എങ്ങും സൈനികരുടെ അഴുകിയ മൃതദേഹങ്ങള്‍, കത്തിയ വാഹനങ്ങള്‍, യുദ്ധഭൂമിയിലെ കാഴ്ചകള്‍
പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന, സൈനികരുടെ അഴുകിയ മൃതദേഹങ്ങള്‍. സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍. കത്തിക്കരിഞ്ഞ അനേകം വാഹനങ്ങള്‍. ഉപേക്ഷിക്കപ്പെട്ട ആയുധഭാഗങ്ങള്‍. കീറിപ്പറിഞ്ഞ പതാകകള്‍. ശവം നാറുന്ന തെരുവുകളിലൂടെ മൂക്കു പൊത്തിനടക്കുന്ന നാട്ടുകാര്‍.
എത്യോപ്യന്‍ സൈന്യവും പ്രാദേശിക വിമത സായുധ സംഘവും തമ്മില്‍ ദിവസങ്ങള്‍ നീണ്ട യുദ്ധം നടന്ന ട്രിഗ്രേ പ്രവിശ്യയിലെ ഷെവീതെ ഹുഗും ഗ്രാമത്തിലെ ഇന്നത്തെ അവസ്ഥയാണിത്. മാധ്യമങ്ങളില്‍ കാര്യമായി വന്നിട്ടില്ലാത്ത ഇവിടത്തെ അവസ്ഥ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്.Image Courtesy: Reuters, Getty Images
ശവങ്ങള്‍ ചിതറിക്കിടക്കുന്ന ഈ ഗ്രാമത്തിലൂടെ ക്യാമറയുമായി സഞ്ചരിച്ച റോയിട്ടേഴ്‌സ് ജേണലിസ്റ്റ് ജൂലിയ പരാവിനിയാണ് ഞെട്ടിക്കുന്ന കാഴ്ചകള്‍ ലോകത്തെ അറിയിച്ചത്.
എത്യോപ്യയിലെ ഏറ്റവും സംഘര്‍ഷഭരിതമായ മേഖലയാണ് ടിഗ്രേ പ്രവിശ്യ. ഇവിടെ ഇപ്പോള്‍ സര്‍ക്കാറിനോ സൈന്യത്തിനോ ഒരു നിയന്ത്രണവുമില്ല.
വര്‍ഷങ്ങളായി സര്‍ക്കാറിന് എതിരെ പൊരുതുന്ന ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് എന്ന വിമത സായുധ സംഘടനയാണ് ഇവിടെ ഭരിക്കുന്നത്.
എട്ടുമാസമായി തുടരുന്ന സംഘര്‍ഷത്തിനൊടുവില്‍ ജൂണ്‍ ആദ്യവാരമാണ് ഇവിടെ യുദ്ധം നടന്നത്.
കുറച്ചുകാലമായി വിമത സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന പ്രവിശ്യ സര്‍ക്കാര്‍ സൈന്യം തിരിച്ചുപിടിക്കുകയായിരുന്നു.
നിരവധി വിമതരെ കൊലചെയ്തുവെങ്കിലും വിമതര്‍ തിരിച്ചടിച്ചു. ആഴ്ചകള്‍ കൊണ്ട് അവര്‍ സര്‍ക്കാറില്‍നിന്നും ഈ പ്രദേശമാകെ തിരിച്ചുപിടിച്ചു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇവിടെ സംഘര്‍ഷം ആരംഭിച്ചത്. പ്രദേശത്തെ തങ്ങളുടെ സൈനിക ക്യാമ്പുകള്‍ക്കു നേരെ വിമതര്‍ ആക്രമണം നടത്തിയതായി അന്ന് എത്യോപ്യന്‍ സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍, ഈ ആരോപണം വിമതര്‍ നിഷേധിച്ചു.
കുറച്ചുകാലമായി വിമത സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്ന പ്രവിശ്യ സര്‍ക്കാര്‍ സൈന്യം തിരിച്ചുപിടിക്കുകയായിരുന്നു.
നിരവധി വിമതരെ കൊലചെയ്തുവെങ്കിലും വിമതര്‍ തിരിച്ചടിച്ചു. ആഴ്ചകള്‍ കൊണ്ട് അവര്‍ സര്‍ക്കാറില്‍നിന്നും ഈ പ്രദേശമാകെ തിരിച്ചുപിടിച്ചു.
തുടര്‍ന്ന്, സര്‍ക്കാര്‍ സൈന്യം തലസ്ഥാനമായ മെക്കല്ലെയിലേക്ക് നീങ്ങി. മൂന്നാഴ്ചകള്‍ക്കു ശേഷം തലസ്ഥാനം പിടിച്ചെടുത്തതായി സര്‍ക്കാര്‍ അറിയിച്ചു.
എന്നാല്‍, വിമതര്‍ പോരാട്ടം തുടര്‍ന്നു. ഈ മാസം ജൂണ്‍ ആയപ്പോഴേക്കും അവര്‍ തലസ്ഥാനമടക്കം സര്‍ക്കാറില്‍നിന്നും തിരിച്ചുപിടിച്ചു.
