'അടുത്തും അകലെയുമുള്ള എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും..'; ദീപാവലി ആശംസയുമായി നവ്യ, ചിത്രങ്ങൾ
മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് നവ്യാ നായർ. നന്ദനം എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ സ്വന്തം ബാലമണിയായി താരം മാറി. ഒരിടവേളയ്ക്ക് ശേഷം 'ഒരുത്തി' എന്ന ചിത്രത്തിലൂടെ രണ്ടാം വരവിന് ഒരുങ്ങുകയാണ് നവ്യ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ആരാധകർക്ക് ദീപാവലി ആശംസയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നവ്യ.
മനോഹരമായ ചിത്രങ്ങൾക്കൊപ്പമാണ് താരം ദീപാവലി ആശംസകൾ അറിയിച്ചത്. 'വെളിച്ചം നിങ്ങളുടെ ഹൃദയത്തിലാണെങ്കിൽ നിങ്ങൾ വീട്ടിലേക്കുള്ള വഴി കണ്ടെത്തും. അടുത്തും അകലെയുമുള്ള എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ദീപാവലി ആശംസകൾ' എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
പിങ്ക് സാരിയിൽ അതിമനോഹരിയായ നവ്യയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. എബ്രോയിഡറി വർക്കുള്ള ബ്ലൗസ് ആണ് താരം ധരിച്ചിരിക്കുന്നത്.
ചിത്രത്തിന് താഴെ താരത്തിനും ആരാധകർ ദീപാവലി ആശംസകൾ അറിയിക്കുന്നുണ്ട്. അതിനൊപ്പം തന്നെ നവ്യയുടെ സാരിയെ പറ്റിയും പലരും കമന്റുകൾ ചെയ്യുന്നുണ്ട്.