ബില്ല് അടയ്ക്കാത്തതിന് അറസ്റ്റ്;സുന്ദരിയായതിനാല്‍ പൊലീസ് ബലാത്സംഗം ചെയ്യാന്‍ ആഗ്രഹിച്ചെന്ന് യുവതി
ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചിലി റെസ്റ്റോറന്‍റിന്‍റെ ടെക്‌സ്-മെക്‌സ് ഔട്ട്‌പോസ്റ്റിൽ നിന്ന് ബില്ലടയ്ക്കാതെ പുറത്തിറങ്ങിയ ഹെൻഡ് ബുസ്തമി (28)യെ ലാസ് വെഗാസ് മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തു. ഹെൻഡ് ബുസ്തമി മദ്യപിച്ചിരുന്നതായും ഉദ്യോഗസ്ഥരോട് തര്‍ക്കിച്ച് അവരുടെ ജോലി തടസപ്പെടുത്തിയതായും ലാസ് വെഗാസ് പൊലീസ് അറിയിച്ചു. എന്നാല്‍, അതീവ സുന്ദരിയായതിനാലാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തതെന്നും അവര്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ആഗ്രഹിച്ചതായും ആരോപിച്ച് ബുസ്തമി രംഗത്തെത്തി.
ഹോസ്പിറ്റാലിറ്റി പ്രൊഫഷണലും കാനബീസ് കമ്പനിയുടെ മുൻ ബ്രാൻഡ് അംബാസഡറുമായ ഹെൻഡ് ബുസ്തമി (28) ക്കെതിരെയാണ് കഴിഞ്ഞയാഴ്ച ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മോശം പെരുമാറ്റത്തിന് പൊലീസ് കേസെടുത്തത്.
വിമാനത്താവളത്തിനുള്ളിലെ ചില്ലി റെസ്റ്റോറന്‍റില്‍ നിന്ന് ബില്ല് അടയ്ക്കാതെ ബുസ്തമി പുറത്തേക്ക് പോയതായി റസ്റ്റോറന്‍റ് അധികൃതര്‍ പരാതിപ്പെട്ടതായി ലാസ്‍വേഗാസ് പെലീസ് പറഞ്ഞു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബുസ്തമി സുരക്ഷാ ചെക്ക് പോയിന്‍റിന് സമീപം ഉദ്യോഗസ്ഥരുമായി തര്‍ക്കിച്ച് അവരുടെ കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും പൊലീസ് പറയുന്നു.
പൊലീസ് ബുസ്തമിയെ കസ്റ്റഡിയിലെടുത്തപ്പോൾ, ബുസ്തമി 'perverts' എന്ന് വിളിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തുപ്പിയെന്നും പൊലീസ് പറയുന്നു.
'തങ്ങൾ ആരെയും സുന്ദരിയായി കണ്ടിട്ടില്ലാത്തതിനാൽ തന്നെ ബലാത്സംഗം ചെയ്യാൻ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണെന്നും' അവള്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു.
ലാസ് വെഗാസ് മുനിസിപ്പൽ കോടതിയിൽ നിന്ന് ബെഞ്ച് വാറന്‍റുള്ള ബുസ്തമിയെ തേടി ലാസ് വെഗാസ് മുനിസിപ്പൽ ഉദ്യോഗസ്ഥർ ഓഗസ്റ്റ് 31 ന് വിമാനത്താവളത്തിൽ എത്തിയിരുന്നു. എന്നാല്‍ ബുസ്തമിയെ കണ്ടെത്താനായിരുന്നില്ല.
തുടര്‍ന്ന് ബുസ്തമി എയര്‍പ്പോര്‍ട്ടിലെ ഒരു സ്ത്രീ സുരക്ഷാ ചെക്ക് പോയിന്‍റിന് സമീപം കിടന്ന് ഉറങ്ങുന്നതായും അവര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതായും പരാതി ലഭിച്ചു.
ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അവര്‍ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ബുസ്തമിയെ അറസ്റ്റ് ചെയ്യുകയും ക്ലാർക്ക് കൗണ്ടി ഡിറ്റൻഷൻ സെന്‍ററിലേക്ക് കൊണ്ടുപോയി.
തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ബുസ്തമിയെ 1,000 ഡോളർ ജാമ്യത്തിൽ വിട്ടയച്ചു. നെവാഡ-ലാസ് വെഗാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷനിലും മാനേജ്‌മെന്‍റിലും ബിരുദം നേടിയ ബുസ്തമി കേസുമായി ബന്ധപ്പെട്ട് ഒക്ടോബർ 27ന് കോടതിയിൽ ഹാജരാകണം.
എന്നാല്‍, തന്നെ പോലെ സുന്ദരികളെ കണ്ടിട്ടില്ലാത്ത പൊലീസുകാര്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായി ബുസ്തമി മദ്യലഹരിയില്‍ ആരോപിച്ചു.