അഫ്ഗാനിലാകെ വെടിയൊച്ചകള്‍, ആകാശത്തുനിന്നും ബോംബുവര്‍ഷം, അരുംകൊലകള്‍, കറന്റില്ല, മരുന്നില്ല
അഫ്ഗാനിസ്താന്‍ പിടിക്കാന്‍ താലിബാന്‍ ഭീകരര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടെ ചോരപ്പുഴയൊഴുകുന്നു. പിടിച്ചെടുക്കുന്ന പ്രദേശങ്ങളില്‍ തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത സിവിലിയന്‍മാരെ താലിബാന്‍ കൊന്നൊടുക്കുകയാണെന്ന് അഫ്ഗാന്‍ മനുഷ്യാവകാശ കമീഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സര്‍ക്കാറിനൊപ്പം നില്‍ക്കുന്നവരെയും താലിബാന്‍ തെരഞ്ഞുപിടിച്ച് അരുംകൊല ചെയ്യുകയാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്ന് പ്രവിശ്യകള്‍ കീഴടക്കാനുള്ള യുദ്ധം നടക്കുന്നതിനിടെ ആയിരങ്ങള്‍ പലായനം ചെയ്യുകയാണ്. കരയിലും ആകാശത്തിലും നിന്ന് വമ്പിച്ച ആക്രമണങ്ങള്‍ നടക്കുകയാണ്.
അഫ്ഗാനില്‍ നടക്കുന്നത് വന്‍ യുദ്ധമാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതിനു തൊട്ടുപിന്നാലെയാണ് സര്‍വ്വ ശക്തിയുമെടുത്ത് താലിബാന്‍ ഭീകരര്‍ വീണ്ടും രംഗത്തുവന്നത്.
അഫ്ഗാന്‍ സൈന്യം പ്രതിരോധിക്കുന്നുണ്ടെങ്കിലും താലിബാന്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്. രാജ്യത്തിന്റെ പകുതിയോളം പ്രദേശങ്ങള്‍ അവരുടെ നിയന്ത്രണത്തിലേക്ക് പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഫ്ഗാനിലെ തന്ത്രപ്രധാനമായ പ്രവിശ്യകളില്‍ കനത്ത പോരാട്ടം നടക്കുകയാണ്. ഹെല്‍മന്ദ്, കാന്തഹാര്‍, ഹെറാത് പ്രവിശ്യകള്‍ കീഴടക്കാനാണ് താലിബാന്റെ ശ്രമം.
അഫ്ഗാനിലെ തന്ത്രപ്രധാനമായ പ്രവിശ്യകളില്‍ കനത്ത പോരാട്ടം നടക്കുകയാണ്. ഹെല്‍മന്ദ്, കാന്തഹാര്‍, ഹെറാത് പ്രവിശ്യകള്‍ കീഴടക്കാനാണ് താലിബാന്റെ ശ്രമം.
ഇവിടെ വീടും കെട്ടിടങ്ങളും താലിബാന്‍ ബോംബിട്ടു തകര്‍ക്കുന്നതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
താലിബാന്‍ ഇവിടത്തെ ഒരു ടി വി സ്‌റ്റേഷന്‍ പിടിച്ചെടുത്തെന്ന് പറയപ്പെടുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ആയിരക്കണക്കിനാളുകള്‍ പലായനം നടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമപ്രദേശങ്ങളില്‍ നൂറുകണക്കിനാളുകള്‍ കെട്ടിടങ്ങളില്‍ അഭയം തേടി.
യുദ്ധം നടക്കുന്നതിനിടെ വൈദ്യുതി നിലച്ചതായും ടെലികമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകള്‍ തകരാറിലായതായും ഇവിടത്തുകാരിയായ ഹവാ മലാല്‍ എ എഫ് പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
യുദ്ധം നടക്കുന്നതിനിടെ വൈദ്യുതി നിലച്ചതായും ടെലികമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകള്‍ തകരാറിലായതായും ഇവിടത്തുകാരിയായ ഹവാ മലാല്‍ എ എഫ് പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഇവിടെ അത്യാഹിതങ്ങള്‍ വര്‍ദ്ധിച്ചതായി ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡര്‍ അറിയിച്ചു. ''വന്‍തോതില്‍ വെടിവെപ്പ് നടക്കുന്നുണ്ട്. ഒപ്പം, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ വ്യോമാക്രമണവും റോക്കറ്റാക്രമണവും നടക്കുന്നു. വീടുകള്‍ ബോംബിട്ട് തകര്‍ക്കുകയാണ്. നിരവധി സിവിലിയന്‍മാര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്.'' ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡര്‍ കോഡിനേറ്റര്‍ സാറാ ലിഹായ് പ്രസ്താവനയില്‍ പറഞ്ഞു.
