ടോക്യോ ഒളിംപിക്സ് ; ഇന്ത്യന്‍ കായിക താരങ്ങളെത്തി, ഉണര്‍ന്ന് ഒളിംപിക് ഗ്രാമം
ജപ്പാനിലെ ടോക്യോ നഗരത്തില്‍ ഈ മാസം 23 ന് തുടങ്ങുന്ന 2020 ലെ ഒളിംപിക്‌സിന് കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ എത്തി. കൊവിഡ് ഡെല്‍റ്റാ വകഭേദം പടരുന്നതിനാല്‍ ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്‌സ് നടക്കുന്നത്. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ ഇത്തവണ കാണികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. കടുത്ത കൊവിഡ് പ്രോട്ടോക്കോളാണ് ഒളിംപിക് വില്ലേജില്‍ തയ്യാറാക്കിയിരിക്കുന്നത്. ഒളിംപിക് വില്ലേജില്‍ ഇതുവരെയായി മൂന്ന് പേര്‍ക്ക് കൊവിഡ് ബാധിച്ചത് ആശങ്കയുയര്‍ത്തി. രണ്ട്അത്ലറ്റുകള്‍ക്കും ഒരു ഓഫീഷ്യലിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒളിംപിക് ഗ്രാമത്തിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക് വ്യക്തമാക്കി.
ടോക്യോ ഒളിംപിക്‌സിന്‍റെ ഭാഗമായി 'ചിയര്‍ ഫോര്‍ ഇന്ത്യ' ക്യാംപയിനിൽ ഏഷ്യാനെറ്റ് ന്യൂസും അണിചേര്‍ന്നു. ഇതോടെ ടോക്യോ ഒളിംപിക്‌സിൽ മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന പ്രചാരണ പരിപാടിയിൽ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരും പങ്കാളികളായി. കേരള ഒളിംപിക് അസോസിയേഷനും സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ( ഇന്ത്യന്‍ താരങ്ങളായ സാനിയ മിര്‍സയും അങ്കിതയും ഹൈദ്രാബാദില്‍ നിന്ന് ടോക്യോയിലേക്ക് പുറപ്പെടും മുമ്പ്. )
ടോക്യോ ഒളിംപിക്‌സിന് 228 അംഗ ഇന്ത്യന്‍ സംഘമാണ് പങ്കെടുക്കുക. ഇവരില്‍ 119 കായികതാരങ്ങളും 109 ഒഫീഷ്യൽസും ഉള്‍പ്പെട്ടിരിക്കുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച് 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും മാറ്റുരയ്‌ക്കും. 85 മെഡൽ ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. (ഇന്ത്യയുടെ അമ്പൈയ്ത്ത് താരങ്ങള്‍ അവസാനവട്ട പരിശീലനത്തില്‍)
85 മെഡൽ ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഒളിംപിക് ഗ്രാമത്തില്‍ താരങ്ങൾക്കും പരിശീലകർക്കും ഒഫീഷ്യൽസിനുമായി 21 കെട്ടിട സമുച്ചയങ്ങളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. (ഇന്ത്യയുടെ അമ്പൈയ്ത്ത് താരങ്ങള്‍ അവസാനവട്ട പരിശീലനത്തില്‍)
കൊവിഡ് പശ്ചാത്തലത്തിൽ അനുമതിയില്ലാതെ ആര്‍ക്കും ഒളിംപിക് ഗ്രാമത്തിന് പുറത്തേക്ക് പോകാനാവില്ല. ദിവസേന കൊവിഡ് പരിശോധന, കൂട്ടംകൂടി ഭക്ഷണം കഴിക്കാൻ പാടില്ല, എപ്പോഴും മാസ്‌ക് ധരിക്കണം. എന്നിങ്ങനെ നിരവധഇ നിര്‍ദ്ദേശങ്ങളാണ് ഒളിംപിക് ഗ്രാമത്തില്‍ കായിക താരങ്ങളടക്കം പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍. (ഇന്ത്യയുടം ബാറ്റ്മിന്‍റണ്‍ താരങ്ങള്‍ അവസാന വട്ട പരിശീലനത്തില്‍.)
