ഇങ്ങള്.. ഞമ്മളെ കോയിക്കോട് കണ്ട്ക്കാ ?
കോഴിക്കോട് ഇന്ന് പഴയ കോഴിക്കോടല്ല. പ്രത്യേകിച്ച് കോഴിക്കോട് തീരം. ചെസ് കളിച്ച്, പാമ്പും കോണിയും കളിച്ച് സെല്‍ഫിയെടുത്ത് അങ്ങനെയങ്ങ് നടക്കാം. അതെ, പുതിയ കോഴിക്കോട് തീരം നിങ്ങളെ കാത്തിരിക്കുകയാണ്. ഈ കൊറോണയൊക്കെ ഒന്ന് ഒതുങ്ങിയാല്‍ ഒരു സായന്തനം കോഴിക്കോടിന്‍റെ തീരത്താക്കാം. വരൂ കാണാം കോഴിക്കോടന്‍ തീരത്തെ മാറ്റങ്ങള്‍. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ പ്രശാന്ത് ആല്‍ബര്‍ട്ട്.
നവീകരിച്ച കോഴിക്കോട് കടപ്പുറത്തെ പ്രധാന ആകര്‍ഷണ കേന്ദ്രമായ 'നമ്മുടെ കോഴിക്കോട്' സെല്‍ഫി കോര്‍ണ്ണര്‍.
നവീകരിച്ച കോഴിക്കോട് കടപ്പുറത്തെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ' I love kozhikode' സെല്‍ഫി കോര്‍ണ്ണര്‍.
നവീകരിച്ച കോഴിക്കോട് ബീച്ചിന്‍റെ ഉദ്ഘാടനം വൈകിട്ട് 6 മണിക്ക് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും.
സംസ്ഥാനത്തെ ഏറ്റവും മനോഹരമായ കടൽത്തീരങ്ങളിൽ ഒന്നാണ് കോഴിക്കോട്ടുള്ളത്.
ഈ ലോക് ഡൗൺ കാലത്ത് തീരത്തെ കൂടുതൽ മനോഹരമാക്കിയിരിക്കുകയാണ് ടൂറിസം പ്രൊമോഷൻ കൗൺസിൽ.
തികച്ചും വിനോദസഞ്ചാര കേന്ദ്രമായി കോഴിക്കോട് ബീച്ച് മാറിക്കഴിഞ്ഞു. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വലിയൊരു ചെസ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
സഞ്ചാരികള്‍ക്ക് കോഴിക്കോടന്‍ തീരത്തെ കാറ്റേല്‍ക്കാനായി കൂടുതല്‍ ബഞ്ചുകളും സ്ഥാപിച്ചു.
വിഖ്യാത കോഴിക്കോടന്‍ എഴുത്തുകാരുടെ കഥാപാത്രങ്ങളാല്‍ നിറഞ്ഞ് നില്‍ക്കുകയാണ് സൌത്ത് ബീച്ചിലെ ചുമരുകള്‍.
പുതിയ തലമുറയെ ആകര്‍ഷിക്കുന്നതിനുള്ള എല്ലാ വകയും തീരത്ത് ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടു പാമ്പും കോണിയുമുണ്ട്.
കുട്ടികളെയും യുവാക്കളെയും കുടുംബങ്ങളെയും ഒരേ സമയം ഉള്‍ക്കാെള്ളാന്‍ കഴിയുന്നതരത്തിലാണ് തീരത്തിന്‍റെ വികസനം സാധ്യമാക്കിയത്.
ചെറിയ സ്റ്റേജുകളും തീരത്തൊരുക്കിയിട്ടുണ്ട്.
ചുമര്‍ചിത്രങ്ങളില്‍ കോഴിക്കോടിന്‍റെ പ്രദേശികതയ്ക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്.
പ്രത്യേകിച്ചും വലിയങ്ങാടിയുടെ ജീവിത ചിത്രങ്ങളും ചുമരുകളില്‍ ആലേഖം ചെയ്യപ്പെട്ടിട്ടുണ്ട്.
മുഹമ്മദ് ബഷീര്‍, എം ടി, ഉറൂബ്.. തുടങ്ങിയ കോഴിക്കോടിന്‍റെ സാഹിത്യ ചക്രവാളത്തെ വാനോളം ഉയര്‍ത്തിയ എഴുത്തുകാരെല്ലാം ചുമര്‍ചിത്രങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്.
കൂടുതല്‍ മനോഹരമാക്കിയതോടൊപ്പം കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
തീരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ പറഞ്ഞു.
കാര്യങ്ങളെന്തായാലും കേരളത്തിലെ മനോഹരമായ തീരങ്ങളിലൊന്നാണ് ഇന്ന് കോഴിക്കാടോന്‍ തീരം. കടപ്പുറത്തെ പഴയ തട്ടുകള്‍ കൂടി തുറന്നാല്‍ പഴയ പൌഢിയിലേക്കും തിരക്കിലേക്കും തീരം മാറിക്കഴിയും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona