Sara Tendulkar : സാമൂഹികമാധ്യമങ്ങള്‍ക്ക് പ്രിയമായി സാറ ടെണ്ടുല്‍ക്കറുടെ 'ഡേറ്റ് നൈറ്റ്' ചിത്രങ്ങള്‍
ഇന്ത്യന്‍ സെലിബ്രിറ്റികളുടെ മക്കളില്‍ ഏറ്റവും പ്രശസ്തരായവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ മക്കളായ സാറാ ടെണ്ടുല്‍ക്കറും അര്ജുന് ടെണ്ടുല്‍ക്കറും. സാമൂഹികമാധ്യമങ്ങളില്‍ ഇരുവര്‍ക്കും വളരെയധികം ഫോളോവേഴ്സുമുണ്ട്. സാറയുടെ സാമൂഹ്യമാധ്യമ അക്കൌണ്ടുകളില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ അത് അപ്പോള്‍ തന്നെ വൈറലായി മാറുന്നു. ഏറ്റവും ഒടുവിലായി കഴിഞ്ഞ ശനിയാഴ്ച സാറാ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആയിരക്കണക്കിന് പേരാണ് കണ്ടുകഴിഞ്ഞത്.
മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സാറ ടെണ്ടുൽക്കർ ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ (യുസിഎൽ) നിന്നാണ് ബിരുദം പൂര്‍ത്തിയാക്കിയത്.
സെലിബ്രിറ്റിയുടെ മകളായത് കൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ സാറയെ വിടാതെ പിന്തുടരുകയാണ്... ....
സച്ചിന്റെ മൂത്തമകളാണ് സാറ. സാറയുടെ അനിയന് അര്ജുന് മുംബൈയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമാണ്. ....
സാറ തന്റെ അടുത്ത സുഹൃത്തും ഗായികയുമായ കനിക കപൂറിനൊപ്പം ഒരു 'ഡേറ്റ് നൈറ്റ്' പോയി. ഇതിന്റെ ചിത്രങ്ങളാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ സ്റ്റോറിയായി അവര്‍ പോസ്റ്റ് ചെയ്തത്.
നിമിഷങ്ങള്‍ക്കകം ഇത് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിമായി. സാറയും ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം അംഗവുമായ ശുഭ്മാൻ ഗില്ലുമായി ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാണ്.
എന്നാല്‍ സാറ ഇത് സംബന്ധിച്ച കാര്യങ്ങളൊന്നും തന്നെ പുറത്ത് പറഞ്ഞിട്ടില്ല. എങ്കിലും ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ശുഭ്മാൻ ഗിൽ ബാറ്റ് ചെയ്യുമ്പോൾ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ കാണികൾ 'സച്ചിൻ, സച്ചിൻ' എന്ന് വിളിച്ച് കൂവിയത് ഏറെ ചര്‍ച്ചയായിരുന്നു.