ഐലാന്‍ കുര്‍ദ്ദിന് ശേഷവും യൂറോപ്യന്‍ തീരത്ത് മുങ്ങി മരിക്കുന്ന അഭയാര്‍ത്ഥി കുട്ടികള്‍
2015 സെപ്തംബര്‍ 2 നാണ് ഐലാന്‍ കുര്‍ദ്ദിയെന്ന മൂന്ന് വയസുകാരന്‍റെ മൃതദ്ദേഹം തുര്‍ക്കിയുടെ മെഡിറ്ററേനിയന്‍ തീരത്ത് അടിയുന്നത്. അസ്ഥിരമായ രാജ്യങ്ങളില്‍ നിന്ന് മെച്ചപ്പെട്ട ജീവിതം സ്വപ്മം കണ്ട് പലായനം ചെയ്യപ്പെടുന്നരുടെ , കുട്ടികളുടെ നിരവധി കഥകള്‍ അതിന് പുറകെയേത്തി. ലോകം പലായനം ചെയ്യുന്നവര്‍ക്കൊപ്പം നിന്നു. എന്നാല്‍ 2021 ലും പലായനം ചെയ്യുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയതെന്ന് നേര്‍വെയില്‍ നിന്ന് പുറത്ത് വരുന്ന കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ നോര്‍വേയുടെ ഡങ്കിര്‍ക്കിന് 900 മൈല്‍ അകലെ ആര്‍ട്ടിന്‍ ഇറാന്‍ നെജാദ് എന്ന 18 മാസം പ്രായമുള്ള കുര്‍ദ്ദിഷ് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ആര്‍ട്ടിന്‍റെ കുടുംബത്തിലെ നാല് പേരും മരിച്ചു. അച്ഛന്‍ റസൂല്‍, അമ്മ ശിവ, ഒമ്പത് വയസ്സുള്ള സഹോദരി അനിത, സഹോദരന്‍ അര്‍മിന്‍ എന്നിവടക്കം ആ ചെറിയ ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച 21 പേരില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
ജനുവരി ഒന്നിന് നേര്‍വേയുടെ തെക്കുപടിഞ്ഞാറുള്ള കാർമോയിക്ക് സമീപം അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തിയെങ്കിലും അവ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആര്‍ട്ടിന്‍ ധരിച്ചിരുന്ന ജാക്കറ്റ് പിന്നീട് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയിലൂടെ മരിച്ചത് ഇറാന്‍ കുര്‍ദ്ദിഷ് വംശജനായ ആര്‍ട്ടിന്‍ എന്ന 18 മാസം മാത്രം പ്രായമുള്ള കുട്ടിയാണെന്ന് തിരിച്ചറിഞ്ഞത്.
ഡിഎൻഎ പരിശോധനയിലൂടെ ബന്ധുക്കളെ കണ്ടെത്തിയതായും വിവരം അവരെ അറിയിക്കുകയും ചെയ്തതായി നോര്‍വീജിയന്‍ അധികൃതര്‍ പറഞ്ഞു. മൃതദേഹം സംസ്‌കരിക്കുന്നതിനായി ഇറാനിലേക്ക് കൊണ്ട് പോകും. എന്നാല്‍ എപ്പോള്‍ കൊണ്ടുപോകുമെന്ന് അധികർതര്‍ വ്യക്തമാക്കിയില്ല.
കുടിയേറ്റക്കാരുടെ വരവ് ഏറെ ആശങ്കയുയര്‍ത്തുന്നെന്ന് അധികർതര്‍ പറയുന്നു. പ്രത്യേകിച്ചും കുട്ടികളായ കുടിയേറ്റക്കാര്‍. കഴിഞ്ഞ ആഴ്ച മാത്രം 1,000 ത്തോളം പേരാണ് ജീവന്‍ പണയം വച്ച് കടല്‍കടക്കാന്‍ ശ്രമിച്ചത്. 4,500 ലധികം പേർ ഈ വർഷം ഇതുവരെയായി കടല്‍ കടന്നെന്നും അധികൃതര്‍ പറയുന്നു.
