംഗ് ടാബിന്‍റെ മുകളില്‍ പേരിന് താഴെയാണ് ലാസ്റ്റ് സീന്‍ കാണപ്പെടുക
ഇത് ഒഴിവാക്കാന്‍
1. സെറ്റിംഗ്സ് ഓപ്ഷന്‍ എടുക്കുക
2. അക്കൌണ്ട് ഓപ്ഷന്‍ എടുക്കുക
3. ഇതില്‍ ലാസ്റ്റ് സീന്‍- ഇതില്‍ മൂന്ന് ഓപ്ഷനുണ്ടാകും
4. ഇതില്‍ 'നോബഡി' സെലക്ട് ചെയ്യുക.
ഇതില്‍ ബാക്കിയുള്ള രണ്ട് ഓപ്ഷന്‍ ഒന്ന് 'എവരിബഡി', രണ്ട് ' മൈ കോണ്‍ടാക്റ്റ്' എന്നിവയാണ്.