ഒളിംപിക്‌സിൽ പങ്കെടുക്കാനായി ഇതുവരെയായി എണ്ണായിരത്തിലധികം കായികതാരങ്ങളും ഒഫീഷ്യൽസും ടോക്യോയിലെത്തിയതായാണ് റിപ്പോര്‍ട്ട്. എല്ലാവരെയും കൊവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ഒളിംപിക് ഗ്രാമത്തിൽ പ്രവേശിപ്പിച്ചത്.
അതിനിടെയാണ് മൂന്ന് പേരുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായത്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. കൊവിഡ് പ്രതിസന്ധിക്കിടെയും ഒളിംപിക്‌സ് പൂർണ വിജയമായിരിക്കുമെന്ന് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക് പറഞ്ഞു. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ബാക്ക് ആവശ്യപ്പെട്ടു.
ടോക്യോ നഗരത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ കാണികള്‍ക്ക് പ്രവേശനമില്ല. സമ്മാനദാന ചടങ്ങിൽ ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കാൻ ഇത്തവണ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യമുണ്ടാവില്ല എന്നതടക്കം വലിയ മാറ്റങ്ങള്‍ ഇക്കുറി ഒളിംപിക്‌സിനുണ്ട്.
ഇനിയുള്ള നാളുകൾ ഹറൂമി ജില്ലയിലെ ഒളിംപിക് ഗ്രാമം പതിനൊന്നായിരം കായികതാരങ്ങൾക്കും ഏഴായിരം ഒഫീഷ്യൽസിനും സ്വന്തം വീട് പോലെ. അമ്പരപ്പിക്കുന്ന സൗകര്യങ്ങളാണ് ഒളിംപിക് വില്ലേജില്‍ ജപ്പാന്‍ ഒരുക്കിയിരിക്കുന്നത്.
ഒളിംപിക് വില്ലേജിന്‍റെ കാഴ്‌ചകള്‍ നേരത്തെ സംഘാടകര്‍ പുറത്തുവിട്ടിരുന്നു. താരങ്ങൾക്കും പരിശീലകർക്കും ഒഫീഷ്യൽസിനുമായി 21 കെട്ടിട സമുച്ചയങ്ങളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ അനുമതിയില്ലാതെ ആര്‍ക്കും ഒളിംപിക് ഗ്രാമത്തിന് പുറത്തേക്ക് പോകാനാവില്ല. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷണപ്പുരയിൽ 700 വ്യത്യസ്‌ത വിഭവങ്ങൾ തയ്യാർ. ഒരേസമയം മൂവായിരം പേർക്കാണ് പ്രവേശനം.
ഒളിംപിക് ഗ്രാമത്തിൽ വിശാലമായ ഷോപ്പിംഗ് കോംപ്ലക്‌സും ജിമ്മുകളും പരിശീലന ഗ്രൗണ്ടുകളും വിനോദ കേന്ദ്രങ്ങളും എടിഎമ്മുകളും കഫേകളും സലൂണുകളുമെല്ലാമുണ്ട്. പത്തൊമ്പത് പേർക്ക് വീതം ഇരിക്കാവുന്ന 17 വാഹനങ്ങൾ 24 മണിക്കൂറും സർവീസ് നടത്തും.
പുനരുപയോഗിക്കാവുന്ന വസ്‌തുക്കള്‍ ഉപയോഗിച്ചാണ് മിക്ക സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. ഒളിംപിക് വില്ലേജില്‍ നിര്‍മ്മിച്ചിരിക്കുന്ന അപാർട്ട്‌മെന്‍റുകള്‍ ഒളിംപിക്‌സിന് ശേഷം തദേശീയർക്കായി നല്‍കും. (ഇന്ത്യന്‍ നീന്തല്‍ താരങ്ങളായ മന്നായും ശ്രീഹരിയും പരിശീലനത്തിനിടെ.)
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona