നാളെ പുലര്‍ച്ചെയോടെ ചൈനയുടെ ലോംഗ് മാര്‍ച്ച് 5 ബി അവശിഷ്ടം ഭൌമോപരിതലത്തില്‍; ആശങ്കയോടെ ലോകം
മഹാമാരിക്കിടെയിലും ലോകത്തെ വീണ്ടും മുള്‍മുനയില്‍ നിര്‍ത്തുകയാണ് ചൈന. ചൈനയിലെ ഹൈനാനിലെ വെന്‍ചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഏപ്രില്‍ 29 ന് വിക്ഷേപിച്ച, അവരുടെ ഏറ്റവും വലിയ കാരിയര്‍ റോക്കറ്റായ 'ലോംഗ് മാര്‍ച്ച് 5 ബി' (Chang Zheng 5B (CZ-5B)), ഭൂമിയിലേക്ക് അനിയന്ത്രിതമായി പതിക്കുകയാണ്. ഇത് രണ്ടാം തവണയാണ് ചൈനയുടെ "സ്വർഗ്ഗീയ കൊട്ടാരം" എന്നറിയപ്പെടുന്ന ടിയാങ്‌കോംഗ് 3 ബഹിരാകാശനിലയം നിര്‍മ്മാണത്തിന്‍റെ ആദ്യത്തെ നിര്‍മാണ ബ്ലോക്കായ 'ടിയാന്‍ഹെ'യെ ഭ്രമണപഥത്തിലെത്തിക്കാനാണ് ലോംഗ് മാര്‍ച്ച് 5 ബി കുതിച്ചുയര്‍ന്നത്. എന്നാല്‍, മുന്‍തവണ സംഭവിച്ച ദുരന്തം ലോംഗ് മാര്‍ച്ച് 5 ആവര്‍ത്തിച്ചു. കഴിഞ്ഞ തവണ വിക്ഷേപിച്ചപ്പോള്‍ ലോംഗ് മാര്‍ച്ച് 5 ന്‍റെ അവശിഷ്ടങ്ങള്‍ ഐവറി കോസ്റ്റിലെ ചില കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിയിരുന്നു. ഇത്തവണ പക്ഷേ, അതിനേക്കാള്‍ വലിയ ദുരന്തമാകും സംഭവിക്കുകയെന്ന ഭയത്തിലാണ് ലോകം. 21 ടണ്‍ ഭാരമുള്ള ലോംഗ് മാര്‍ച്ച് 5 ബിയുടെ നിയന്ത്രണം നഷ്ടമായെന്നും ഭൂമിയില്‍ വലിയ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കില്ലെന്നും പറയുമ്പോഴും അപകടത്തെ സംബന്ധിച്ച് മറ്റൊരു വിവരും വെളിപ്പെടുത്താന്‍ ചൈന തയ്യാറാകുന്നില്ല.
എന്നാല്‍, റോക്കറ്റിന്‍റെ ഇപ്പോഴത്തെ പ്രദക്ഷിണ പഥം വച്ച് ന്യൂയോര്‍ക്ക് സിറ്റിക്ക് മുകളില്‍ ലോംഗ് മാര്‍ച്ചിന്‍റെ അവശിഷ്ടങ്ങള്‍ ചിതറി വീണേക്കാമെന്നാണ് കൂടുതല്‍ പേരും നിരീക്ഷിക്കുന്നത്. ഏപ്പോള്‍, എവിടെ വീഴുമെന്ന് പറയാറായിട്ടില്ലെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും പറയുന്നു. ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയാല്‍ മാത്രമേ ഏത് ദിശയിലേക്കാകും സഞ്ചാരമെന്ന് കണക്കുകൂട്ടാന്‍ കഴിയൂ. ഒരു സമയത്ത് രണ്ട് മണിക്കൂറ് കൊണ്ട് ഭൂമിയെ ഒരു തവണ വലംവെയ്ക്കാന്‍ കഴിയുന്ന വേഗതയിലായിരുന്നു ലോംഗ് മാര്‍ച്ച് 5 ബി സഞ്ചരിച്ച് കൊണ്ടിരുന്നത്. നാളെ ( 9.5.2021 ) പുലര്‍ച്ചെ 4.19 ഓടെ ലോംഗ് മാര്‍ച്ച് 5 ബി ഭൌമോപരിതലത്തിലേക്ക് കടക്കുമെന്ന് ദി ഏയ്റോസ്പേസ് കോര്‍പ്പറേഷന്‍ ട്വീറ്റ് ചെയ്തു.