ഇംഗ്ലീഷ് ചാനലിലെ പ്രധാന കുടിയേറ്റ വഴിയില്‍ , കഴിഞ്ഞ ദിവസം കെന്‍റിലെ ഡോവറിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് കൊണ്ടുപോകുന്നതായി കുട്ടികളടക്കമുള്ള കുടിയേറ്റക്കാരെ അതിര്‍ത്തി സേനാ ഉദ്യോഗസ്ഥര്‍ ബോട്ടില്‍ കയറ്റി. ഇവരെ ഡോവറിലെ അഭയാര്‍ത്ഥിക്യാമ്പില്‍ എത്തിച്ചു.
അനധികൃത കുടിയേറ്റക്കാരുടെതിനേക്കാള്‍ കൂടുതല്‍ പ്രശ്നമാണ് അനധികൃത കുട്ടികളുടെ കാര്യമെന്ന് ഗെയിന്‍സ്പറോയിലെ കണ്‍സര്‍വേറ്റീവ് എംപി സര്‍ എഡ്വേര്‍ഡ് ലീ പറഞ്ഞു. 21 മൈല്‍ ദൂരം കടലിലൂടെ സഞ്ചരിച്ച് നഗരത്തിലേക്ക് അഭയം തേടിയെത്തുന്ന കുട്ടികളുടെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് കൌണ്‍സില്‍ അറിയിച്ചു.
മുതിര്‍ന്നവരോടൊപ്പം അല്ലാതെയെത്തുന്ന കുട്ടികളെ (യുഎഎസ്‌സി) ദിവസങ്ങൾക്കുള്ളിൽ സ്വീകരിക്കാൻ കഴിയില്ലെന്ന് അതോറിറ്റി അറിയിച്ചതായി ഡെയ്ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 മുതല്‍ അഭയാര്‍ത്ഥികളായെത്തുന്നവരുടെ അവസ്ഥയാണിത്. ദേശീയ ട്രാൻസ്ഫർ സ്കീമിൽ അംഗമാകാനും അഭയാര്‍ത്ഥികളായെത്തുന്ന കുട്ടികളുടെ പങ്ക് നിർവഹിക്കാനും ഞങ്ങൾ കൂടുതൽ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നത് തുടരുകയാണെന്നും അധികൃതര്‍ പറയുന്നു.
'കഴിഞ്ഞ വർഷം ഓഗസ്റ്റ് 7 ന് ഇറാനിലെ വസ്തുവഹകള്‍ വിറ്റതിന് ശേഷം ആര്‍ട്ടിന്‍ ഇറാന്‍ നെജാദിന്‍റെ കുടുംബം യാത്രയാരംഭിച്ചു. മെച്ചപ്പെട്ട ജീവിതം അന്വേഷിച്ചാണ് അവര്‍ ഇറാനിലെ കുര്‍ദ്ദിഷ് പ്രവിശ്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള യാത്രയാരംഭിച്ചത്. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ തുടങ്ങിയ ഏഷ്യാന്‍ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്ക് വ്യാപകമായ കുടിയേറ്റം നിര്‍ബാധം നടക്കുന്നുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ കുടിയേറുന്നവരില്‍ ഭൂരിഭാഗം പേരും പാതിവഴിയില്‍ പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് മരിച്ചുവീഴുന്നു. പലപ്പോഴും യാത്ര തിരിക്കുന്നവരില്‍ പാതിപ്പേര്‍ക്ക് മാത്രമാണ് മറുകര പിടിക്കാന്‍ കഴിയുന്നത്. ഇത്തരത്തില്‍ യൂറോപ്പിലെത്തി ചേരുന്നവരെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറ്റുകയാണ് പതിവ്.
ആര്‍ട്ടിന്‍ ഇറാന്‍ നെജാദിന്‍റെ കുടുംബവും ഇത് പോലെ ഇറാനില്‍ നിന്ന് നോര്‍വേയിലേക്ക് പുറപ്പെട്ട കുടുംബമായിരുന്നു. എന്നാല്‍, പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് ആ കുടുംബത്തിന് യാത്ര പൂര്‍ത്തിയാക്കാനായില്ല. ഇറാനില്‍ നിന്ന് തുര്‍ക്കി. അവിടെ നിന്ന് ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടന്‍ പിന്നെ നേര്‍വേ എന്നതായിരുന്നു ആ കുടുംബത്തിന്‍റെ പലായന പദ്ധതി.
