നികുതി ഇളവുകളില്ലാത്ത, വര്‍ദ്ധനവില്ലാത്ത ബജറ്റ് ; കേന്ദ്രബജറ്റ് അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ റോഡ്, റെയിൽ ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ വൻവികസന പാക്കേജുകളാണ് ബിജെപി സര്‍ക്കാറില്‍ ധനമന്ത്രിയായ നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. കേരളം, തമിഴ്നാട്, അസം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് റോഡ് വികസനത്തിനും മെട്രോ, റെയിൽ വികസനത്തിനുമായി വലിയ പാക്കേജുകൾ അനുവദിച്ചിരിക്കുന്നത്. കേരളത്തിന്‍റെ ദേശീയപാതാ വികസനത്തിനും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്‍റെ വികസനത്തിനും ഇത്തവണത്തെ ബജറ്റിൽ കേന്ദ്രസർക്കാർ തുക വകയിരുത്തി. കർഷകരോട് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ മന്ത്രി 75,060 കോടി രൂപയാണ് കാർഷിക മേഖലയ്ക്കായി ബജറ്റിൽ വകയിരുത്തിയത്. 75 വയസ്സ് പിന്നിട്ട മുതിർന്ന പൗരൻമാർക്ക്, പെൻഷൻ, പലിശ വരുമാനങ്ങൾ മാത്രമേയുള്ളൂവെങ്കിൽ ഇനി മുതൽ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടതില്ലെന്ന് പ്രഖ്യാപമാണ് ബജറ്റിലെ ഏക നികുതിയിളവ്. പ്രാഥമിക തലം മുതൽ രാജ്യത്തിന്‍റെ ആരോഗ്യമേഖലയെ മെച്ചപ്പെടുത്താൻ ആറ് വര്‍ഷത്തിനകം 64,180 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് തലങ്ങളിലായാണ് ആരോഗ്യ മേഖലയുടെ സമഗ്ര വികസന പദ്ധതി തയ്യാറാക്കുന്നത്. കൂടാതെ നിരവധി നിര്‍ദ്ദേശങ്ങളും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ നിര്‍ദ്ദേശിച്ചു. കേന്ദ്ര ബജറ്റിലെ കാര്യങ്ങള്‍ ഒറ്റ നോട്ടത്തിലറിയാം.