Cumbre Vieja Volcano Eruption: കുംബ്ര വിജെ നിശബ്ദമായി, അഗ്നിപര്‍വ്വത മുഖത്തേക്ക് ഗവേഷക സംഘം
ആഫ്രിക്കന്‍ വന്‍കരയ്ക്ക് വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന സ്പെയിനിന് (Spain) കീഴിലുള്ള കാനറി ദ്വീപ് (Canary Islands) സമൂഹത്തിലെ അഗ്നിപര്‍വ്വത ശൃംഖലയാണ് ലാ പല്‍മാ (La Palma). ലാ പാൽമയുടെ പകുതിയോളം വലിപ്പമുള്ള അഗ്നിപർവ്വതത്തിന്‍റെ ഒരു തുറവ് മാത്രമാണ് കുംബ്രെ വിജ അഗ്നിപർവ്വതം (Cumbre Vieja Volcano). കുംബ്ര വിജെ, നീണ്ട 50 വര്‍ഷത്തെ നിശബ്ദതയ്ക്ക് ശേഷം പൊട്ടിത്തെറി ആരംഭിച്ചിട്ട് മൂന്ന് മാസം പിന്നിട്ടു. ഒടുവില്‍ മൂന്ന് മാസത്തോളം നീണ്ട് നിന്ന ദിവസേനയുള്ള സ്ഫോടനങ്ങൾ, ഭൂകമ്പങ്ങൾ, ഉരുകിയ പാറകളുടെ നദികൾ, വിഷവാതകങ്ങൾ അടങ്ങിയ ചാരം എന്നിവ പുറന്തള്ളിയ ലാ പാല്‍മ, കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരത്തോടെ ശക്തി ക്ഷയിച്ച് തുടങ്ങി. ബുധനാഴ്ചയോടെ ഏതാണ്ട് പൂര്‍ണ്ണമായും നിശബ്ദമായു. അഗ്നി പര്‍വ്വതം നിശബ്ദമായതിന് പിന്നാലെ അഗ്നിപര്‍വ്വത സ്ഫോടനത്തെ കുറച്ച് പഠിക്കാനായി ഗവേഷകര്‍ പര്‍വ്വത മുഖത്തേക്ക് കയറിച്ചെന്നു. എന്നാല്‍ അഗ്നി പര്‍വ്വതത്തിന്‍റെ പുനരുജ്ജീവന സാധ്യതയെ ശാസ്ത്രജ്ഞർ തള്ളിക്കളയുന്നില്ല.
കാനറി ദ്വീപ് സമൂഹത്തിലെ ടെനഗ്വിയ അല്ലെങ്കിൽ സാൻ ജുവാൻ, ദ്വീപിന് കീഴിലുള്ള, ലാ പാൽമയുടെ പകുതിയോളം വലിപ്പമുള്ള അഗ്നിപർവ്വതത്തിന്‍റെ ഒരു തുറവ് മാത്രമാണിത്.
പാബ്ലോ റോഡ്രിഗസ് ഡെൽ സിഎസ്ഐസി, ഇനെസ് ഗലിൻഡോ, നീവ്സ് സാഞ്ചസ് റൗൾ പെരസ്, ജോസ് മീഡിയാറ്റോ, ജൂലിയോ ലോപ്പസ് ഡെൽ ഐജിഎംഇ തുടങ്ങിയ ലോകോത്തര ശാസ്ത്രജ്ഞരുടെ കൂട്ടായ്മയിൽ 85 ദിവസത്തിലധികം ലാ പല്‍മായുടെ താഴെ പരിക്ഷണ നിരീക്ഷണങ്ങള്‍ നടന്നു.
കഴിഞ്ഞ ആഴ്ചകളിലും അഗ്നിപര്‍വ്വതം സജീവമായിരുന്നതിനാല്‍ എപ്പാള്‍ സ്ഫോടനങ്ങള്‍ അവസാനിക്കും എന്ന കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പ് നല്‍കാന്‍ കഴിയില്ലായിരുന്നുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
സ്വീഡനിലെ ഉപ്‌സാല യൂണിവേഴ്‌സിറ്റിയിലെ ജിയോളജി വിദഗ്ധനും കാനറി ദ്വീപുകളെക്കുറിച്ചുള്ള ജിയോളജി പഠനത്തിന്‍റെ സഹ-രചയിതാവുമായ വാലന്‍റൈൻ ട്രോൾ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
എന്നാല്‍, തിങ്കളാഴ്ചയോടെ അഗ്നിപര്‍വ്വത സ്ഫോടനത്തിന്‍റെ ശക്തി കുറഞ്ഞു. അഗ്നിപർവ്വതം ഇപ്പോൾ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെ ഗർത്തത്തിൽ നിന്ന് വെളുത്ത പുകയുടെ ചില തൂണുകൾ ഉയര്‍ന്നു പൊങ്ങി.
