ജസ്റ്റ് ലുക് ലൈക്ക് എ വൗ; ബ്ലാക്കിൽ അതീവ ഗ്ലാമറസായി അഹാന
കുട്ടിക്കാലം മുതൽ കുറച്ച് പേർക്കെങ്കിലും സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മൂത്ത മകൾ എന്നത് തന്നെയായിരുന്നു അതിന് കാരണം. ശേഷം ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് വെള്ളിത്തിരയിൽ അഹാന എത്തുന്നത്. പിന്നീട് ഒട്ടനവധി സിനിമകളിൽ ശ്രദ്ധേയമായ വേഷത്തിൽ അഹാന തിളങ്ങി. സോഷ്യൽ മീഡിയയിൽ സജീവമായ അഹാന പങ്കുവച്ച പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആകുകയാണ്.
ബ്ലാക് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് വന്‍ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോസ് ആണ് അഹാന കൃഷ്ണ പങ്കുവച്ചിരിക്കുന്നത്.
ബോളിവുഡ് സുന്ദരിമാരെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള താരത്തിന്റെ മേക്കോവര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകരും.
ഒട്ടനവധി പേരാണ് അഹാനയുടെ ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. സെലിബ്രിറ്റികളും ഇക്കൂട്ടത്തില്‍പെടുന്നുണ്ട്.
2014ൽ രാജീവ് രവിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത സിനിമ ആയിരുന്നു ഞാൻ സ്റ്റീവ് ലോപ്പസ്. അസിഫ് അലിയുടെ സഹോദരൻ അസ്കർ അലി ആയിരുന്നു നടൻ. അസ്കറിന്റെയും ആദ്യ സിനിമ ആയിരുന്നു ഇത്.
2017ൽ നിവിൻ പോളിക്കൊപ്പം അൽത്താഫ് സംവിധാനം ചെയ്ത ഞാണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ അഭിനയച്ചതോടെയാണ് അഹാന നടി എന്ന നിലയിൽ ശ്രദ്ധിക്കപ്പെടുന്നത്.
2019ൽ ടൊവിനോ തോമസിന്റെ റൊമാൻ്റിക് ചിത്രമായ ലൂക്കയിൽ അഹാന നായികയായി എത്തിയിരുന്നു. ഈ ചിത്രം നിരൂപക- പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇതേ കാലയളവിൽ തന്നെ ശങ്കർ രാമകൃഷ്ണൻ്റെ പതിനെട്ടാം പടിയിലും അഹാന അഭിനയിച്ചിരുന്നു. ഒരിടവേളയ്ക്ക് ശേഷം അടി എന്ന ചിത്രമാണ് അഹാനയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ഷൈൻ ടോം ചാക്കോ ആയിരുന്നു നായകൻ.