വിലക്ക് ലംഘിച്ചാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും; പാസില്ലാതെ വന്നാല്‍ കനത്ത പിഴ: നിയന്ത്രണം കടുപ്പിച്ച് കേരളം
സംസ്ഥാനത്ത് ഇന്ന് (26.5.'20) 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 415 ആയി ഉയര്‍ന്നു. നാട്ടില്‍ മടങ്ങിയെത്തിവര്‍ക്കാണ് രോഗം കൂടുതലായും സ്ഥിരീകരിച്ചതെന്നതിനാല്‍ ആശങ്ക കുറവാണെങ്കിലും സാമൂഹികവ്യാപന സാധ്യത തള്ളികളയാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹിക വ്യാപനത്തിന്‍റെ വക്കിലാണ് നമ്മളെന്നായിരുന്നു പിണറായി പറഞ്ഞുവച്ചത്. പലയിടത്തും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടെന്നും ക്വാറന്‍റീന്‍ പാലിക്കാത്ത സാഹചര്യമുണ്ടെന്നും, ഇവ തിരുത്തപെടേണ്ടതാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. നിയമനടപടികള്‍ കര്‍ക്കശമാക്കി ഇവ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഗം പടരാതിരിക്കാനുള്ള നിബന്ധനകൾ എല്ലാവരും കർശനമായി നടപ്പിലാക്കണം. ആ അച്ചടക്കം എല്ലാവരും പാലിക്കണം. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ അവിടെ തന്നെ കഴിയണം. മറ്റുള്ളവരോട് സമ്പർക്കം പാടില്ല. ഇതുറപ്പ് വരുത്താൻ എല്ലാവരും ശ്രദ്ധിക്കണം.
ലോക്ക് ഡൗണിൽ വിവിധ ഇളവുകളിൽ വന്നു. എന്നാല്‍ ലോക്ക് ഡൗൺ തുടരുകയാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
കടകളിലും ചന്തകളിലും ആൾക്കൂട്ടം കാണുന്നു. ഇത് തുടരാനാവില്ല. ജാഗ്രതയിൽ അയവ് പാടില്ല. നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. ബസുകളിലും ബസ് സ്റ്റാന്‍ഡിലും തിരക്കനുഭവപ്പെടുന്നു. ഓട്ടോകളിലും കൂടുതൽ പേർ സഞ്ചരിക്കുന്നു.
പലയിടത്തു നിന്നും ഇത്തരം പരാതികൾ കിട്ടുന്നു. വിലക്ക് ലംഘിച്ച് ആളുകളെ കയറ്റുന്ന വാഹന ഉടമകൾക്കെതിരെ നടപടി ഉണ്ടാകും. ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യും. തിരക്കൊഴിവാക്കാൻ പൊലീസും കാർക്കശ്യത്തോടെ ഇടപെടും. പാസില്ലാതെ കേരളത്തിലെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 415 ആയി ഉയര്‍ന്നു. നാട്ടില്‍ മടങ്ങിയെത്തിവര്‍ക്കാണ് രോഗം കൂടുതലായും സ്ഥിരീകരിച്ചതെന്നതിനാല്‍ ആശങ്ക കുറവാണെങ്കിലും സാമൂഹികവ്യാപന സാധ്യത തള്ളികളയാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹിക വ്യാപനത്തിന്‍റെ വക്കിലാണ് നമ്മളെന്നായിരുന്നു പിണറായി പറഞ്ഞുവച്ചത്. പലയിടത്തും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടെന്നും ക്വാറന്‍റീന്‍ പാലിക്കാത്ത സാഹചര്യമുണ്ടെന്നും, ഇവ തിരുത്തപെടേണ്ടതാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. നിയമനടപടികള്‍ കര്‍ക്കശമാക്കി ഇവ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
രോഗം പടരാതിരിക്കാനുള്ള നിബന്ധനകൾ എല്ലാവരും കർശനമായി നടപ്പിലാക്കണം. ആ അച്ചടക്കം എല്ലാവരും പാലിക്കണം. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർ അവിടെ തന്നെ കഴിയണം. മറ്റുള്ളവരോട് സമ്പർക്കം പാടില്ല. ഇതുറപ്പ് വരുത്താൻ എല്ലാവരും ശ്രദ്ധിക്കണം. ലോക്ക് ഡൗണിൽ വിവിധ ഇളവുകളിൽ വന്നു. എന്നാല്‍ ലോക്ക് ഡൗൺ തുടരുകയാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കടകളിലും ചന്തകളിലും ആൾക്കൂട്ടം കാണുന്നു. ഇത് തുടരാനാവില്ല. ജാഗ്രതയിൽ അയവ് പാടില്ല. നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. ബസുകളിലും ബസ് സ്റ്റാന്‍ഡിലും തിരക്കനുഭവപ്പെടുന്നു. ഓട്ടോകളിലും കൂടുതൽ പേർ സഞ്ചരിക്കുന്നു
പലയിടത്തു നിന്നും ഇത്തരം പരാതികൾ കിട്ടുന്നു. വിലക്ക് ലംഘിച്ച് ആളുകളെ കയറ്റുന്ന വാഹന ഉടമകൾക്കെതിരെ നടപടി ഉണ്ടാകും. ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യും. തിരക്കൊഴിവാക്കാൻ പൊലീസും കാർക്കശ്യത്തോടെ ഇടപെടും. പാസില്ലാതെ കേരളത്തിലെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
ഇന്നത്തെ സമ്പൂര്‍ണ വിവരങ്ങള്‍ ചുവടെ