ഹൈപ്പർഗോളിക് അല്ലാത്ത ലിക്വിഡ് പ്രൊപ്പല്ലന്റുകൾ മാത്രമായി രൂപകൽപ്പന ചെയ്ത ആദ്യത്തെ ചൈനീസ് വിക്ഷേപണ വാഹനമാണ് ലോംഗ് മാര്‍ച്ച് 5. ചൈനീസ് ആഭ്യന്തരയുദ്ധകാലത്ത് ( 1934–35 ) ചൈനീസ് റെഡ് ആർമിയുടെ ലോംഗ് മാർച്ച് പോരാട്ടത്തെ അനുസ്മരിച്ചാണ് ഈ പേര് നല്‍കിയിരിക്കുന്നത്. നിലവിൽ രണ്ട് CZ-5 വകഭേദങ്ങളാണ് ഉള്ളത്. ഇതില്‍ CZ-5B യാണ് ചൈന ഇത്തവണ വിക്ഷേപിച്ചത്.
അതിവേഗതയില്‍ സഞ്ചരിക്കുന്ന CZ 5B എന്ന ലോംഗ് മാര്‍ച്ച് 5 ബിയുടെ അവശിഷ്ടങ്ങള്‍ നാളെ പുലര്‍ച്ചെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്നതോടെ എവിടെയാകും അതിന്‍റെ സ്ഥാനമെന്ന് കണക്കുകൂട്ടാന്‍ കഴിയൂ. എന്നാല്‍ റോക്കറ്റിന്‍റെ വേഗത കാരണം ചിലപ്പോള്‍ മണിക്കൂറുകള്‍ മുമ്പോ പിമ്പോ റോക്കറ്റ് ഭൂമിയുടെ ഭ്രമണപഥം കടക്കാന്‍ സാധ്യതയുണ്ടെന്നും ഏയ്റോസ്പേസ് കോര്‍പ്പറേഷന്‍ പറയുന്നു.
ഉപഗ്രഹത്തിന്‍റെ 70 ശതമാനം സമുദ്രത്തില്‍ വീഴാനാണ് സാധ്യതയെന്ന് ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് വിശ്വസനീയമായി മറ്റ് ഏജന്‍സികള്‍ കരുതുന്നില്ല. ലോംഗ് മാര്‍ച്ച് 5 ന്‍റെ മുന്‍പരീക്ഷണങ്ങളില്‍ പലതും പരാജയമായിരുന്നു.
ഏപ്രിൽ 29 ന് ചൈനീസ് ബഹിരാകാശ നിലയമായ ടിയാങ്‌കോംഗ് -3 ന്‍റെ ആദ്യ മൊഡ്യൂളായ ടിയാൻഹെ കോർ മൊഡ്യൂൾ വിക്ഷേപിച്ച ലോംഗ് മാർച്ച് 5 ബി റോക്കറ്റിന്‍റെ കോർ ബൂസ്റ്റർ ഘട്ടമാണ് നിയന്ത്രണം നഷ്ടമായി ഭൂമിയിലേക്ക് പതിക്കുന്നത്.
30 മീറ്റർ (100 അടി) നീളവും 20,000 കിലോഗ്രാമിൽ കൂടുതൽ ഭാരവുമായി അതിവേഗം ഭൂമിയിലേക്ക് വീഴുന്ന ഏറ്റവും വലിയതും ഭാരമേറിയതുമായ ബഹിരാകാശ അവശിഷ്ടമാണിതെന്ന് ശാസ്ത്രലോകം പറയുന്നു.
