മുംബൈയിൽ നിന്നെത്തിയ യുവാവിന്‍റെ പേരില്‍ വ്യാജപ്രചരണം, സാധനം പോലും നല്‍കാത്ത നാട്ടുകാര്‍ക്കെതിരെ മുഖ്യമന്ത്രി
കൊവിഡ് കാലത്തെ വ്യാജപ്രചരണത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. മുംബൈയിൽ നിന്നെത്തിയ യുവാവിന്‍റെ പേരില്‍ ആലപ്പുഴയില്‍ വ്യാജപ്രചരണം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആലപ്പുഴയിലെ കൊവിഡ് കെയർ സെന്ററിലായിരുന്ന യുവാവിനെതിരായാണ് വ്യാജപ്രചരണം. ഇദ്ദേഹം നിരവധി സ്ഥലത്ത് സഞ്ചരിച്ചെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നുണ്ട്. ഇദ്ദേഹത്തിന്‍റെ വീട്ടിലേക്ക് ഭീഷണി സന്ദേശം എത്തുന്നുണ്ടെന്നും കടക്കാര്‍ സാധനങ്ങള്‍ പോലും നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. സമീപവാസികൾ ഒറ്റപ്പെടുത്തുന്നതായും പിണറായി വിവരിച്ചു. ഇത്തരം പ്രവണതകള്‍ ശരിയല്ലെന്നും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി
കൊവിഡ് കാലത്തെ വ്യാജപ്രചരണത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. മുംബൈയിൽ നിന്നെത്തിയ യുവാവിന്‍റെ പേരില്‍ ആലപ്പുഴയില്‍ വ്യാജപ്രചരണം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആലപ്പുഴയിലെ കൊവിഡ് കെയർ സെന്ററിലായിരുന്ന യുവാവിനെതിരായാണ് വ്യാജപ്രചരണം.
ഇദ്ദേഹം നിരവധി സ്ഥലത്ത് സഞ്ചരിച്ചെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടക്കുന്നുണ്ട്. ഇദ്ദേഹത്തിന്‍റെ വീട്ടിലേക്ക് ഭീഷണി സന്ദേശം എത്തുന്നുണ്ടെന്നും കടക്കാര്‍ സാധനങ്ങള്‍ പോലും നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി
സമീപവാസികൾ ഒറ്റപ്പെടുത്തുന്നതായും പിണറായി വിവരിച്ചു. ഇത്തരം പ്രവണതകള്‍ ശരിയല്ലെന്നും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി
മുഖ്യമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍ ചുവടെ