വജ്രം കുഴിച്ചെടുത്തെന്ന് സന്ദേശം; ജീവിതത്തില്‍ സൌഭാഗ്യം തേടിയെത്തിയത് ആയിരങ്ങള്‍ !
ദക്ഷിണാഫ്രിക്കയിലെ ക്വാസുലു-നടാൽ പ്രവിശ്യയിലെ ക്വാഹ്ലതിയെന്ന് ഗ്രാമത്തിലെ ഇടയന്‍ കഴിഞ്ഞ ദിവസം താന്‍ കണ്ടെത്തിയ ഒരു കല്ലിനെ കുറിച്ച് സമൂഹമാധ്യമത്തില്‍ ഒരു ചിത്രവും കുറിപ്പും പങ്കുവച്ചു. തൊട്ട് പുറകെ ദക്ഷിണാഫ്രിക്കയിലെ വിവധ പ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകള്‍ ഇവിടേയ്ക്ക് ഒഴുകിയെത്തി. എന്തിനാണന്നല്ലേ... വജ്രക്കല്ലുകള്‍ ശേഖരിക്കാന്‍. പക്ഷേ അവര്‍ക്ക് അപ്പോഴും അത് വജ്രമാണോയെന്ന് ഉറപ്പില്ല.
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് പ്രദേശത്തേക്ക് ജനങ്ങളുടെ കുത്തൊഴിക്ക് ആരംഭിച്ചത്. അവര്‍ വജ്രവും രത്നവും തേടിയെത്തിയതായിരുന്നു. ഒരു ഇടയന്‍ പ്രദേശത്ത് നിന്നും കുഴിച്ചെടുത്തെന്നവകാശപ്പെട്ട വജ്രത്തെ കുറിച്ചുള്ള വാര്‍ത്ത പരന്നതോടെയാണ് ഇവിടേയ്ക്ക് ആളുകള്‍ കൂട്ടമായെത്തിയത്.
എന്നാല്‍ ഇവ വെറും സ്ഫടിക പരലുകളാണെന്നും ചിലര്‍ പറയുന്നു. സാധാരണക്കാര്‍ അവ വജ്രമാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവിടേയ്ക്ക് വരുന്നതെന്നും ചിലര്‍ പറയുന്നു.
പ്രദേശത്ത് കുഴിച്ചപ്പോള്‍ ലഭിച്ച ചെറിയ കല്ലുകൾ കൈവശം വച്ച് മെൻഡോ സബെലോ പറഞ്ഞത്. 'ഇതിനർത്ഥം ഞങ്ങളുടെ ജീവിതം മാറുമെന്നാണ്. ഇവിടെ ആർക്കും ശരിയായ ജോലി ഇല്ല. ഞാന്‍ തന്നെ വിചിത്രമായ ജോലികൾ ചെയ്താണ് ജീവിക്കുന്നത്. ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുടുംബം വളരെയധികം സന്തോഷിച്ചു,' 27 കാരനും രണ്ട് കുട്ടികളുടെ അച്ഛനുമായ മെൻഡോ സബെലോ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.
'ഞാൻ എന്‍റെ ജീവിതത്തിൽ ഇതുവരെയായി ഒരു വജ്രം കാണുകയോ തൊടുകയോ ചെയ്തിട്ടില്ല. ഇത് എന്‍റെ ആദ്യത്തെ സ്പര്‍ഷമാണ്. ' തൊഴില്‍ രഹിതമായ സ്കുംബുസോ എംബെലെ പറഞ്ഞു.
എന്നാല്‍, ലഭിച്ച കല്ലുകള്‍ വിശലനം ചെയ്താല്‍ മാത്രമേ ഇതിന്‍റെ സത്യാവസ്ഥ പറയാന്‍ പറ്റൂവെന്ന് ദക്ഷിണാഫ്രിക്കന്‍ ജിയോളജി വകുപ്പ് പറഞ്ഞു. ഇതിനായി. ജിയോളജി, മൈനിംഗ് വകുപ്പുകളിലെ വിദഗ്ധരടങ്ങുന്ന ഒരു ടീമിനെ സംഭവസ്ഥലത്തേക്ക് അയച്ചതായി ദക്ഷിണാഫ്രിക്കയിലെ ഖനന വകുപ്പ് അറിയിച്ചു.
