ലോക വ്യാപാരത്തെ അനിശ്ചിതത്വത്തിലാക്കി സൂയസ് കനാലിലെ ട്രാഫിക് ജാം
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ യൂറോപ്പിന് ഏഷ്യയുമായുള്ള വ്യാപാരത്തിനായി ആഫ്രിക്കന്‍ വന്‍കര ചുറ്റി വരണമായിരുന്നു. ഏറ്റവും വേഗതയേറിയ വാണിജ്യക്കപ്പലിന് പോലും ഇന്ന് ആഫ്രിക്കന്‍ വന്‍കര ചുറ്റിവരാന്‍ ഒരാഴ്ച സമയം വേണമെന്നിരിക്കെ അതിലും വേഗമേറിയ ജലപാത ആവശ്യമാണെന്ന് വന്നു. ചരക്ക് കപ്പലുകള്‍ക്ക് യൂറോപ്പില്‍ നിന്ന് ഏഷ്യയിലേക്കും തിരിച്ചും കടക്കാനുള്ള സുഗമമായ ജലപാത എന്ന ആശയത്തെ തുടര്‍ന്നാണ് ഈജിപ്ത് സൂയസ് കനാലിന്‍റെ നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. ഇതോടെ മനുഷ്യ നിര്‍മ്മിതമായ ലോകത്തിലെ ഏറ്റവും വലിയ കനാലാണ് ഈജിപ്തിലെ സൂയസ് കനാല്‍. കൊവിഡ് മഹാമാരിക്ക് ശേഷം ലോകം പഴയക്രമത്തിലേക്ക് പതുക്കെ നീങ്ങുന്നതിനിടെയാണ് ലോകവ്യാപാരത്തെ തന്നെ ഏതാണ്ട് നിശ്ചലമാക്കിക്കൊണ്ട് സൂയസ് കനാലില്‍ ട്രാഫിക്ക് ബ്ലോക്ക് രൂപപ്പെടുന്നത്.
1859 ലാണ് ഈജിപ്ത് സൂയസ് കനാലിന്‍റെ ജോലികള്‍ ആരംഭിക്കുന്നത്. 1869 ല്‍ വെറും പത്ത് വര്‍ഷം കൊണ്ട് സൂയസ് കനാല്‍ കമ്പനി, 193.30 കിലോമീറ്റര്‍ നീളമുള്ള കനാലിന്‍റെ ജോലികള്‍ തീര്‍ത്തു. 1869 നവംബര്‍ 17 ന് ഔദ്ധ്യോഗികമായി കനാല്‍ തുറന്ന് കൊടുത്തു. 2012 ലെ വിവരങ്ങള്‍ പ്രകാരം ദിവസം ശരാശരി 47 കപ്പല്‍ എന്ന കണക്കില്‍ 17,225 കപ്പലുകളാണ് കനാലിലൂടെ കടന്ന് പോയത്.
സിഎസ്എയുടെ കണക്കുകള്‍ പ്രകാരം 2020 ല്‍ ഏതാണ്ട് 19,000 കപ്പലുകളാണ് സൂയസ് കനാല്‍ വഴി കടന്ന് പോയത്. അതായത് ഒരു ദിവസം ശരാശരി 51.5 കപ്പലുകള്‍ എന്ന കണക്കില്‍. ഇത്രയും കപ്പലുകള്‍ ഏതാണ്ട് 1.17 മില്യണ്‍ ടണ്‍ ചരക്കാണ് ഒരു വര്‍ഷം സൂയസ് കനാല്‍ വഴി കടത്തിയത്. കനാല്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ഓരോ ദിവസം വൈകുമ്പോഴും ലോക വ്യാപാരമേഖലയില്‍ ഉണ്ടാക്കുന്ന നഷ്ടം അതിഭീമമാണെന്നര്‍ത്ഥം.
മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന ഈ കനാല്‍ പാത ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ്. സ്പെയിനിനും മൊറോക്കോയ്ക്കു മിടയിലെ കടലിടുക്ക് വഴി അല്‍ബോറന്‍ കടലിലേക്ക് കടക്കുന്ന കപ്പലുകള്‍, തുടര്‍ന്ന് മെഡിറ്ററേനിയന്‍ കടലിലൂടെ സൂയസ് കനാലിലേക്ക് പ്രവേശിക്കുന്നു.
