കൊവിഡിനെ മറയാക്കി ഹോങ്കോങിനെ അടിച്ചമർത്തി ചൈന
കൊവിഡിനെ മറയാക്കി ഹോങ്കോങിനെ അടിച്ചമർത്തി ചൈന. ഹോങ്കോങ്ങിന്റെ രാഷ്ട്രീയ ഭാവിയ്ക്ക് തുരങ്കം വയ്ക്കുന്ന പുതിയ നിയമം പാസ്സാക്കിയിരിക്കുകയാണ് ചൈന. ഹോങ്കോങ്ങിൽ നിലവിൽ നടന്നുവരുന്ന, 'ജനാധിപത്യം നിലനിർത്തണം' എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളെ, ചൈന 'ഭീകരവാദം','വിധ്വംസനം', 'വിദേശ ഇടപെടൽ' എന്നൊക്കെയാണ് ആരോപിക്കുന്നത്.
ചെെനയുടെ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ജനങ്ങളെ പൊലീസ് വേട്ടയാടുകയാണ്. ഇന്നലെ മാത്രം മുന്നൂറിലധികം ആൾക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹോങ്കോങ്ങിലെ ജനങ്ങളുടെ മുന്നിൽ ചർച്ചക്ക് വെക്കാതെയാണ് അവരുടെ സ്വൈരജീവിതത്തെ ബാധിക്കുന്ന ഒരു ബിൽ ചൈന പാസ്സാക്കിയത്. ഒരു ജനതയക്കു മുകളിലുള്ള ചെെനയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ തെരുവിലിറങ്ങിവരെയാണ് പൊലീസ് നായാട്ടുനടത്തുന്നത്.
കഴിഞ്ഞ ഒരു വർഷത്തിലധികം കാലമായി വളരെ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഹോങ്കോങിനുമേൽ തങ്ങളുടെ സ്വാധീനം എത്രയും പെട്ടെന്ന് ഉറപ്പിക്കണം എന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവായ ഷി ജിൻ പിങ്ങിന്റെ നയമാണ് ഈ നിയമം പാസാക്കാൻ കാണിച്ച ധൃതിയിലൂടെ അരക്കിട്ടുറപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ നിയമം നടപ്പിൽ വന്നതോടെ ഹോങ്കോങ്ങിനെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ ശക്തമായിരിക്കുകയാണ്.
ചെെന ഹോങ്കോങിനുമേൽ പാസ്സാക്കിയ ദേശീയ സുരക്ഷാ നിയത്തിൽ പ്രതിഷേധിച്ച് തെരുവിലിയങ്ങിയ പ്രക്ഷോഭകരിൽ ഒരാളായ സ്ത്രീയെ ആക്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
ഹോങ്കോങിൽ തെരുവിലിറങ്ങിയ പ്രക്ഷോഭകരെ തുരത്താൻ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കു
ചൈനയുടെ നടപടിയിൽ പ്രതിഷേധിച്ച യുവാവിനെയും യുവതിയെയും തെരുവിൽ തള്ളിയിട്ട് തടയാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
പ്രക്ഷോഭകർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
ഹോങ്കോങിന്റെ ദേശീയ പതാകയുമായി പൊലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട് ഓടുന്ന യുവാവ്
പൊലീസിന്റെ കണ്ണീർവാതക പ്രയോഗത്തിൽ നിന്നും രക്ഷപ്പെട്ട് മാറിനിൽക്കുന്ന ദമ്പതികൾ
തെരുവിൽ ഇഷ്ടികകൾ നിരത്തിവച്ച് ഗതാഗതതടസ്സം ഉണ്ടാക്കി പ്രതിഷേധിക്കുന്ന ഹോങ്കോങ് ജനങ്ങൾ
പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി തടഞ്ഞുവച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
ഹോങ്കോങിന്റെ ദേശീയ പതാകയുമായി ചൈനയ്ക്കെതിരെ തെരുവിൽ പ്രതിഷേധിക്കുന്ന ജനങ്ങൾ
പ്രക്ഷോഭകരെ തോക്കുചൂണ്ടി പിരിച്ചുവിടാൻ ശ്രമിക്കുന്ന പൊലീസുകാർ
പ്രക്ഷോഭകരെ അടിച്ചമർത്താൻ അണിനിരന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നിലൂടെ നടന്നു നീങ്ങുന്ന വൃദ്ധ ദമ്പതികൾ
ജനങ്ങളുടെ പ്രതിഷേധം നിയമവിരുദ്ധമാണ് എന്നെഴുതിയ പ്ലക്കാർഡുമായി പ്രക്ഷോഭകരെ തടയാൻ അണിനിരന്ന പൊലീസുകാർ
പ്രക്ഷോഭകരെ നേരിടാൻ ആയുധസജ്ജരായിൽ തെരുവിൽ പട്രോളിങ്ങ് നടത്തുന്ന പൊലീസുകാർ
ചെെന പാസാക്കിയ ദേശീയ സുരക്ഷാ നിയമത്തിൽ പ്തിഷേധിച്ച് തെരുവിലിറയിയ ഹോങ്കോങിലെ ആയിരക്കണക്കിന് ജനങ്ങൾ
പൊലീസുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രക്ഷോഭകാരികളിൽ ഒരാളെ പരിചരിക്കുന്ന ജനങ്ങൾ
പൊലീസ് തടഞ്ഞുവച്ചിരിക്കുന്ന പ്രക്ഷോഭകരിൽ ഒരാളായ യുവതി
പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തുവച്ചിരിക്കുന്ന പൊലീസുകാർ. ശേഷം ഇവരെ ചൈനയ്ക്ക് കൈമാറും
പ്രക്ഷോഭകരിൽ ഒരാളെ സംഘംചേർന്ന് കായികയായി കീഴ്പ്പെടുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ
പ്രക്ഷോഭകരിൽ ഒരാളെ സംഘംചേർന്ന് കായികയായി കീഴ്പ്പെടുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ
പ്രക്ഷോഭകരിൽ ഒരാളെ തെരുവിലൂടെ വലിച്ചിഴയ്ക്കുന്ന പൊലീസുകാർ
പ്രക്ഷോഭത്തിൽ പങ്കെടുത്ത ഒരു വയോധികനെ അറസ്റ്റ് ചെയ്തു നീക്കുന്നു
പൊലീസുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രക്ഷോഭകാരികളിൽ ഒരാളെ പരിചരിക്കുന്ന ജനങ്ങൾ
പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുന്നു
പൊലീസിന്റെ പൊലീസ് കണ്ണീർവാതക പ്രയോഗത്തിൽ പരിക്കേറ്റ സ്ത്രീയെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുന്നു
പ്രക്ഷോഭകർക്ക് നേരെ തോക്ക് ചൂണ്ടി ഭിഷണിപ്പെടുത്തുന്ന പൊലീസ് ഉദ്യോഗസ്ഥൻ
പൊലീസിന്റെ പൊലീസ് കണ്ണീർവാതക പ്രയോഗത്തിൽ പരിക്കേറ്റ യുവാവ്
പൊലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടുന്നു