കപ്പ് ലിവര്‍പൂളിന്, പരിഹാസം അര്‍ജന്റീനയ്ക്കും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും; ചില ട്രോളുകള്‍
മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് കിരീടം. ഈ സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് ടീം പരാജയമറിഞ്ഞത്. രണ്ട് സമനിലയും. വര്‍ഷങ്ങളുടെ ഇടവേളയില്‍ ടീം കപ്പുയര്‍ത്തുമ്പോള്‍ ആരാധകര്‍ ആഘോഷിക്കാതിരിക്കുന്നത് എങ്ങനെയാണ്. സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളും നിറയുകയാണ്. ലിവര്‍പൂളിന്റെ കിരീടധാരണത്തിന് ശേഷം വന്ന ചില ട്രോളുകള്‍ കാണാം.
ഇതാദ്യമായാണ് ഏഴ് മത്സരങ്ങള്‍ ശേഷിക്കേ ലീഗ് കിരീടം ഒരു പ്രീമിയര്‍ ലീഗ് ക്ലബ് സ്വന്തമാക്കുന്നത്. 2000-01 ലെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡും 2017-18 ലെ മാഞ്ചസ്റ്റര്‍ സിറ്റിയും അഞ്ച് മത്സരങ്ങള്‍ ബാക്കി നില്‍ക്കേയാണ് കിരീടം സ്വന്തമാക്കിയത്.
ഈ സീസണില്‍ 28 മത്സരങ്ങളില്‍ ലിവര്‍പൂള്‍ വിജയിച്ചപ്പോള്‍ രണ്ട് മത്സരത്തില്‍ സമനിലയാവുകയും ഒരു മത്സരം പരാജയപ്പെടുകയും ചെയ്തു. വാറ്റ്ഫോര്‍ഡിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ പരാജയം.
ഏഴ് മത്സരങ്ങള്‍ ബാക്കി നില്‍ക്കേയാണ് ലിവര്‍പൂളിന്റെ പ്രീമിയര്‍ ലീഗ് വിജയം. മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മില്‍ 23 പോയിന്റ് തമ്മിലാണ് വിത്യാസം. ഇനിയുള്ള മത്സരങ്ങളില്‍ ലിവര്‍പൂള്‍ പോയിന്റ് നഷ്ടപ്പെടുത്തിയാലും കിരീടം നഷ്ടപ്പെടുകയില്ല.
1990ല്‍ കെന്നി ഡാല്ഗിഷിന് കീഴിലാണ് ലിവര്‍പൂള്‍ അവസാനമായി പ്രീമിയര്‍ ലീഗ് ഉയര്‍ത്തിയത്. അതുവരെ 18 കിരീടങ്ങള്‍ ന്ഫീല്ഡിലെത്തിയിരുന്നു. എങ്കിലും കിരീട നേട്ടങ്ങളില്‍ ലിവര്‍പൂല്‍ മുന്നിലാണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 20 തവണ കിരീടം ഉയര്‍ത്തിയത് മാറ്റി നിര്‍ത്തിയാല്‍ മറ്റ് ക്ലബ്ബുകള്‍ക്കൊന്നും ഇത്രയുമധികം തവണ ഇംഗ്ലീഷ് ഫുട്ബോളില്‍ ജേതാക്കളാകാന്‍ സാധിച്ചിട്ടില്ല.
ഏഴ് തവണ എഫ്എ കപ്പില്‍ മുത്തമിട്ട ലിവര്‍പൂള്‍ എട്ട് തവണ ലീഗ് കപ്പ് ജേതാക്കളുമായി. യൂറോപ്യന്‍ കപ്പ് അഥവ ചാംപ്യന്‍സ് ലീഗ് ആറ് തവണയും ചെമ്പട സ്വന്തമാക്കി. ഏറ്റവും ഒടുവില്‍ ബാഴ്സലോണയെ തകര്‍ത്തായിരുന്നു കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന്റെ കിരീടനേട്ടം.
യൂറോപ്പ ലീഗ് മൂന്ന് തവണയും സൂപ്പര്‍ കപ്പ് നാല് തവണയും നേടിയ ലിവര്‍പൂള്‍ തന്നെയായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന ഫിഫ ക്ലബ്ബ് ലോകകപ്പിലും കിരീടം സ്വന്തമാക്കിയത്.
പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കുന്ന ആദ്യ ജര്‍മന്‍ പരിശീലകനാണ് യൂര്ഗന്ക്ലോപ്പ്. 2015ല്‍ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നും ക്ലോപ്പ് ആന്ഫീല്ഡിലെത്തിയതോെടയാണ് മാറ്റങ്ങളുടെ തുടക്കം.
2017-18 സീസണില്‍ 100 പോയിന്റ് നേടിയ സിറ്റിയുടെ റെക്കോഡാണ് ഇനി ലക്ഷ്യം. ആ സീസണില്‍ 19 പോയിന്റ് വ്യത്യാസത്തിലാണ് സിറ്റി കിരീടമുയര്‍ത്തിയത്. നിലവില്‍ 23 പോയിന്റാണ് രണ്ടാം സ്ഥാനക്കാരായ സിറ്റിയുമായിട്ടുള്ളത്. ഈ റെക്കോഡ് തകര്‍ക്കാനുള്ള ശ്രമവും ലിവര്‍പൂള്‍ നടത്തും.
1979- 1988 കാലഘട്ടത്തില്‍ ലിവര്‍പൂളിനെ അത്യുന്നതിയില്‍ എത്തിച്ച വിഖ്യാത ടീമിനോടൊപ്പമാണ് ഓരോ ആരാധകരും ഈ ടീമിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്നാല്‍ ചരിത്ര വിജയം ആഘോഷിക്കാന്‍ ആന്‍ഫീല്‍ഡ് നിറയെ കാണികളില്ലെല്ലോ എന്നത് നിരാശയും.
കപ്പ് നേടിയത് ലിര്പൂളാണെങ്കിലും പരിഹാസം അര്ജന്റീനയ്ക്കുമുണ്ട്. അടുത്തകാലത്തൊന്നും പ്രധാന കിരീടങ്ങള്‍ നേടാത്ത അര്‍ജന്റീന എന്നാണ് ഒരു കിരീടം നേടുകയെന്നാണ് ട്രോളര്‍മാര്‍ ചോദിക്കുന്നത്.
ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനേയും ട്രോളര്‍മാര്‍ വെറുതെ വിട്ടില്ല. ഇതുവരെ ഒരു ഐപിഎല്‍ കിരീടം പോലും നേടാത്ത ടീമാണ് ആര്‍സിബി. അര്ജീന്റനയേയും ആര്‍സിബിയേയും ഒറ്റയ്ക്കാക്കി ലിവര്‍പൂള്‍ പോവുന്നതെല്ലാം പരിഹാസത്തോടെ പറഞ്ഞിട്ടുണ്ട്.