റോക്കറ്റ് അവശിഷ്ടത്തിന്‍റെ ഭൂമിയിലേക്കുള്ള പതനം എത്രത്തോളം നിയന്ത്രിക്കപ്പെടുന്നു എന്നതിനെക്കുറിച്ചോ, അതിന്‍റെ സഞ്ചാരപാതയെ കുറിച്ചോ ഒരു വിവരവും ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (സിഎൻഎസ്‌എ) ഇതുവരെ പുറത്തുവിട്ടിട്ടില്ല.
“നേർത്ത തൊലി പോലെയുള്ള” ഒരു അലുമിനിയം അലോയ് എക്സ്റ്റീരിയർ അന്തരീക്ഷത്തിൽ കത്തിയെരിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്ലോബൽ ടൈംസ് പറയുന്നു. എന്നാല്‍, വിദഗ്ധർ പറയുന്നത് ഇത്രയും വലിയ ഭാരമേറിയ അവശിഷ്ടങ്ങൾ പലതും വീഴ്ചയെ അതിജീവിച്ച് ഭൂമിയിലെത്തുമെന്നാണ്.
ഭൂമിയുടെ അന്തരീക്ഷത്തിൽ സൗരവാതത്തിന്‍റെയും ഗര്‍ഷണത്തിന്‍റെയും തുടങ്ങി നിരവധി സ്വാധീനങ്ങളുള്ളതിനാല്‍ ഈ ഭാരമേറിയ അവശിഷ്ടങ്ങളുടെ കൃത്യമായ സഞ്ചാരപാത മുന്‍കൂട്ടി കണ്ടെത്തുക പ്രയാസമാണ്.
നാളെ ( 9.5.2021 ) പുലര്‍ച്ചെ 4.19 ഓടെ ലോംഗ് മാര്‍ച്ച് 5 ബി ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അത് വടക്ക് വടക്കേ അമേരിക്ക, തെക്കൻ യൂറോപ്പ്, ചൈന അക്ഷാംശങ്ങൾക്കിടയിലും തെക്ക് തെക്കേ അമേരിക്ക, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ ഭൂപ്രദേശങ്ങള്‍ക്ക് മുകളിലൂടെയുള്ള ഭ്രമണപഥത്തിലായിരിക്കും. റോക്കറ്റവശിഷ്ടത്തിന്‍റെ പരിക്രമണ ചെരിവ് 41.5 ഡിഗ്രിയാണെന്നതാണ് ഈ പരിക്രമണ പഥയിലേക്ക് റോക്കറ്റ് കടക്കുന്നത്.
എങ്കിലും പല റിപ്പോര്‍ട്ടുകളും ന്യൂയോര്‍ക്ക് നഗരത്തിന് മുകളിലോ നഗരപ്രാന്തത്തിലോ റോക്കറ്റവശിഷ്ടങ്ങള്‍ പതിക്കാമെന്ന് പറയുന്നു. എന്നാല്‍ ഇതുവരെയായും റോക്കറ്റ് അവശിഷ്ടങ്ങള്‍ കരയില്‍ പതിക്കുന്നത് വളരെ അപൂര്‍വ്വമാണ്.
ഉപഗ്രഹങ്ങളുമായി കുതിച്ചുയരുന്ന റോക്കറ്റുകള്‍ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചതിന് ശേഷം തിരികെ ഭൂമിയിലേക്ക് പതിക്കുന്നത് പതിവാണ്. എന്നാല്‍ ഈ അവശിഷ്ടങ്ങള്‍ ഭൂമിയിലെത്താറില്ല.
ഭ്രമണപഥത്തിലെത്തുന്നതോടെ അവയുടെ പേലോഡുകൾ പുറത്തുവിട്ടതിന് ശേഷം എഞ്ചിനുകൾക്ക് തീപിടിക്കും. അങ്ങനെ സമുദ്രത്തിന് മുകളിലൂടെ അപകടരഹിതമായി വീണ്ടും പ്രവേശിക്കാൻ ഇത്തരം എഞ്ചിനുകളെ ആസൂത്രണം ചെയ്തിരിക്കും. എന്നാല്‍, ചൈന ഇത്തരത്തിലൊരു ആസൂത്രണം നടത്തിയിട്ടുണ്ടോയെന്ന് സംശയത്തിലാണ് ലോകം.