സ്‌ഫോടനം പൊട്ടിപ്പുറപ്പെട്ടപ്പോൾ, മൂന്ന് മാസത്തിനിടെ ആദ്യമായി ഗർത്തത്തിന്‍റെ വാ മുഖത്തേക്ക് ഗവേഷകര്‍ കാൽനടയായി സഞ്ചരിച്ചതായി അഗ്നിപർവ്വത ശാസ്ത്രജ്ഞയും സ്പെയിനിലെ നാഷണൽ ജിയോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വക്താവുമായ മരിയ ജോസ് ബ്ലാങ്കോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2021 സെപ്തംബർ 19 ന് ആരംഭിച്ച പൊട്ടിത്തെറി, ലാ പാൽമയിലെ ഏറ്റവും ദൈർഘ്യമേറിയതാണ്. ദ്വീപിലെ സൗമ്യമായ കാലാവസ്ഥ കാരണം അഗ്നിപർവ്വത കാനറി ദ്വീപുകൾ ഒരു ജനപ്രിയ യൂറോപ്യൻ അവധിക്കാല കേന്ദ്രമാണ്. വാഴ കൃഷിയും ടൂറിസവുമായിരുന്നു ദ്വീപിലെ പ്രധാന വരുമാനമാര്‍ഗ്ഗം.
80,000 പേര്‍ ജീവിക്കുന്ന ദ്വീപിന്‍റെ മിക്ക ഭാഗങ്ങളിലും ജനജീവിതം സാധാരണ നിലയിൽ തുടരുന്നു. മനുഷ്യര്‍ക്ക് പരിക്കോ മരണമോ അഗ്നി പര്‍വ്വത സ്ഫോടനം മൂലമുണ്ടായിട്ടില്ലെങ്കിലും അഗ്നി പര്‍വ്വത ലാവ വിഴുങ്ങിയതിനാൽ ആയിരക്കണക്കിന് ആളുകളുടെ വീടുകളും കൃഷിയിടങ്ങളും നശിപ്പിക്കപ്പെട്ടു.
ലാ പാൽമയുടെ തെക്കുപടിഞ്ഞാറൻ ഭാഗം ഏതാണ്ട് മുഴുവനായും അഗ്നി പര്‍വ്വതത്തില്‍ നിന്നും പുറന്തള്ളപ്പെട്ട ചാരത്താല്‍ മൂടപ്പെട്ടു. "മൂന്ന് മാസത്തിന് ശേഷം, ദ്വീപ് നിവാസികള്‍ കഴിഞ്ഞ ആഴ്ചയാണ് സൂര്യനെ ആദ്യമായി ശരിക്കും കണ്ട് തുടങ്ങിയത്.
ഭൂ ചലനമില്ലാതെ മനുഷ്യന്‍ സ്വസ്ഥമായി ഉറങ്ങിയത്. ഇപ്പോള്‍ ചിത്രം പൂര്‍ണ്ണമായും മാറിയിരിക്കുന്നു." ഗ്രാമത്തിലെ 61 കാരനായ ഫ്രാൻസിസ്കോ ജാവിയർ ലോപ്പസ് പറഞ്ഞു. പൊട്ടിത്തെറിയുടെ ആദ്യ ദിവസങ്ങളിൽ തന്നെ ജാവിയർ ലോപ്പസിന് 30 വർഷം പഴക്കമുള്ള തന്‍റെ വീട് നഷ്ടപ്പെട്ടു.
അടുത്തുള്ള ഒരു ഗ്രാമത്തില്‍ അമിത വാടകയ്ക്ക് ഏടുത്ത അപ്പാർട്ട്മെന്‍റിലാണ് താൻ ഇപ്പോള്‍ താമസിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. പാരാഗ്ലൈഡിംഗ് ബിസിനസിലായിരുന്നു ഫ്രാൻസിസ്കോ ജാവിയർ ലോപ്പസും ഭാര്യയും ജോലി ചെയ്തിരുന്നത്.