ഔദ്യോഗിക സാങ്കേതിക റിപ്പോർട്ട് യഥാസമയം പുറപ്പെടുവിക്കുമെന്നും വകുപ്പ് അറിയിച്ചു. എന്നാല്‍ ലഭ്യമായ കല്ലുകള്‍ എന്തെന്ന് അറിയില്ലെങ്കിലും ഭാഗ്യാന്വേഷികളുടെ ഒഴുക്കിന് തടസമില്ലെന്നാണ് അവിടെ നിന്നും വരുന്ന വാര്‍ത്തകള്‍.
പ്രദേശത്തെ ചരൽ റോഡിന്‍റെ ഇരുവശത്തും പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ നീണ്ട നിരകൾ തുറന്ന വയലിൽ നിന്ന് ഏതാനും മീറ്റർ അകലെ നിന്ന് തന്നെ കാണാം.
ചെറുപ്പക്കാരും വൃദ്ധരും സ്ത്രീകളും പുരുഷന്മാരും എന്തിന് കുട്ടികള്‍ പോലും കുഴികുത്തി സമ്പാധിക്കാമെന്ന് കരുതി പിക്കാസുകളും കോരികകളും തൂമ്പയും കമ്പിപ്പാരകളുമായാണ് എത്തിയിരിക്കുന്നത്.
ജനങ്ങളുടെ ഈ ആവേശത്തിന് കാരണം വജ്രം കിട്ടുമെന്ന് അമിതാവേശമല്ല. മറിച്ച് ദക്ഷിണാഫ്രിക്കയുടെ ദാരിദ്രത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് വിദഗ്ദര്‍ പറയുന്നു.
വളരെ ഏറെക്കാലമായി ദക്ഷിണാഫ്രിക്കയുടെ സമ്പദ്‌വ്യവസ്ഥ തകര്‍ച്ച നേരിടുകയാണ്. ഉയരുന്ന തൊഴിലില്ലായ്മ , ദശലക്ഷക്കണക്കിന് ആളുകളെയാണ് ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടത്.
മൂന്ന് പതിറ്റാണ്ടോളം നിലനിൽക്കുന്ന അസമത്വങ്ങൾക്ക് അവസാനമായത്
1994 ൽ വർണ്ണവിവേചനം അവസാനിച്ച് രാജ്യം സ്വതന്ത്രമായപ്പോഴാണ്. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും തുല്യനീതിയെന്ന് വിശേഷിപ്പിച്ച് രാജ്യം സ്വതന്ത്രമായെങ്കിലും അസമത്വങ്ങളില്‍ പലതും തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കൊവിഡ് വ്യാപനത്തോടെ രാജ്യത്ത് അടച്ചില്‍ കൂടിവന്നതോടെ രാജ്യത്തെ കറുത്ത വര്‍ഗ്ഗക്കാരുടെ ജീവിതം അനിശ്ചിതത്വത്തിലായി. ഇവരെ സഹായിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകകൂടി ചെയ്തതോടെ രാജ്യത്ത് ദാരിദ്രവും അസമത്വവും അതിന്‍റെ മൂര്‍ദ്ദന്യത്തിലാണ്.
ചില ആളുകൾ ഇതിനകം തന്നെ കല്ലുകൾ വിൽക്കാൻ തുടങ്ങി. ആരംഭ വില 100 റാൻഡ് മുതൽ 300 റാൻഡ് വരെയാണ്. പ്രദേശത്ത് നിന്ന് വജ്രം കുഴിച്ചെടുത്താന്‍ എത്തുന്നവര്‍ക്ക് കൊറോണ വൈറസ് പടരാൻ സാധ്യതയുണ്ട്.
ഇതിനെ തുടര്‍ന്ന് പരിശോധന നടത്താൻ അധികാരികളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രവിശ്യാ സർക്കാർ എല്ലാവരോടും പ്രദേശത്ത് നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആരും തന്നെ ഈ ഉത്തരവിനെ ഗൌനിച്ചിട്ടില്ല.
ലേഡിസ്മിത്തിന് പുറത്തുള്ള ക്വാഹ്ലതി താഴ്വരയിലെ അനധികൃത ഖനന പ്രവർത്തനങ്ങൾക്ക് 'ചുവന്ന രത്നം' എന്ന് പേരുവിളിച്ചതിനെ കുറിച്ച് ട്വിറ്ററിൽ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona