സമ്പര്‍ക്കത്തില്‍ ആശങ്ക, രോഗമുക്തിയില്‍ ആശ്വാസം; പാലക്കാട് കൊവിഡിനോട് പ്രതികരിക്കുന്നതെങ്ങനെ?
കേരളത്തില്‍ ഇന്ന് 108 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 1029 ആയി ഉയര്‍ന്നു. അതേസമയം സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക കൂട്ടുകയാണ്. ഇന്ന് മാത്രം 10 പേര്‍ക്കാണ് ഇത്തരത്തില്‍ രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലെ ആശങ്ക ഏറ്റവും കനക്കുന്നത് പാലക്കാടാണ്. ഏഴ് പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
അതേസമയം ചികിത്സയിലായിരുന്ന 50 പേര്‍ക്ക് രോഗമുക്തി നേടാനായത് കേരളത്തിന് ആശ്വാസം പകരുന്നതാണ്. ഇക്കാര്യത്തിലും പാലക്കാട് ജില്ലയാണ് ഇന്ന് മുന്നില്‍. ജില്ലയില്‍ നിന്നുള്ള 30 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും എറണാകുളം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും (രണ്ട് കൊല്ലം സ്വദേശികള്‍), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടെയും ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയത്. സംസ്ഥാനത്താകെ 762 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്
ഇന്ന് മാത്രം 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലെ ആശങ്ക ഏറ്റവും കനക്കുന്നത് പാലക്കാടാണ്. ഏഴ് പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്താകെ 50 പേര്‍ ഇന്ന് രോഗമുക്തി നേടിയപ്പോള്‍ പാലക്കാട് മാത്രം 30 പേര്‍ക്ക് രോഗത്തെ അതിജീവിക്കാനായി
കേരളത്തിന്‍റെ ഇന്നത്തെ കൊവിഡ് വിവരങ്ങള്‍ ചുവടെ