എന്നാല്‍, അഗ്നി പര്‍വ്വതത്തില്‍ നിന്നും ഉരുകിയൊഴുകിയ ലാവ, പാരാഗ്ലൈഡിംഗ് ടേക്ക് ഓഫും ലാൻഡിംഗ് സ്ട്രിപ്പുകളും മൂടിക്കളഞ്ഞു. ഇതോടെ ഇരുവര്‍ക്കും ജോലി നഷ്ടപ്പെട്ടു. നാശ നഷ്ടം നേരിട്ടവര്‍ക്ക് സൗജന്യ താമസവും സബ്‌സിഡിയും ദേശീയ സഹായവും വാഗ്ദാനം ചെയ്തിട്ടിട്ടുണ്ട്.
'അഗ്നിപർവ്വതം ഞങ്ങളുടെ ഭൂതകാലവും ഓർമ്മകളും ഉൾപ്പെടെ ഞങ്ങളുടെ വീടുകളെയും അപഹരിച്ചു' ജാവിയര്‍ ലോപ്പസിന് സങ്കടം സഹിക്കാന്‍ കഴിയുന്നില്ല. എന്നാൽ, രാഷ്ട്രീയക്കാർ നമ്മുടെ ഭാവിയും പ്രതീക്ഷയും ഇല്ലാതാക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
കംബ്രെ വിജയിൽ നിന്ന് കടലിലേക്ക് ഒഴുകി ഇറങ്ങിയ അഗ്നിപര്‍വ്വത ലാവ, ഏതാണ്ട് മൂവായിരത്തോളം കെട്ടിടങ്ങളെയാണ് ഉരുക്കിക്കളഞ്ഞത്. കട്ടിയുള്ളതും കറുത്തതുമായ ലാവയുടെ ഒഴുക്ക് വഴില്‍ ഉണ്ടായിരുന്ന വാഴത്തോട്ടങ്ങൾ, ജലസേചന സംവിധാനങ്ങൾ, റോഡുകൾ, വീടുകള്‍, അങ്ങനെ സര്‍വ്വവും ഇന്ന് ലാവയ്ക്കടിയിലാണ്.
കാനറി ദ്വീപുകളിലെ അഗ്നിപർവ്വത എമർജൻസി യൂണിറ്റായ പെവോൾകാൻ അനുസരിച്ച്, കഠിനമായ ലാവ ഏകദേശം 1,200 ഹെക്ടർ (ഏകദേശം 3,000 ഏക്കർ) പ്രദേശത്താണ് വ്യാപിച്ച് കിടക്കുന്നത്.
ഉരുകിയൊഴുകിയ പാറ അറ്റ്ലാന്‍റിക് സമുദ്രത്തിലേക്ക് ഒഴുകിയ സ്ഥലത്ത്, 48 ഹെക്ടര്‍ (120 ഏക്കറിലധികം) പ്രദേശത്ത് പുതുതായി പാറക്കെട്ടുകൾ രൂപപ്പെട്ടിട്ടെന്ന് പെവോൾകാൻ പറയുന്നു.
അഗ്നിപര്‍വ്വത സ്ഫോടനം ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെ ലാ പാൽമയിലേക്ക് ആകർഷിച്ചു. കരയിലും കടലിലും വായുവിലും ബഹിരാകാശത്ത് നിന്നും പോലും അത് പരിശോധിക്കാൻ അവർ അത്യാധുനിക സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്.
16-ആം നൂറ്റാണ്ടിലെ രേഖകളെ അടിസ്ഥാനമാക്കിയാല്‍ ദ്വീപിന്‍റെ വിസ്തൃതി 48 ഹെക്ടറിലധികമാണ് കംബ്രെ വിജ അഗ്നിപര്‍വ്വതത്തിലെ ലാവ ഒഴുകി പരന്നതിലൂടെ വികസിച്ചത്.
ലാ പാൽമയിലെ ഏറ്റവും ദൈർഘ്യമേറിയ അഗ്നിപര്‍വ്വതമാണ് കംബ്രെ വിജ അഗ്നി പര്‍വ്വതം. പതിനായിരക്കണക്കിന് ആളുകളെയാണ് അഗ്നിപര്‍വ്വ സ്ഫോടന സമയത്ത് ഒഴിപ്പിച്ചത്. ഏറ്റവും കുറഞ്ഞത് 2,910 കെട്ടിടങ്ങളെങ്കിലും നശിപ്പിക്കപ്പെട്ടെന്നും കണക്കാക്കുന്നു.