തുടര്‍ന്ന് കനാലിലൂടെ സഞ്ചരിച്ച് ഗ്രേറ്റ് ബിറ്റര്‍ തടാകത്തിലൂടെ കടന്ന് സൂയസ് നഗരത്തിന് സമൂപത്ത് കൂടി ഗള്‍ഫ് ഓഫ് സൂയസിലേക്ക് കടക്കുന്നു. തുടര്‍ന്ന് ചെങ്കടലിലൂടെ ഗള്‍ഫ് ഓഫ് ആദം കടന്നാണ് വ്യാപാര കപ്പലുകള്‍ അറബിക്കടലിലേക്ക് കടക്കുന്നത്. സമയലാഭവും സുരക്ഷിതത്വവുമാണ് വ്യാപാര കപ്പലുകളെ സൂയസ് കനാലിലൂടെ പോകാന്‍ പ്രയരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ചിലവ് കുറഞ്ഞ കടല്‍ വ്യാപാരത്തിന്‍റെ ഏറ്റവും തിരക്കേറിയ വഴിയാണ് സൂയസ് കനാല്‍.
2021 മാര്‍ച്ച് 23 നാണ് കൊവിഡ് മഹാമാരിയുടെ സമയത്ത് നിശ്ചലമായ ലോക വ്യാപാര മേഖലയെ വീണ്ടും തളര്‍ത്തിയ ട്രാഫിക്ക് ജാം സൂയസ് കനാലിലുണ്ടാകുന്നത്. സൂയസ് കനാലിന്‍റെ വടക്കന്‍ മേഖലയിലുള്ള തുറമുഖത്തിന് സമീപത്തായി, നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട 1312 അടി നീളവും 59 മീറ്റര്‍ വീതിയുമുള്ള 'എവര്‍ ഗിവണ്‍' എന്ന ചരക്ക് കപ്പല്‍ കനാലിന് കുറുകെ കിടക്കുന്നതാണ് ട്രാഫിക് ജാമിന് കാരണം.
23 ന് പകല്‍ 7.40 ഓടെ, സൂയസ് നഗരത്തിന് കിലോമീറ്ററുകള്‍ അകലെവച്ചുണ്ടായ അതിശക്തമായ കാറ്റിനെ തുടര്‍ന്നാണ് കപ്പല്‍ കനാലിന് കുറുകെയായത്. കനാലിന്‍റെ ഒരു വശം എവര്‍ ഗിവണിന്‍റെ പൊപ്പല്ലറുകല്‍ തട്ടി തകര്‍ന്നെന്നും വാര്‍ത്തയുണ്ട്. ഇതോടെ കനാല്‍ വഴിയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഇതോടെ യൂറോപിലേക്കും ഏഷ്യയിലേക്കും കടക്കാനുള്ള നൂറ് കണക്കിന് ചരക്ക് കപ്പലുകള്‍ ഇരുവശങ്ങളിലായി നിര്‍ത്തിയിട്ടു.
ഇതോടെ കടല്‍ വഴിയുള്ള ലോകവ്യാപാരത്തിന്‍റെ 33 ശതമാനവും പൂര്‍ണ്ണമായും നിലച്ചു. അമേരിക്ക നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി ടോയിലറ്റ് പേപ്പറുകളുടെ ദൌര്‍ലഭ്യമായിരിക്കുമെന്നുള്ള വാര്‍ത്തകളും പുറകെയെത്തി. ഏതാണ്ട് എട്ടോളം ടഗ് ബോട്ടുകള്‍ ഉപയോഗിച്ച് ചരക്ക് കപ്പലിനെ നീക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ചരക്ക് കപ്പലിന്‍റെ വലിപ്പവും ഭാരവും എല്ലാ ശ്രമങ്ങളെയും വിഫലമാക്കുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
കപ്പല്‍ ദിവസങ്ങളോളം ഇവിടെ കുടുങ്ങിക്കിടക്കാനാണ് സാധ്യതയെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. സൂയസ് കനാലില്‍ ഇത്തരം ഗതാഗതക്കുരുക്കുണ്ടാവുന്നത് അപൂര്‍വ്വമാണെന്നാണ് സമുദ്ര ഗവേഷകനായ ഡോ സാല്‍ മെര്‍കോഗ്ലിയാനോ പറയുന്നത്. ആഗോള വ്യവസായ മേഖലയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഈ ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്നാണ് ഡോ സാല്‍ മെര്‍കോഗ്ലിയാനോ വിലയിരുത്തുന്നത്.
