ഇതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്; വിപണി കീഴടക്കി പുത്തന്‍ ഫാഷനിലുള്ള മാസ്കുകള്‍
കൊവിഡ് 19 വ്യാപിച്ചതോടെയാണ് സാധാരണക്കാര്‍ മാസ്‌ക് ഉപയോഗിച്ച് തുടങ്ങുന്നത്. കാണാം മാസ്കിലെ പുത്തന്‍ ട്രെന്‍ഡുകള്‍.
മാസ്‌കുകള്‍ ഇന്ന് നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറി. കൊറോണക്കാലത്ത് ഏറ്റവും അധികം ക്ഷാമം വന്നിട്ടുള്ളതും മാസ്‌കുകള്‍ക്കാണ്. വീട്ടില്‍ ഇരുന്ന് മാസ്‌കുകള്‍ നിര്‍മ്മിക്കുകയാണ് പിന്നീട് നാം ചെയ്തത്.
'ഡിസ്‌പോസബിള്‍' മാസ്‌കില്‍ നിന്ന് നാം പുത്തന്‍ ട്രെന്‍ഡി മാസ്കുകളിലെത്തി നില്‍ക്കുകയാണ്. പല സ്റ്റൈലുകളിലുള്ള, ഡിസൈനുകളിലുള്ള മാസ്‌കുകള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നു. ഡിസൈനര്‍ മാസ്‌കുകള്‍ രംഗത്തിറക്കി കാലത്തിനൊപ്പം സഞ്ചരിക്കാന്‍ നാം പഠിച്ചുതുടങ്ങി.
കോട്ടണ്‍ തുണി കൊണ്ടുള്ള മാസ്‌കാണ് കൂടുതലായി ആളുകള്‍ വാങ്ങുന്നത്. വസ്ത്രത്തിന് യോജിക്കുന്ന തരത്തിലുള്ള മാസ്കുകൾ ഡിസൈൻ ചെയ്യാനും നിരവധി ഫാഷൻ ഡിസൈനര്‍മാര്‍ രംഗത്തെത്തുന്നു.
പല നിറങ്ങളിലും ഡിസൈനുകളിലുമുള്ള ഫാഷൻ മാസ്കുകളും ഇപ്പോള്‍ വിപണിയിൽ ട്രെന്‍ഡിങ്ങായി മാറി.
പ്രിന്‍റഡ് കോട്ടണ്‍ തുണികളിലും വിവിധ തരം പ്ലെയിന്‍ തുണികളിലും ഇത്തരം ഫാഷന്‍ പരീക്ഷണങ്ങള്‍ നടക്കുന്നു.
സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം മാസ്കുകളും ഡിസൈനര്‍മാര്‍ നിര്‍മ്മിക്കുന്നു. ആകര്‍ഷകമായ ഡിസൈനുകളില്‍,കയ്യിലൊതുങ്ങുന്ന വിലയിലുമാണ് ഇവ ലഭിക്കുന്നത്.
വിവാഹത്തിന് വേണ്ടി പ്രത്യേകം പട്ടിലും മറ്റും ഡിസൈന്‍ ചെയ്ത മാസ്കുകളും ലഭ്യമാണ്. 'പാറ്റ് സില്‍ക്' കൊണ്ട് നിര്‍മ്മിച്ച ഈ മാസ്‌കും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സ്വര്‍ണ നിറത്തിലുള്ള ഡിസൈനുകളും തൊങ്ങലുകളും മാസ്കിനെ കൂടുതല്‍ മനോഹരമാക്കി.
ബ്രൈഡൽ വസ്ത്രങ്ങളുടെ ഫാഷന് ഇണങ്ങിയ ഗോൾഡ് മാസ്കുകൾ നിർമ്മിച്ച് ജ്വല്ലറികളും രംഗത്ത് വന്നിട്ടുണ്ട്.
കുട്ടികള്‍ക്ക് അനുയോജ്യമായ മാസ്കുകളും വിപണി കീഴടക്കി തുടങ്ങി.