കൊറോണ കര്‍ഫ്യൂവിനെതിരെ ജനരോഷം; സ്പെയിനിലും ഇറ്റലിയിലും കലാപം.!
കൊറോണ വൈറസ് അതിന്‍റെ രണ്ടാം വരവ് യൂറോപ്പില്‍ നടത്തുകയാണ് എന്നാണ് ലോകാരോഗ്യ സംഘടന അടക്കം മുന്നറിയിപ്പ് നല്‍കുന്നത്. പല യൂറോപ്യന്‍ രാജ്യങ്ങളും കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് കടന്നു കഴിഞ്ഞു. ഇത്തരം നിയന്ത്രണങ്ങള്‍ക്കെതിരെ പ്രതിഷേധവും വ്യാപകമാണ്. സ്പെയിനിലും, ഇറ്റലിയിലും കഴിഞ്ഞ ദിവസം ഇത്തരം പ്രതിഷേധം ശരിക്കും തെരുവ് യുദ്ധമായി പരിണമിച്ചു.