സൂയസ് കനാലിൽ കുടുങ്ങിയ ചരക്ക് കപ്പൽ എവര്‍ ഗിവണ്‍ ഓരോ ദിവസവും 9.6 ബില്യൺ ഡോളർ സാധനങ്ങൾ സൂക്ഷിക്കുന്നുണ്ടെന്ന് കപ്പലിലെ കണക്കുകള്‍ പറയുന്നു. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സുപ്രധാന ജലപാതയില്‍ ഇത് മണിക്കൂറിൽ 400 മില്യൺ ഡോളറിന്‍റെ നഷ്ടമുണ്ടാക്കുന്നു. ഷിപ്പിംഗ് വിദഗ്ദ്ധനായ ലോയ്ഡ്സ് ലിസ്റ്റിൽ നിന്നുള്ള കണക്കുകള്‍ പ്രകാരം കനാലിന്‍റെ പടിഞ്ഞാറ് ഭാഗത്തെ പ്രതിദിന ചരക്ക് കടത്തില്‍ നിന്ന് പ്രതിദിനം 5.1 ബില്യൺ ഡോളറും കിഴക്കോട്ടുള്ള പ്രതിദിന ചരക്ക് കടത്തില്‍ നിന്ന് 4.5 ബില്യൺ ഡോളറായും വിലമതിക്കുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
കപ്പലിനെ നീക്കാനാവുക. കപ്പല്‍ ഉറച്ചിരിക്കുന്ന കനാലിലെ മണലും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് ദിവസങ്ങളോളം സമയം എടുക്കുമെന്നാണ് സൂയസ് കനാല്‍ അതോറിറ്റിയുടെ നിഗമനം. ഈജിപ്തില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരും ഇന്ത്യക്കാരായ 25 ജീവനക്കാരുമാണ് കപ്പലിലുള്ളതെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.
സൂയസ് കനാലിന് കുറുകെ ചെരിയുന്ന ഏറ്റവും വലിയ കപ്പലാണ് എവര്‍ ഗിവണ്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നാണ് ഇത്. 2,00,000 ടണ്‍ ഭാരം വഹിക്കാന്‍ കഴിയുന്ന ചരക്ക് കപ്പലാണ് എവര്‍ ഗവണ്‍. 20,000 കണ്ടൈനറുകളെയും കപ്പല്‍ വഹിക്കുന്നു. കപ്പലിലെ ചരക്ക് ഇറക്കിയ ശേഷം മാത്രമാകും കപ്പലിനെ നീക്കാനാവുക. കപ്പല്‍ ഉറച്ചിരിക്കുന്ന കനാലിലെ മണലും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് ദിവസങ്ങളോളം സമയം എടുക്കുമെന്നാണ് സൂയസ് കനാല്‍ അതോറിറ്റി വിലയിരുത്തുന്നത്.
ലോയ്ഡ്സിന്‍റെ കണക്കുകള്‍ പ്രകാരം 160 -ഓളം കപ്പലുകള്‍ ഇപ്പോള്‍ കനാലിന്‍റെ രണ്ട് വശത്തുമായി കാത്തുനില്‍ക്കുകയാണ്. ഇതില്‍ 41 എണ്ണം വലുതും 24 എണ്ണം എണ്ണകപ്പലുകളുമാണ്. ചരക്ക് കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ വൈകിയാല്‍ എണ്ണവില ഉയരാന്‍ കാരണമാകുമെന്നും ലോകവ്യാപരത്തിന്‍റെ വിതരണ ശൃംഖലയെ തന്നെ ഈ ട്രാഫിക്ക് ബ്ലോക്ക് ബാധിക്കുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
സൂയസ് കനാല്‍ വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ വൈകുന്നതോടെ ചരക്ക് കപ്പലുകള്‍ ആഫ്രിക്കന്‍ വന്‍കര ചുറ്റി കേപ്പ് ഓഫ് ഗുഡ്ഹോപ്പ് വഴി പോകാനുള്ള സാധ്യതകള്‍ അന്വേഷിച്ച് തുടങ്ങി. എന്നാല്‍ ഇത് വഴിയുള്ള ഗതാഗതത്തിന് ഏതാണ്ട് 3,500 മൈല്‍ ദൂരക്കൂടുതലും 12 ദിവസവും ആവശ്യമാണെന്ന് ഇന്‍റര്‍നാഷണല്‍ ചേംമ്പര്‍ ഓഫ് ഷിപ്പിങ്ങ് സെക്രട്ടറി ജനറല്‍, ഗേയ് പ്ലാറ്റെന്‍ ബിബിസിയോട് പറഞ്ഞു.
2017ല്‍ ജാപ്പനില്‍ നിന്നുള്ള കണ്ടെയ്നര്‍ ഷിപ്പ് സാങ്കേതിക തകരാറ് മൂലം ഇടിച്ച് തിരിഞ്ഞ് നിന്ന് കനാലില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകളുടെ പ്രയത്ന ഫലമായി അന്ന് ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നു. ചരക്ക് കപ്പല്‍ കനാലിലുറച്ചതോടെ ലോകമെങ്ങും നിരവധി മീമുകളും ട്രോളുകളും ഇറങ്ങി.