ഇടയ്ക്ക് ഫ്രാന്‍സിന്‍റെ തീരത്ത് കടക്കാന്‍ ശ്രമിക്കും മുമ്പ് ആ കുടുംബം ബ്രിട്ടനിലേക്ക് കടക്കാന്‍ മൂന്ന് തവണ ശ്രമം നടത്തി. അവിടെ അവരുടെ ബന്ധുക്കള്‍ ഉള്ളതായി കരുതുന്നു. എന്നാല്‍ ട്രെയിന്‍ വഴി കടക്കാനുള്ള അവരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. തുടര്‍ന്ന് 18 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ 23 പേരുമായി അവര്‍ വീണ്ടും കടല്‍ യാത്ര തുടരുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.
ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ കയറിയതിനാല്‍ ബോട്ട് കടലിലെ പ്രതികൂല സാഹചര്യത്തില്‍ മറിഞ്ഞിരിക്കാമെന്നും ഇത് ഇവരുടെ മരണത്തിലേക്ക് നയിച്ചതായി കരുതുന്നുവെന്നും അധികൃതര്‍ പറഞ്ഞതായി ഡെയ്ലിമെയില്‍ റിപ്പോര്‍ട്ച് ചെയ്തു. അനധികൃത കുടിയേറ്റത്തിനായി ബോട്ടുടമയ്ക്ക് ഇവര്‍ 21,000 ഡോളര്‍ കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അപകടത്തില്‍പ്പെടുമ്പോള്‍ ബോട്ടിലുണ്ടായിരുന്നവരില്‍ നിന്ന് രക്ഷപ്പെട്ട 15 കുടിയേറ്റക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ അന്വേഷണമാരംഭിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇറാനിലേക്ക് തിരിച്ചയച്ചതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍ മൃതദേഹങ്ങള്‍ തിരിച്ചെത്തിക്കാനായി തങ്ങള്‍ക്ക് 90,000 ഡോളറിന്‍റെ ബില്ല് ലഭിച്ചതായി ആര്‍ട്ടിന്‍റെ ഇറാനിലെ മറ്റ് ബന്ധുക്കള്‍ പറയുന്നു.
ഇറാഖിൽ നിന്നും ഇറാനിൽ നിന്നുമുള്ള 200 ഓളം കുടിയേറ്റക്കാർ താമസിക്കുന്ന പ്യൂതൗക്ക് വനത്തിലെ ഒരു താൽക്കാലിക ക്യാമ്പിലെ രണ്ട് കൂടാരങ്ങളുടെ മുന്നില്‍ ചില വസ്ത്രങ്ങളും മറ്റും ഉപേക്ഷിച്ചനിലയിലാണ്. ഫ്രാന്‍സിലേക്ക് കടക്കുന്നതിന് മുമ്പ് ആര്‍ട്ടിന്‍ ഇറാന്‍ നെജാദും കുടുംബവും താമസിച്ചിരുന്നത് ഈ ടെന്‍റുകളിലായിരുന്നെന്ന് മറ്റ് കുടുയേറ്റക്കാര്‍ പറയുന്നു.
ഒരു ജോടി ഷൂസും ഒരു ഫ്രൈയിംഗ് പാനും ചില കളിപ്പാട്ടങ്ങളും മാത്രമാണ് ഇന്ന് അവിടെ അവശേഷിക്കുന്നത്. പലായനത്തിനായി ബോട്ടിൽ കയറുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ആർട്ടിന്‍റെ അമ്മ ഏറെ നിരാശനായിരുന്നെന്നും അവര്‍ മിക്കപ്പോഴും കരയുകയായിരുന്നെന്നും മറ്റ് ടെന്‍റുകളിലെ അഭയാര്‍ത്ഥികള്‍ പറഞ്ഞു.
