'ഓവിയ ലീക്ക്ഡ്' സോഷ്യല്‍ മീഡിയ ട്രെന്റിംഗ്: പിന്നാലെ 'ദുരൂഹത' നിലനിര്‍ത്തി നടിയുടെ വൈറലായ പ്രതികരണം !
ഓവിയയുടെതെന്ന രീതിയില്‍ ഒരു സ്വകാര്യ വീഡിയോ ശനിയാഴ്ച മുതല്‍ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നു. എക്സിലാണ് വീഡിയോയുടെ സ്ക്രീൻഷോട്ടുകള്‍ അടക്കം വൈറലായത്.
കൊച്ചി: തെന്നിന്ത്യന്‍ നടി ഓവിയയുടെതെന്ന രീതിയില്‍ ഒരു സ്വകാര്യ വീഡിയോ ശനിയാഴ്ച മുതല്‍ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നു. എക്സിലാണ് വീഡിയോയുടെ സ്ക്രീൻഷോട്ടുകള്‍ അടക്കം വൈറലായത്. ഇതില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീയുടെ തോളിലെ ടാറ്റൂ ഓവിയയുടേതിന് സമാനമായി വന്നതാണ് ഇത് ഓവിയയുടെതാണ് എന്ന തരത്തിലുള്ള പ്രചാരണത്തിന് തുടക്കമിട്ടത്.
#OviyaLeaked എന്ന ഹാഷ്ടാഗും എക്സില്‍ ട്രെന്റിംഗാണ്. പക്ഷെ ഇത്തരത്തില്‍ വീഡിയോ പ്രചരിക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ തന്റെ ഇന്‍സ്റ്റ പോസ്റ്റിന് അടിയില്‍ വന്ന ഒരു കമന്റിന് ഓവിയ നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഓവിയ തന്റെ ഇൻസ്റ്റാഗ്രാമിൽ കഴിഞ്ഞ ദിവസം ചിത്രം പോസ്റ്റ് ചെയ്തു ഒപ്പം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ചര്‍ച്ചയായ വീഡിയോ സംബന്ധിച്ചും പറഞ്ഞു. "പലരും വീഡിയോയുടെ ലിങ്കും എച്ച്.ഡി പതിപ്പും കേള്‍ക്കുന്നു, നിങ്ങള്‍ക്ക് അതിന്റെ ആവശ്യം എന്താണ് നിങ്ങളുടെ വീട്ടില്‍ തന്നെ അത് ലൈവായി കണ്ടൂടെ?" എന്നാണ് ഓവിയ പോസ്റ്റില്‍ ചോദിക്കുന്നത്.
അതേ സമയം വീഡിയോ സംബന്ധിച്ച് പലരും പലതും പറയുന്നല്ലോ എന്ന ഒരു ചോദ്യത്തിന് , "അവര്‍ തോന്നുന്നത് പറയട്ടെ" എന്നാണ് ഓവിയ മറുപടി നല്‍കിയത്. ആ വീഡിയോ നിങ്ങളുടെതാണോ എന്ന ചോദ്യത്തിന് "അത് ദുരൂഹമായിരിക്കട്ടെ" എന്നാണ് ഓവിയയുടെ മറുപടി. അതേ സമയം ഇപ്പോള്‍ പ്രചരിക്കുന്ന ക്ലിപ്പിന്റെ ദൈർഘ്യമേറിയ പതിപ്പ് പങ്കിടാൻ അവളോട് ആവശ്യപ്പെട്ട് ഒരാള്‍ പറഞ്ഞപ്പോള്‍. 'അടുത്ത തവണ ബ്രോ' എന്നാണ് ഓവിയ പ്രതികരിച്ചത്.
മലയാള സിനിമയിൽ തന്റെ കരിയർ ആരംഭിച്ച തൃശൂർ സ്വദേശിനിയായ നടിയാണ് ഓവിയ എന്നറിയപ്പെടുന്ന ഓവിയ ഹെലൻ. 2007-ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് നായകനായ കംഗാരു എന്ന മലയാള ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അവർ തമിഴ് സിനിമാലോകത്ത് വിവിധ ചിത്രങ്ങളില്‍ അഭിനയിച്ചു.
ബിഗ് ബോസ് തമിഴ് ആദ്യ സീസണിലൂടെയാണ് ഓവിയ പ്രശസ്തയായത്. അന്ന് ഏറെ ആരാധകരെ ഓവിയ സൃഷ്ടിച്ചു. തമിഴിലെ ബിഗ് ബോസ് പരിപാടിക്കിടെ സഹ മത്സരാർത്ഥി ആരവുമായി ഓവിയ അടുപ്പത്തിലായി.
എന്നാൽ താരം ഓവിയയുമായി അകന്നു തുടങ്ങിയപ്പോൾ ബിഗ് ബോസ് വീട്ടിലെ സ്വിമ്മിംഗ് പൂളിലേക്ക് ഓവിയ ചാടിയത് വിവാദമായി. തുടര്‍ന്ന് ഓവിയ ഷോ വിട്ടു. അന്ന് വലിയ ആരാധക വൃന്ദം ഓവിയയ്ക്ക് ഉണ്ടായിരുന്നു.