തലസ്ഥാനത്ത് രോഗവ്യാപനം കുറയുന്നു, 2 ജില്ലകളിൽ കൂടുന്നു; ദശലക്ഷത്തിലെ രോഗകണക്കിൽ ദേശീയ ശരാശരിക്ക് മുകളിൽ കേരളം
കേരളത്തില്‍ ഇന്ന് 7789 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 94,517 ആയി. തലസ്ഥാനത്ത് രോഗവ്യാപനം കുറഞ്ഞപ്പോള്‍ രണ്ട് ജില്ലകളിൽ രോഗബാധ അതിതീവ്രമാകുകയാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 1264 കേസുകൾ സ്ഥിരീകരിച്ച കോഴിക്കോടും 1209 കേസുകൾ സ്ഥിരീകരിച്ച എറണാകുളത്തും കാര്യങ്ങള്‍ സങ്കീർണമാണ്. ഇടക്കാലത്ത് എല്ലാ ദിവസവും ആയിരത്തിലേറെ കേസുകളുണ്ടായിരുന്ന തിരുവനന്തപുരത്ത് 679 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദശലക്ഷത്തിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കേരളം ആശങ്കപ്പെടേണ്ട കണക്കുകളാണ് പുറത്തുവരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദശലക്ഷത്തിൽ 8911 പേര്‍ക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിക്കുന്നത്. ഇത് ദേശീയ ശരാശരിയെക്കാളും മുകളിലാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.53 ശതമാനമാണ്.
മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