അഹമ്മദ് (30) എന്ന സമീപത്തെ ടെന്‍റിലെ താമസക്കാന്‍ ഡെയ്ലി മെയിലിനോട് പറഞ്ഞത്, 'പോകുന്നതിനുമുമ്പ് കുട്ടികളുടെ ജീവനെ കുറിച്ച് ആര്‍ട്ടിന്‍റെ അച്ഛന്‍ റസൂല്‍ ഏറെ ഭയപ്പെട്ടിരുന്നു. അവരെല്ലാം നിരാശരും കരച്ചിലുമായിരുന്നു. പണത്തെക്കുറിച്ച് ആശങ്കാകുലരായിരുന്നു, എന്നാല്‍, അവർ കടം വാങ്ങിയും പലായനം ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി.
ബോട്ട് മുങ്ങി നിരവധി പേര്‍ മരിക്കാനിടയായതിനെ തുടര്‍ന്ന് ബോട്ടിന്‍റെ ഇറാനിയൻ ക്യാപ്റ്റനെ നരഹത്യക്ക് 10 വർഷം തടവ് വിധിച്ചു. അപകടം നടന്നതിന്‍റെ പിറ്റേന്ന് തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അനധികൃത കുടിയേറ്റം, നരഹത്യ, മനുഷ്യജീവിതത്തെ അപകടത്തിലാക്കൽ, ക്രിമിനൽ സംഘവുമായുള്ള ബന്ധം എന്നിങ്ങനെയാണ് ബോട്ടുടമയ്ക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ 20 വർഷത്തിനിടെ 36 കുട്ടികളടക്കം 300 കുടിയേറ്റക്കാർ ഇംഗ്ലീഷ് ചാനൽ കടക്കാൻ ശ്രമിച്ചതായി അധികൃതര്‍ പറയുന്നു. യുദ്ധം, ക്ഷാമം, വിവേചനം എന്നിങ്ങനെ നിരവധി കാരണങ്ങളാലാണ് ആളുകള്‍ പലായനത്തിന് ശ്രമിക്കുന്നത്. മെച്ചപ്പെട്ട ജീവിതം എന്ന സ്വപ്നത്തിന് മേലെ ഇവര്‍ മറ്റ് രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു.
ഇത്തരത്തില്‍ നാല് ബോട്ടുകളിലായി ഇംഗ്ലീഷ് ചാനലിലൂടെ സഞ്ചരിച്ച് യുകെയിലെത്താൻ ശ്രമിക്കുന്നതിനിടെ 89 കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തതായി അതിർത്തി സേന അധികൃതർ അറിയിച്ചു. ഈ വർഷം ഇതുവരെ 4,521 അഭയാര്‍ത്ഥികള്‍ ഇതുവഴി കടന്നുപോയതായി കണക്കാക്കപ്പെടുന്നു.
കഴിഞ്ഞ ദിവസം മാത്രം 19 ബോട്ടുകളിലായി 336 കുടിയേറ്റക്കാരാണ് എത്തിയത്. ഒറ്റ ദിവസത്തില്‍ ഇത്രയേറെ അഭയാര്‍ത്ഥികള്‍ എത്തുന്നത് അടുത്തകാലത്ത് ആദ്യമായിട്ടാണ്. ആളുകളെ കുടിയേറാന്‍ പ്രയരിപ്പിക്കുകയും അത് വഴി ഇത്തരം ആളുകളുടെ കൈയില്‍ നിന്ന് പണം തട്ടുകയും ചെയ്യുന്ന ക്രിമിനല്‍ സംഘങ്ങളും സജീവമാണെന്ന് അധികൃതര്‍ പറയുന്നു.
ഇറാനില്‍ നിന്ന് കുര്‍ദ്ദുകളുടെ പലായനം ആദ്യമായല്ല. സുന്നി മതവിഭാഗമായി കരുതുന്നു കുര്‍ദ്ദുകള്‍ക്കെതിരെ ഷിയ പ്രമുഖ്യമുള്ള ഇറാനില്‍ വലിയ പീഢനങ്ങളാണ് നടക്കുന്നത്. ജീവിതത്തിലെ ഈ അനിശ്ചിതത്വമാണ് കുര്‍ദ്ദുകളെ പലായനത്തിന് പ്രയരിപ്പിക്കുന്നതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona