കൊവിഡ് രോഗികള്‍ കുറയുന്നു; പക്ഷേ വലിയ അപകടത്തെ കരുതിയിരിക്കണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി
കേരളത്തിൽ രോഗികൾ ക്രമാനുഗതമായി കുറഞ്ഞു വരുകയാണെങ്കിലും ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. അതാത് ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 1 മുതൽ 10 ശതമാനം വരെ കുറവ് രോഗ നിരക്കിലുണ്ട്. രോഗം കുറയുകയാണോ എന്ന തോന്നൽ ഉണ്ടായേക്കാം. എന്നാൽ അത് അങ്ങനെ അല്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. രോഗബാധ കുറയുന്നതിനാല്‍ മുൻകരുതലുകളിൽ വീഴ്ച വരുത്താനുള്ള സാധ്യതയുണ്ട്. അത് അംഗീകരിക്കാനാകില്ല. ഒരിക്കൽ ഉച്ഛസ്ഥായിലെത്തിയ ശേഷം രോഗബാധ കുറയുമെങ്കിലും ആദ്യത്തേക്കാൾ മോശമായ അവസ്ഥയിൽ പിന്നീട് പടര്‍ന്ന് പിടിക്കുന്ന അവസ്ഥ പൊതുവിലുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.
മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