ജൂണ്‍ അവസാനം സൈന്യം പ്രദേശത്തുനിന്നും മടങ്ങിപ്പോവുകയും സര്‍ക്കാര്‍ ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
മാനുഷിക പരിഗണന കാണിക്കുന്നതുകൊണ്ടാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് എന്നാണ് സര്‍ക്കാര്‍ പറഞ്ഞതെങ്കിലും, സര്‍ക്കാര്‍ സൈന്യത്തിനുണ്ടായ കനത്ത നഷ്ടം മറച്ചുവെക്കാനുള്ള പ്രചാരണമാണ് ഇതെന്ന് വിമതര്‍ മറുപടി നല്‍കി.
സര്‍ക്കാറും വിമതരും തമ്മിലുള്ള യുദ്ധത്തില്‍ നിരപരാധികളായ നിരവധി സിവിലിയന്‍മാരും കൊല്ലപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.
അതിലൊരാളാണ് ടിബേയി നഗാഷ് എന്ന സ്ത്രീയുടെ ഭര്‍ത്താവ്. ഉറങ്ങിക്കിടക്കുന്ന ഭര്‍ത്താവിനെ സൈന്യം വീട്ടില്‍കയറി വെടിവെച്ചുകൊന്നതായി അവര്‍ പറയുന്നു. വീടിനു തീയിട്ട സൈനികര്‍ മടങ്ങിയപ്പോള്‍ സംസ്‌കാരം നടത്തി.
നൂറു കണക്കിന് സൈനികരാണ് വിമത സൈന്യത്തിന്റെ പിടിയിലായത്. നൂറിലേറെ സൈനികരെ കൊലചെയ്യുകയും നിരവധി പേരെ ജയിലിലടക്കുകയും ചെയ്തതായാണ് വിമതര്‍ അവകാശപ്പെടുന്നത്.
ഇത്, ജയിലിലായ സൈനിക ഉദ്യോഗസ്ഥനാണ്. കേണല്‍ ഹുസൈന്‍ മഹുമ്മദ്. ആയിരക്കണക്കിന് സൈനികരുമായാണ് താന്‍ മാര്‍ച്ചുചെയ്തതെന്നും നിരവധി പേര്‍ മരിച്ചതായും അദ്ദേഹം ജയിലില്‍നിന്നും നല്‍കിയ അഭിമുഖത്തില്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. സര്‍ക്കാര്‍ സൈന്യത്തിന് വലിയ നാശനഷ്ടമുണ്ടായതായും കേണല്‍ സമ്മതിച്ചു.
എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യം സമ്മതിക്കുന്നേയില്ല. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിക്കുകയാണ് അവര്‍.
എന്നാല്‍, നിരവധി മൃതദേഹങ്ങള്‍ ഈയൊരാറ്റ ഗ്രാമത്തില്‍ മാത്രം ചിതറി കിടക്കുന്നത് കണ്ടതായി റോയിട്ടേഴ്‌സ് സംഘം റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനങ്ങളിലും കെട്ടിടങ്ങള്‍ക്കു മുന്നിലുമെല്ലാം ചിതറിക്കിടക്കുന്ന അഴുകിയ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ അവര്‍ പുറത്തുവിട്ടു.
സ്‌ഫോടനങ്ങളില്‍ കരിഞ്ഞുണങ്ങിയ പുല്ലുതിന്നുന്ന പശുക്കളുടെ ചിത്രവും അവര്‍ പുറത്തുവിട്ടു.
പുറത്തുവിട്ടു.
മൂക്കുപൊത്തിയാണ് ഇതിലൂടെ നടക്കാറുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു.
വാഹനങ്ങളിലും കെട്ടിടങ്ങള്‍ക്കു മുന്നിലുമെല്ലാം ചിതറിക്കിടക്കുന്ന അഴുകിയ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍
ഇവിടത്തെ ഒരു സ്കൂളില്‍ തകര്‍ന്ന ക്ലാസ് മുറിക്കുള്ളില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രവും റോയിട്ടേഴ്‌സ് പകര്‍ത്തി. ദിവസങ്ങളായി ഉപേക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അഴുകിയ മൃതദേഹങ്ങള്‍ക്കരികെയാണ് ഭക്ഷണം നിറച്ച പാത്രങ്ങള്‍ സൂക്ഷിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ സര്‍ക്കാര്‍ സൈന്യം മുന്നേറ്റം നടത്തിയ നേരത്ത് ഇവിടെയുള്ള ചില പള്ളികളില്‍ നിരവധി വിമത സൈനികരെ സംസ്കരിച്ചതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, വിമത നേതൃത്വം ഇത് അംഗീകരിച്ചില്ല.
ഇരുപക്ഷവും അവരവരുടെ അവകാശവാദങ്ങള്‍ നിരത്തുമ്പോഴും ഈ ഗ്രാമമാകെ തകര്‍ന്ന അവസ്ഥയിലാണ്.
ഈ ഗ്രാമത്തിലെ നൂറുകണക്കിനാളുകളാണ് യുദ്ധം ഭയന്ന് എവിടെയൊക്കെയോ പലായനം ചെയ്തത്.
വീടുകള്‍ തകര്‍ക്കപ്പെട്ട അനേകം സിവിലിയന്മാര് നിസ്സഹായ അവസ്ഥയിലാണ്.