അതിനിടെ, താലിബാന്‍ സിവിലിയന്‍മാരെ കൊന്നുതള്ളുന്നതായി അമേരിക്കയും ബ്രിട്ടനും ആരോപിച്ചു. തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തവരെ താലിബാന്‍ ഭീകരര്‍ തെരഞ്ഞുപിടിച്ച് വധിക്കുകയാണെന്നും യു എസ് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. താലിബാന്‍ നേതാക്കളെ യുദ്ധക്കുറ്റത്തിന് ശിക്ഷിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
എന്നാല്‍, ഇത് അടിസ്ഥാനരഹിതമാണെന്ന് ഖത്തര്‍ കേന്ദ്രമായി താലിബാനുമായി നടക്കുന്ന മധ്യസ്ഥ ശ്രമങ്ങളില്‍ പങ്കാളിയായ താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍, താലിബാന്‍ പിടിച്ചെടുത്ത കാന്തഹാര്‍ പ്രവിശ്യയില്‍പെട്ട സ്പിന്‍ ബോല്‍ദാക് പട്ടണത്തില്‍ 40-ലേറെ സിവിലിയന്‍മാരെ താലിബാന്‍ വധിച്ചതായി അഫ്ഗാന്‍ സര്‍ക്കാര്‍ ആരോപിച്ചു.
ഹെല്‍മന്ദ് പ്രവിശ്യ പിടിക്കാനാണ് താലിബാന്റെ പ്രധാനശ്രമം. അമേരിക്കന്‍, ബ്രിട്ടീഷ് സൈന്യം കേന്ദ്രീകരിച്ചിരുന്ന പ്രവിശ്യയാണ് ഹെല്‍മന്ദ്. ഇത് പിടിച്ചടക്കാന്‍ താലിബാന് കഴിഞ്ഞാല്‍ അഫ്ഗാന്‍ സര്‍ക്കാറിന് വലിയ തിരിച്ചടിയായിരിക്കും.
താലിബാന്റെ പഴയ കേന്ദ്രങ്ങളിലൊന്നായ കാന്ദഹാറിന്റെ വിവിധ ഇടങ്ങളില്‍ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. തലസ്ഥാനത്തിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ പിടിച്ചെടുക്കാനാണ് താലിബാന്റെ ശ്രമം.
കാന്തഹാര്‍ പിടിച്ചടക്കാന്‍ താലിബാന്‍ ഭീകരര്‍ വലിയ വിധത്തില്‍ ശ്രമം തുടരുകയാണ്. ഇവിടത്തെ വിമാനത്താവളത്തിലേക്ക് താലിബാന്‍ റോക്കറ്റ് ആക്രമണങ്ങള്‍ നടത്തി.
ഹെല്‍മന്ദ് പ്രവിശ്യ പിടിക്കാനാണ് താലിബാന്റെ പ്രധാനശ്രമം. അമേരിക്കന്‍, ബ്രിട്ടീഷ് സൈന്യം കേന്ദ്രീകരിച്ചിരുന്ന പ്രവിശ്യയാണ് ഹെല്‍മന്ദ്. ഇത് പിടിച്ചടക്കാന്‍ താലിബാന് കഴിഞ്ഞാല്‍ അഫ്ഗാന്‍ സര്‍ക്കാറിന് വലിയ തിരിച്ചടിയായിരിക്കും.
തന്ത്രപ്രധാനമായ ഹെറാത് പ്രവിശ്യയിലും വന്‍ യുദ്ധമാണ് നടക്കുന്നത്.
അഫ്ഗാനില്‍ ചോരപ്പുഴ, സിവിലിയന്‍മാരെ താലിബാന്‍ കൊന്നൊടുക്കുന്നു, ആയിരങ്ങള്‍ രക്ഷപ്പെട്ടോടുന്നു
''ഇത് അഫ്ഗാന്റെ യുദ്ധമല്ല. ഇത് സ്വാതന്ത്ര്യവും സമഗ്രാധിപത്യവും തമ്മിലുള്ള ഏറ്റുമുട്ടലാണ്.'' മേജര്‍ ജനറല്‍ സാമി സാദത്ത് പറഞ്ഞു.
താലിബാന് മുന്നേറ്റത്തിന്റെ സാഹചര്യത്തില്‍, തങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തിച്ച ആയിരക്കണക്കിന് അഫ്ഗാനികളെ അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തുകയാണെന്ന് അമേരിക്ക അറിയിച്ചു.
അതിനിടെ, അഫ്ഗാനില്‍ താലിബാന് മുന്നേറ്റമുണ്ടായതിനു കാരണം അമേരിക്കന്‍ സൈന്യത്തിന്റെ പെട്ടെന്നുള്ള പിന്മാറ്റമാണെന്ന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഘനി പാര്‍ലമെന്റില്‍ ആരോപിച്ചു.