ചൈനയുടെ മിക്ക റോക്കറ്റ് അവശിഷ്ടങ്ങളും കടലില്‍ പതിക്കേണ്ടതിന് പകരം കരയിലേക്ക് വീശുന്നത് ഈ നിര്‍മ്മാണ വ്യത്യാസം കൊണ്ടാണെന്ന് നേരത്തെ സംശയമുയര്‍ന്നിരുന്നു. ചൈന 2020 ൽ നടത്തിയ ലോംഗ് മാർച്ച് 5 ബി റോക്കറ്റിന്‍റെ പരീക്ഷണ വിക്ഷേപണത്തില്‍ അതിന്‍റെ ബൂസ്റ്റർ അനിയന്ത്രിതമാവുകയും റോക്കറ്റ് തകര്‍ന്ന് ഭൂമിയിലേക്ക് പതിച്ചു. ഈ അവശിഷ്ടങ്ങള്‍ പശ്ചിമാഫ്രിക്കയിലെ ഐവറി കോസ്റ്റ് റിപ്പബ്ലിക്കിലെ രണ്ട് ഗ്രാമങ്ങളിലെ കെട്ടിടങ്ങള്‍ തകര്‍ത്തു.
ബഹിരാകാശ ഏജൻസിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ചൈനയിലെ ആദ്യത്തെ ബഹിരാകാശ നിലയമായ ടിയാങ്‌കോംഗ് -1, 2016 ൽ പസഫിക് സമുദ്രത്തിലാണ് തകർന്നു വീണത്. 2019 ൽ, രാജ്യം അതിന്‍റെ രണ്ടാമത്തെ സ്റ്റേഷനായ ടിയാങ്‌ഗോംഗ് -2 ന്‍റെ നിയന്ത്രിതമായി തകര്‍ത്തിരുന്നു. മൂന്നാമത്തെ സ്വര്‍ഗീയ കൊട്ടാരമായ ടിയാങ്‌ഗോംഗ് -3 യുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നത്.
ടിയാങ്‌ഗോംഗ് -3 ബഹിരാകാശ നിലയം എന്നതിന്‍റെ അർത്ഥം “സ്വർഗ്ഗീയ കൊട്ടാരം” എന്നാണ്. മുമ്പത്തെ രണ്ട് പ്രോട്ടോടൈപ്പുകളേക്കാൾ അത്യാധുനികമാണ് ഇതെന്ന് കരുതുന്നു.
ബഹിരാകാശ നിലയത്തിന്‍റെ ഈ മൂന്നാം പതിപ്പിന് 66,000 കിലോഗ്രാം ഭാരം വരും. 2022 ഓടെ 350 ഓളം ഭ്രമണപഥത്തിൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10 വർഷത്തേക്കുള്ള പ്രവനമാണ് ചൈന ലക്ഷ്യം വയ്ക്കുന്നത്. ശേഷിക്കുന്ന ബഹിരാകാശ ഭാഗങ്ങള്‍ അടുത്ത വർഷത്തിനുള്ളില്‍ 10 ലോഞ്ചുകളിൽ ബഹിരാകാശത്തെത്തിക്കാനാണ് ചൈന പദ്ധതിയിടുന്നത്.
ഭൂമിയിലേക്ക് വീണ ഏറ്റവും വലിയ ബഹിരാകാശ അവശിഷ്ടം റഷ്യയുടെ സാലിയട്ട് 7 ബഹിരാകാശ നിലയമായിരുന്നു. 1,800 കിലോഗ്രാമായിരുന്നു അതിന്‍റെ ഭാരം. കണ്ടെടുക്കാന്‍ കഴിയാത്തവിധം അവശിഷ്ടങ്ങളൊന്നുമില്ലാതെ 1991 ൽ അത് അർജന്‍റീനയുടെ ആകാശത്ത് കത്തി തീര്‍ന്നു. എന്നാല്‍ പൂര്‍ണ്ണ വിവരങ്ങള്‍ ചൈന പുതറത്ത് വിടാത്തതിനാല്‍ ലോംഗ് മാര്‍ച്ച് ഭൂമിയില്‍ വീഴുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നില്‍ക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona